കരീന നെൽ
Carina Nel | |
---|---|
ജനനം | Carina Nel 4 ജനുവരി 1988 |
ദേശീയത | South African |
തൊഴിൽ | Actress |
സജീവ കാലം | 2010–present |
ഉയരം | 1.70 മീ (5 അടി 7 ഇഞ്ച്) |
ഒരു ദക്ഷിണാഫ്രിക്കൻ അഭിനേത്രിയാണ് കരീന നെൽ (ജനനം 4 ജനുവരി 1988).[1] നാടകശാല നടിയായി ആരംഭിച്ച നെൽ പിന്നീട് രണ്ട് സോപ്പ് ഓപ്പറകളായ ജനറേഷൻസ്, 7 ഡി ലാൻ എന്നിവയിലൂടെ ഒരു പൗല ടെലിവിഷൻ നടിയായി മാറി. [2][3][4][5][6]
സ്വകാര്യ ജീവിതം
[തിരുത്തുക]1988 ജനുവരി 4 ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് നെൽ ജനിച്ചത്.
കരിയർ
[തിരുത്തുക]പ്രിട്ടോറിയയിലെ ഷ്‌വാനെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ അഭിനയം പഠിച്ച അവർ നാടകത്തിൽ ഓണേഴ്‌സോടെ ബിരുദം നേടി. യൂണിവേഴ്സിറ്റി കാലഘട്ടത്തിൽ, ഫെസ്റ്റൻ, പീറ്റർ പാൻ, സ്കാറ്റെബോൾ, വിൻഡ്മേക്കർ, ഷീ;സ് ജസ്റ്റ് നോട്ട് ഇൻ ടു യു, ഹോ ലേറ്റർ ഹോ ക്വാട്ടർ, എസ് 11 തുടങ്ങിയ നിരവധി നാടകങ്ങളിൽ അവർ അഭിനയിച്ചു. ബിരുദപഠനത്തിനു ശേഷം അവർ ചിൽഡ്രൻസ് തിയേറ്ററുമായി ചേർന്ന് "വാട്ട് വാൽറസ്?" പിന്നീട് "പപ്പാവർവിൻ" പോലെയുള്ള സ്വതന്ത്ര നാടകപ്രവർത്തനങ്ങൾ തുടർന്നു. പിന്നീട്, നാടക സംവിധായകൻ ക്വിന്റിൻ വിൽസിനെയും എഴുത്തുകാരി ജാൻസ് ഇറാസ്മസിനെയും അവർ കണ്ടുമുട്ടി. അവിടെ സാൻഡ് പോലുള്ള നിരവധി സ്റ്റേജ് നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. സസ്റ്റർ എന്ന സോളോ പ്രോഗ്രാമിൽ, നെൽ ഏഴ് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[7]
ഇതിനിടയിൽ, ജനറേഷൻസ് എന്ന ജനപ്രിയ സോപ്പ് ഓപ്പറയിലേക്ക് അവരെ ക്ഷണിച്ചു. അവിടെ അവർ "ഇസബെല്ല" എന്ന കഥാപാത്രത്തെ തുടർച്ചയായി രണ്ടര വർഷമായി അവതരിപ്പിച്ചു.[8] ജനറേഷൻസിൽ ജോലി ചെയ്യുമ്പോൾ, ക്രേവ്, ഒഎൻഎസ്‌കുൾഡ്, വൈ ഹൈഗ് സോ, കോപ് ഒണ്ടർസ്റ്റെബോ എന്നീ സ്റ്റേജ് നാടകങ്ങളിലും അവർ അഭിനയിച്ചു. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ മൊബൈൽ ത്രില്ലർ കൂടിയാണ് ഒഎൻഎസ്കുൾഡ്. 2016-ൽ, മീരാ നായർ സംവിധാനം ചെയ്ത ഉഗാണ്ടൻ ചെസ്സ് കളിക്കാരിയായ ഫിയോണ മ്യൂട്ടേസിയെക്കുറിച്ചുള്ള ജീവചരിത്ര സിനിമയായ ക്യൂൻ ഓഫ് കറ്റ്‌വെ എന്ന സിനിമയിൽ അവർ അഭിനയിച്ചു. ആ സിനിമയിൽ, കനേഡിയൻ ചെസ്സ് കളിക്കാരിയായ ദിന കഗ്രാമനോവിന്റെ വേഷം നെൽ അവതരിപ്പിച്ചു. 2016 മുതൽ, ഡാനി ഒഡെൻഡാൽ നിർമ്മിച്ച ജനപ്രിയ SABC 2 സോപ്പ് ഓപ്പറ 7de Laan ൽ "അലക്സാ ചൗക്ക്", "അമൻഡ ലൗസ്" എന്നീ ഇരട്ട വേഷങ്ങളും അവർ അവതരിപ്പിച്ചു.[7][9][10]
അവലംബം
[തിരുത്തുക]- ↑ "Carina Nel: Gaenor Artiste Management". gaenor.co.za. Retrieved 2021-10-07.
- ↑ "7de Laan actress' mom trapped in her home during hostage situation". Channel (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ "Fans slam interracial '7de Laan' kiss". www.iol.co.za (in ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ "Kiss and hell!". www.dailyvoice.co.za (in ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ Town, Jane Flanagan, Cape. "Afrikaans viewers outraged by mixed-race kiss on TV soap" (in ഇംഗ്ലീഷ്). Retrieved 2021-10-07.
{{cite web}}
: CS1 maint: multiple names: authors list (link) - ↑ Taylor, Jody-Lynn. "7de Laan's love fest: Everything you must know about Filexa's wedding". You (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ 7.0 7.1 "Carina Nel returns to the stage" (PDF). Satheatre Magazine. Retrieved 2021-10-06.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Bokkie's big leap pays off". www.iol.co.za (in ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ Havenga, Franco. "7de Laan actress opens up about her character's struggle with bulimia". You (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-07.
- ↑ Venge, Tinashe (2016-10-17). "7De Laan actress's mother trapped in hostage situation". All4Women (in ഇംഗ്ലീഷ്). Retrieved 2021-10-07.