കവാടം:വിവരസാങ്കേതികവിദ്യ/തിരഞ്ഞെടുത്തവ/2010 നവംബർ
ഉബുണ്ടു
[തിരുത്തുക]പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ഗ്നു/ലിനക്സ് ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.
ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സ്റ്റിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർവേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഡെസ്ക്ൿടോപ്പ് ഇൻസ്റ്റലേഷനിൽ ഏകദേശം 30 % പേരുപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട്.ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്.
ഉബുണ്ടുവിന്റെ പുതിയ പതിപ്പുകൾ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്. എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.
...പത്തായം | കൂടുതൽ വായിക്കുക... |