കരിയിലക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിയിലക്കിളി
Jungle babbler18.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Timaliidae
ജനുസ്സ്: Turdoides
വർഗ്ഗം: T. striatus
ശാസ്ത്രീയ നാമം
Turdoides striatus
(Dumont, 1823)

പൂത്താങ്കീരിയുടെ വർഗക്കാരനും ഏതാണ്ടതേ രൂപവുമുള്ള ഒരു പക്ഷിയാണ് കരിയിലക്കിളി. ചെറിയ കുറ്റിക്കാടുകളിലും പറമ്പുകളിലും ഏഴും എട്ടും വരുന്ന കൂട്ടങ്ങളായിട്ടാണ് ഈ രണ്ടിനം പക്ഷികളെയും കാണപ്പെടുന്നത്. കരിയിലക്കിളിയുടെ ദേഹം ഇരുണ്ട തവിട്ടു നിറമാണ്‌.

ഈ പക്ഷികൾ പൊതുവേ വലിയ ദൂരം പറക്കാറില്ല. ചെറിയ ദൂരം പറന്ന ശേഷം വല്ല മരക്കൊമ്പിലോ മറ്റോ അല്പ സമയാം ഇരുന്നു വീണ്ടും പറന്നും ഒക്കെയാണ് സഞ്ചാരം.

രാത്രികാലങ്ങളിലും ശത്രുക്കളിൽ നിന്നു രക്ഷ തേടാനും മരങ്ങളെ ആശ്രയിക്കുന്നതൊഴിച്ചാൽ ഈ പക്ഷികൾ അധികസമയവും തറയിലാണ് കഴിച്ചു കൂട്ടാറ്‌. മണ്ണിലും കരിയിലകൾക്കിടയിലും പരതി കിട്ടുന്ന കൃമികീടങ്ങളാണ് പ്രധാന ഭക്ഷണം.

കൂടു കെട്ടാൻ ഇവയ്ക്കു പ്രത്യേക കാലമൊന്നും ഉള്ളതായി തോന്നുന്നില്ല. അധികം ഉയരമില്ലാത്ത വൃക്ഷങ്ങളിൽ കൂടു കെട്ടുന്ന ഇവ സാധാരണ നാലു മുട്ടകളാണിടുന്നത്. വളരെയൊന്നും ഭംഗിയില്ലാതെ, ഒരു കോപ്പയുടെ ആകൃതിയിലാവും കൂട്.

കരിയിലക്കിളിക്കുഞ്ഞുങ്ങൾ

പ്രത്യേക രീതിയിൽ ഉള്ള ശബ്ദത്താൽ ഇവ ജനശ്രദ്ധ നേടാറുണ്ട് .


"https://ml.wikipedia.org/w/index.php?title=കരിയിലക്കിളി&oldid=2391523" എന്ന താളിൽനിന്നു ശേഖരിച്ചത്