കരിന്തലയൻ കുരുവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിന്തലയൻ കുരുവി
Sylvia nisoria hortensis naumann.jpg
Adult male (center)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Sylviidae
ജനുസ്സ്: Sylvia
വർഗ്ഗം: S. hortensis
ശാസ്ത്രീയ നാമം
Sylvia hortensis
(Gmelin, 1789, France)

കരിന്തലയൻ കുരുവിയ്ക്ക് ഇംഗ്ലീഷിൽ Western Orphean Warbler എന്നാണ് പേര്. ശാസ്ത്രീയ നാമം Sylvia hortensis എന്നാണ്.

വിതരണം[തിരുത്തുക]

വേനലിൽ മെഡിറ്ററേനിയൻ മുതൽ പടിഞ്ഞാറൻ യൂറോപ്പ്കൂടി വടക്കു പടിഞ്ഞാറൻ ആഫ്രിക്ക വരെ കാണുന്നു.

ദേശാടനം[തിരുത്തുക]

ദേശാടാന സ്വഭാവം ഉള്ളവയാണ്.

വിവരണം[തിരുത്തുക]

മുട്ട

15-16 സെ.മീ നീളം. മുതിർന്ന പൂവന് അടയാളങ്ങളില്ലാത്ത ചാരനിറം പുറകിൽ. നീണ്ടു കൂർത്ത കൊക്കാണ് ഉള്ളത്. കറുത്ത കാലുകൾ. തല കടുത്ത ചാരനിറം. കണ്ണിനു ചുറ്റും കറുപ്പ്. വെള്ള കഴുത്ത്. വെള്ള കണ്ണുകൾ. പിടയ്ക്കും കുഞ്ഞുങ്ങൾക്കും തലയ്ക്ക് മങ്ങിയ നിറം, മങ്ങിയ നിറം അടിവശത്ത്. പുറകുവശം തവിട്ടുനിറം കലർന്ന ചാരനിറം.

പ്രജനനം[തിരുത്തുക]

കുറ്റിച്ചെടിയിലോ മരത്തിലൊ ആണ് കൂടുണ്ടാക്കുന്നത്. 4-6 മുട്ടകൾ ഇടും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിന്തലയൻ_കുരുവി&oldid=2311926" എന്ന താളിൽനിന്നു ശേഖരിച്ചത്