കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2018 ജനുവരി
ദൃശ്യരൂപം
സ്വർഗപതംഗം
[തിരുത്തുക]പറുദീസയിലെ പക്ഷി എന്ന ഈ നക്ഷത്രഗണം മങ്ങിയ ഒരു നക്ഷത്രഗണം ആണ്. ഭൂമദ്ധ്യരേഖയിൽ നിന്ന് നോക്കുമ്പോൾ തെക്കൻ ചക്രവാളത്തിലാണ് ഇതു കാണപ്പെടുന്നത്. ആദ്യമായി ആകാശചിത്രീകരണത്തിൽ ഈ ഗണത്തെ ഉൾപ്പെടുത്തിയത് 1598ൽ പെട്രസ് പ്ലാൻഷ്യസ് എന്ന ഡച്ച് ജ്യോതിഃശാസ്ത്രജ്ഞനാണ്. 1603ൽ ജോൺ ബെയർ അദ്ദേഹത്തിന്റെ യൂറാനോമെട്രിയ എന്ന നക്ഷത്രചാർട്ടിൽ ഇതിനെ ഉൾപ്പെടുത്തി. 1756ൽ നിക്കോളാസ് ലൂയി ഡി ലാക്കായ് ബെയറുടെ നാമകരണ സമ്പ്രദായം അനുസരിച്ച് തിളക്കമുള്ള നക്ഷത്രങ്ങൾക്ക് പേരുകൾ നൽകി.