കലാമണ്ഡലം ഷൈലജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കലാമണ്ഡലം ഷൈലജ
ജനനം
ഷൈലജ
ദേശീയതഇന്ത്യൻ
തൊഴിൽകൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാകാരി

ശ്രദ്ധേയയായ കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാകാരിയാണ് കലാമണ്ഡലം ഷൈലജ.

ജീവിതരേഖ[തിരുത്തുക]

13-ാം വയസ്സിൽ കലാരംഗത്തു വന്നു. നൃത്തത്തിലായിരുന്നു താത്‌പര്യം. പിന്നീട് കൂടിയാട്ടത്തിലേക്കും നങ്ങ്യാർകൂത്തിലേക്കും വന്നു. പൈങ്കുളം രാമചാക്യാർ, മാണി മാധവ ചാക്യാർ നാരായണൻ നമ്പ്യാർ, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം പദ്‌മിനി എന്നിവരായിരുന്നു ഗുരുക്കന്മാർ. കലാമണ്ഡലത്തിൽ നിന്ന് പ്രൊഫസറായി വിരമിച്ചു. കചദേവയാനി, പാർവതീപരിണയം എന്നിവ കൂടുതൽ വേദികളിൽ അവതരിപ്പിച്ചു. കഥകളി നടൻ കലാമണ്ഡലം രാജശേഖരൻറെ ഭാര്യയാണ് ഷൈലജ. മകൻ കലാമണ്ഡലം വൈശാഖ്, മരുമകൾ കലാമണ്ഡലം ധന്യ[1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/thrissur/nagaram/article-1.3539103
  2. http://www.keralasangeethanatakaakademi.in/2018_fellowship.php
"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ഷൈലജ&oldid=3333295" എന്ന താളിൽനിന്ന് ശേഖരിച്ചത്