കസുംകെന്റ്

Coordinates: 41°40′N 48°08′E / 41.667°N 48.133°E / 41.667; 48.133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kasumkent

Касумкент
House of the Administration of Kasumkent
House of the Administration of Kasumkent
Location of Kasumkent
Map
Kasumkent is located in Russia
Kasumkent
Kasumkent
Location of Kasumkent
Kasumkent is located in Republic of Dagestan
Kasumkent
Kasumkent
Kasumkent (Republic of Dagestan)
Coordinates: 41°40′N 48°08′E / 41.667°N 48.133°E / 41.667; 48.133
CountryRussia
Federal subjectDagestan
ഭരണസമ്പ്രദായം
 • HeadNezhvelidov Gamid-Efendi Pashaevich
ഉയരം
494 മീ(1,621 അടി)
 • Capital ofSuleyman-Stalskiy District
സമയമേഖലUTC+3 ([1])
Postal code(s)[2]
368760, 368761
Dialing code(s)+7 87236
വെബ്സൈറ്റ്kasumkent.ru

ദാഗസ്ഥാൻ റിപ്പബ്ലിക്കിലെ ഒരു ഗ്രാമവും സുലൈമാൻ-സ്റ്റാൾസ്‌കി ജില്ലയുടെ ഭരണ സിരാകേന്ദ്രവുമാണ് കസുംകെന്റ് - (Russian: Касумкѐнт) Lezgian.: Кьасумхуьр ). റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ മഖ്ചകലയിൽ നിന്ന് 187 കിലോമീറ്റർ തെക്കായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. സുലൈമാൻ-സ്റ്റാൾസ്‌കി ജില്ലയിലെ ഏറ്റവും വലിയ ജനവാസ മേഖലയാണിത്. 2002ലെ ജനസംഖ്യ കണക്ക് അനുസരിച്ച് 12 000 ആണ് ഇവിടത്തെ ജനസംഖ്യ

സ്ഥാനം[തിരുത്തുക]

ദാഗസ്ഥാന്റെ തെക്ക് ഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്, തന്ത്രപ്രധാനമായ സമൂർ നദിയിൽ നിന്ന് വടക്ക്, ചിരാഗ്ചായ്, കുറാ നദികൾക്കിടയിൽ ആണ് ഇതിന്റെ സ്ഥാനം. റിപ്പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് സെന്റർ മഖാചകലയിൽ നിന്ന് തെക്ക് 183 കിലോമീറ്ററും ദെർബെന്റിൽ നിന്ന് 38 കിലോമീറ്ററും അകലെയാണ് കസുംകെന്റ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

കസൂം എന്ന പർവതാരോഹകനാണ് ഈ ഗ്രാമം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ചിരാഗ്‌ചേ നദിയുടെ തീരത്ത് ഉയർന്ന മരങ്ങൾക്കിടയിൽ അദ്ദേഹം സ്വന്തമായി ഒരു വീട് പണിതു. പിന്നീട് അടുത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ആ പ്രദേശത്തേക്ക് കുടിയേറാൻ തുടങ്ങി. 1886ലെ സെൻസസ് പ്രകാരം ഗ്രാമത്തിൽ 116 വീടുകൾ ആണ് ഉണ്ടായിരുന്നത്. ജനസംഖ്യ 623ഉം. 316 പുരുഷന്മാരും 307 സ്ത്രീകളുമായിരുന്നു ഇക്കാലയളവിൽ ഇവിടെ വസിച്ചിരുന്നത്. ഒക്ടോബർ വിപ്ലവത്തിന് മുമ്പ് ഗ്രാമത്തിൽ രണ്ട് പള്ളികൾ ഉണ്ടായിരുന്നു, രണ്ട് വർഷത്തെ സ്‌കൂൾ പ്രവർത്തിച്ചു. ഇപ്പോൾ ഇത് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ ജില്ലാ കേന്ദ്രങ്ങളിലൊന്നാണ്‌

അവലംബം[തിരുത്തുക]

  1. "Об исчислении времени". Официальный интернет-портал правовой информации (in Russian). 3 June 2011. Retrieved 19 January 2019.{{cite web}}: CS1 maint: unrecognized language (link)
  2. Почта России. Информационно-вычислительный центр ОАСУ РПО. (Russian Post). Поиск объектов почтовой связи (Postal Objects Search) (in Russian)
"https://ml.wikipedia.org/w/index.php?title=കസുംകെന്റ്&oldid=3239809" എന്ന താളിൽനിന്ന് ശേഖരിച്ചത്