കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്/2011 ഓഗസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് ചർമ്മം അഥവാ തൊലി (Skin). ശരീത്തിനു കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചർമ്മം സഹായിക്കുന്നു. മുഖ്യവിസർജനാവയവം വൃക്കയാണെങ്കിലും വെള്ളം, ലവണം,സെബം എന്നീ വിസർജനവസ്തുക്കളെയും പുറംതള്ളുവാൻ കെല്പുള്ള ഒരാവരണമാണ് ചർമം. ചർമഗ്രന്ഥികൾ (സ്വേദം സൃഷ്ടിക്കുന്നവ ഉൾപ്പെടെ), തൂവൽ, രോമം, കൊമ്പ്, നഖങ്ങൾ എന്നിവയെല്ലാം ചർമത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചർമത്തിനുണ്ട്.