കരിമീൻ കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിമീൻ കറി

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

കരിമീൻ, തേങ്ങ , ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില , കുടംപുളി, ഉപ്പ് , ഇഞ്ചി , മുളക് പൊടി, മഞ്ഞ പൊടി

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചെറിയ ഉള്ളി , പച്ചമുളക് ,ഇഞ്ചി എന്നിവ അരിഞ്ഞു വെക്കുക . തേങ്ങ, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക . മൺചട്ടിയിൽ അരച്ചു വെച്ചിരിക്കുന്ന അരപ്പ്, അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി , പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയുമായി യോജിപ്പിക്കുക . കഴുകിയെ കരിമീൻ ഇതിലേക്ക് ചേർത്ത് ആവശ്യത്തിനു വെള്ളം , ഉപ്പ് , കുടംപുളി എന്നിവ ചേർത്ത് വേവിക്കാൻ വെക്കുക . തിളച്ചു കുറുകി എണ്ണ തെളിയുമ്പോൾ വാങ്ങി വെക്കാം .

"https://ml.wikipedia.org/w/index.php?title=കരിമീൻ_കറി&oldid=2350545" എന്ന താളിൽനിന്ന് ശേഖരിച്ചത്