കാന്യോൺ ഫെറി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാന്യോൺ ഫെറി തടാകം മൊണ്ടാനയിലെ ഹെലേന, ടൗൺസെൻഡ് എന്നിവയ്ക്ക് സമീപം മിസോറി നദിയിൽ നിർമ്മിക്കപ്പെട്ട അണക്കെട്ടിലെ ജലസംഭരണിയാണ്. മൊണ്ടാനയിലെ മൂന്നാമത്തെ വലിയ ജലാശയമായ ഇതിന് 35,181 ഏക്കർ (142 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയും 76 മൈൽ (122 കീലോമീറ്റർ) തീരപ്രദേശവുമുണ്ട്. 1954-ൽ കാന്യോൺ ഫെറി ഡാം പൂർത്തീകരിക്കപ്പെട്ടതോടെ രൂപീകരിക്കപ്പെട്ട തടാകം അന്നുമുതൽ വൈദ്യുതി, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണങ്ങൾ എന്നിവയ്ക്കായി ഉപയോഗിച്ചുവരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാന്യോൺ_ഫെറി_തടാകം&oldid=3951036" എന്ന താളിൽനിന്ന് ശേഖരിച്ചത്