കപില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കൂടിയാട്ട കലാകാരിയാണ് കപില . ആറാം വയസ്സിലാണ് കപില ആദ്യമായി കൂടിയാട്ടത്തിന് വേഷമിട്ടത്.[1]

ജീവിതരേഖ[തിരുത്തുക]

ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജിയുടെയും മോഹിനിയാട്ട കലാകാരിയും ഗവേഷകയുമായ നിർമ്മല പണിക്കരുടെയും ഏകമകളായി ജനിച്ചു. കൂടിയാട്ട കലാകാരനായ അമ്മന്നൂർ മാധവ ചാക്യാരുടെ ശിഷ്യയായിരുന്നു കപില. കൂടിയാട്ടം, നങ്ങ്യാർകൂത്തു് എന്നിവയിൽ പ്രാവീണ്യമുണ്ട്. യൂറോപ്പ്, ജപ്പാൻ, സ്വീഡൻ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ രംഗാവതരണം നടത്തിയിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

കേന്ദ്ര സർക്കാറിന്റെ ഉസ്താദ് ബിസ്മില്ലാ ഖാൻ പുരസ്‌കാരം, ചെന്നൈ ഭാരത് കലാചാറിന്റെ യുവകലാഭാരതി, ഡെൽഹിയിലെ സംസ്‌കൃതി പ്രതിഷ്ഠാന്റെ സാംസ്‌കൃതി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ആട്ടക്കഥ". മാതൃഭൂമി. 2013 ഓഗസ്റ്റ് 9. ശേഖരിച്ചത് 2013 ഓഗസ്റ്റ് 9.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കപില&oldid=2852673" എന്ന താളിൽനിന്ന് ശേഖരിച്ചത്