കാട്ടുകർപ്പൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടുകർപ്പൂരം
Artemisia nilagirica W3 IMG 3104.jpg
കാട്ടുകർപ്പൂരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. nilagirica
Binomial name
Artemisia nilagirica
Synonyms
  • Artemisia nilagirica var. nilagirica
  • Artemisia nilagirica f. nilagirica
  • Artemisia vulgaris var. nilagirica C.B.Clarke

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മക്കിപ്പൂവ്, മാസീപത്രി, അനന്തൻപച്ച, ദയോന എന്നെല്ലാം അറിയപ്പെടുന്ന കാട്ടുകർപ്പൂരം കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കളയാണ്. (ശാസ്ത്രീയനാമം: Artemisia nilagirica). ഇലകൾ ഞെരിച്ചാൽ ഒരു നറുമണം ഉള്ള ഈ ചെടി രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്നു. കീടങ്ങളെ തുരത്താൻ കഴിവുണ്ടെന്ന് കരുതപ്പെടുന്ന ഈ ചെടി അതിനാൽത്തന്നെ പെട്ടികളിലും അലമാരികളിലുമെല്ലാം സൂക്ഷിക്കാറുണ്ട്. ചിങ്ങി എന്നറിയപ്പെടുന്ന ഒരു നാടൻ കേശതൈലം ഉണ്ടാക്കി മണിപ്പൂരുകാർ ഉപയോഗിക്കാറുണ്ട്.[1] പലവിധ ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കാട്ടുകർപ്പൂരം. [2] കൊതുക് നിയന്ത്രണത്തിനും ഈ ചെടി ഉപയോഗിക്കാമെന്ന് പഠനങ്ങൾ കാണിക്കുന്നു.[3] ബാക്ടീരിയകളെ നശിപ്പിക്കാൻ ഇതിന് ആവുമെന്നും ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുകർപ്പൂരം&oldid=3238300" എന്ന താളിൽനിന്ന് ശേഖരിച്ചത്