ബ്ലോക് ചെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഡിസ്ട്രിബൂട്ടഡ്‌ ഡാറ്റാബേസ് ആണ് ബ്ലോക് ചെയിൻ. തുടർച്ചയായി പുതുക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഈ ഡാറ്റാബേസ് തിരുത്തലുകളും കയ്യാങ്കളികളും അസാദ്ധ്യമാംവിധം സുരക്ഷിതമാക്കപ്പെട്ടതാണ്. അതായത് ഡാറ്റാബേസിലെ ഓരോ ചേർപ്പുകളും അതിനു മുൻപുള്ള ചേർപ്പുകളുമായി ഒരു ഗണിത സമവാക്യത്തിലൂടെ ബന്ധപ്പെട്ടു കിടക്കുന്നു. ബിറ്റ് കോയിൻ എന്ന പ്രശസ്തമായ ക്രിപ്റ്റോഗ്രാഫിക് കറൻസിയുടെ അടിസ്ഥാനം ബ്ലോക് ചെയിൻ എന്ന ഈ തുറന്ന കണക്കുപുസ്തകമാണ്. ബിറ്റ് കോയിൻ ശ്രുംഖലയിൽ ഉള്ള ഓരോ കണ്ണിയും ബ്ലോക് ചെയിനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഓരോ ബിറ്റ് കോയിൻ ഇടപാടുകളും ബ്ലോക് ചെയിനിൽ അടുക്കുകൾ ആയി രേഖപ്പെടുത്തി സൂക്ഷിയ്ക്കുന്നു. ഇത്തരത്തിൽ ഇടപാടുകൾ ബ്ലോക് ചെയിൻ ലെഡ്ജറിൽ ചേർക്കുന്ന മത്സരാത്മകമായ പ്രക്രിയയെ ബിറ്റ് കോയിൻ മൈനിംഗ് എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്.

ചരിത്രം[തിരുത്തുക]

ബ്ലോക് ചെയിൻ ആദ്യമായി ഉപയോഗിച്ചത് ബിറ്റ് കോയിനു വേണ്ടി ആയിരുന്നു. ഇതിലൂടെ ഒരു അഡ്‌‌മിനിസ്ട്രേറ്ററുടെ ആവശ്യമില്ലാത്ത സ്വതന്ത്രമായതും സുരക്ഷിതമായവുമായ ഒരു ഡാറ്റാബേസ് ആയിരുന്നു വിഭാവനം ചെയ്തത്.

"https://ml.wikipedia.org/w/index.php?title=ബ്ലോക്_ചെയിൻ&oldid=2462384" എന്ന താളിൽനിന്ന് ശേഖരിച്ചത്