കലിബ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2020ൽ വിപണിയിലെത്തുന്ന ഫേസ്ബുക്കിന്റെ ഡിജിറ്റൽ വാലറ്റാണ് കലിബ്ര. ഫേസ്ബുക്കിന്റെ പുതിയ ഡിജിറ്റൽ കറൻസിയായ ലിബ്രയ്ക്കയി ഒരുക്കിയിട്ടുള്ള ഡിജിറ്റൽ വാലറ്റാണിത്. [1] സാധാരണക്കാർക്ക് അനായാസമായി സാമ്പത്തിക സേവനങ്ങൾ നൽകുക എന്നതാണ് കലിബ്രയുടെ ഉദ്ദേശം. ലിബ്ര നെറ്റ്‌വർക്ക് വഴിയായിരിക്കും ഇത് സാധ്യമാവുക. ലിബ്ര എന്നത് ബ്ലോക് ചെയിൻ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഒരു പുതിയ ആഗോള കറൻസിയാണ്. [2] ഫേസ്ബുക്ക് മെസഞ്ചർ, വാട്സ്ആപ്പ് എന്നിവയിലും കൂടാതെ പ്രത്യേകമായി തയ്യാറാക്കുന്ന അപ്ലിക്കേഷൻ വഴിയും കലിബ്ര വാലറ്റ് ഉപയോഗിക്കാനാവും. ഈ പുതിയ ആപ്ലിക്കേഷൻ 2020ൽ പുറത്തിറക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. [3]

ഉപയോഗം[തിരുത്തുക]

ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ, ഒരു വ്യക്തിക്ക് എല്ലാത്തരം ഉപയോഗപ്രദമായ സേവനങ്ങളും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഉപയോഗിക്കാൻ കലിബ്ര വഴി കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്താനും, അല്ലെങ്കിൽ ഒരു ബിസിനസ്സ് തുടങ്ങാനും കലിബ്ര വഴി സാധിക്കും. ലോകത്തിലെ മുതിർന്നവരിൽ പകുതിയോളം പേർക്കും ഒരു ബാങ്ക് അക്കണ്ട് ഇല്ല എന്ന് കണക്കുകൾ പറയുന്നു. വികസ്വര രാജ്യങ്ങളിൽ ഈ സംഖ്യ മോശമാണ്. കണക്കുകൾ ഇതിലും മോശമാണ് സ്ത്രീകളുടെ കാര്യത്തിൽ. ഇതിനെല്ലാമുള്ള ഒരു പോംവഴിയായിട്ടാണ് ഫേസ്‌ബുക്ക് കലിബ്ര അവതരിപ്പിക്കുന്നത്. [4]

ഇതും കാണുക[തിരുത്തുക]

ലിബ്ര (ക്രിപ്റ്റോകറൻസി)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലിബ്ര&oldid=3191037" എന്ന താളിൽനിന്ന് ശേഖരിച്ചത്