വാട്സ്ആപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാട്സ്ആപ്പ്
WhatsApp logo original.png
WhatsApp screenshot.png
വാട്സ്ആപ്പ് ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്നു
വികസിപ്പിച്ചവർ WhatsApp Inc.
ആദ്യപതിപ്പ് 2009 (2009)
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഭാഷ Multilingual
തരം Instant messaging
അനുമതിപത്രം Proprietary
വെബ്‌സൈറ്റ് www.whatsapp.com

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. ഇന്റർനെറ്റ്‌ ബന്ധം ഉപയോഗിച്ചാണ്‌ വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. ലേഖനസന്ദേശം കൂടാതെ ഉപയോക്താവിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അവരുടെ സ്ഥാനമുൾപ്പെടെ അയയ്ക്കാനവും എന്നതാണ് മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയ്ഡ്, ബ്ലാക്ക്ബറി, ആപ്പിൾ,എന്നിവയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം, സിംബിയൻ, നൊക്കിയയുടെ ചില ഫോണുകൾ, വിൻഡോസ് ഫോൺ തുടങ്ങിയവയിൽ ഇതു പ്രവർത്തിക്കും. 2009ൽ അമേരിക്കക്കാരായ ബ്രയാൻ ആക്റ്റൺ, ജാൻ കൂം (സീ. ഇ. ഓ)(ജന്മദേശം: യുക്രൈൻ)എന്നിവർ ചേർന്നാണ് വാട്സ്ആപ്പ് വികസിപ്പിച്ചത്. ഇവർ യാഹൂവിന്റെ മുൻ ജോലിക്കാർ ആയിരുന്നു. 55 പേർ ഇന്ന് ഈ കമ്പനിയിൽ ജോലി ചെയ്യുന്നു. 2014 ഫെബ്രുവരി 19 നു ഫേസ്ബുക്ക് നടത്തിയ ഔദ്യോഗിക പ്രഖ്യാപനത്തിനലൂടെ, 1,14,000 കോടി രൂപയ്ക്ക് (യു.എസ് $19 ബില്ല്യൺ) വാട്സ്ആപ്പിനെ ഏറ്റെടുത്തതായി അറിയിച്ചു.

പ്രത്യേകത[തിരുത്തുക]

ആദ്യം സൗജന്യമായിരുന്ന വാട്സ്ആപ്പ്,പിന്നീട് പണം കോടുക്കേണ്ട സോഫ്റ്റുവെയർ ആക്കി മാറ്റി. ഇതിനു കാരണം പ്രാഥമിക ചിലവായ ഉപഭോക്താക്കൾക്ക് അയക്കേണ്ട വെരിഫിക്കേഷൻ എസ്.എം.എസ്സിന്റെ ചിലവ് വർധിക്കാതിരിക്കാനായിരുന്നു. എന്നിരുന്നാലും, വാട്സ്ആപ്പ് ആദ്യത്തെ ഒരു വർഷത്തേയ്ക് സൗജന്യമായി ആസ്വദിക്കാം. നിലവിൽ ലോകത്താകമാനം ഉള്ള ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. ഇന്ത്യയിൽ 5 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഫേസ്ബുക്കും ഗൂഗിളും ചെയ്യുന്ന പോലെ ഉപഭോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് ശേഖരിക്കുന്നില്ല. സന്ദേശം അയച്ചു കഴിഞ്ഞാൽ ഉടനേ തന്നെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടും.കൂടാതെ ഇപ്പോൾ വാട്സാപ്പ് ഫ്രീ കാൾ കൂടി ആരംഭിച്ചിരിക്കുന്നു.

റഫറൻസ്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാട്സ്ആപ്പ്&oldid=2186617" എന്ന താളിൽനിന്നു ശേഖരിച്ചത്