കടലാവണക്ക്
കടലാവണക്ക് | |
---|---|
![]() | |
Scientific classification | |
Kingdom: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. curcas
|
Binomial name | |
Jatropha curcas |
അമേരിക്കൻ മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു സസ്യമാണ് കടലാവണക്ക്. ഇതിനെ വേലി തിരിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. അപ്പ, കമ്മട്ടി, കുറുവട്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Jatropha curcas എന്നാണ്. ഇത് Euphorbiaceae സസ്യകുടുംബത്തിലെ അംഗമാണ്[1]. സംസ്കൃതത്തിൽ ദ്രാവന്തി, ഇംഗ്ലീഷിൽ Purging nut, ഹിന്ദിയിൽ പഹാഡി ഏരണ്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു.[1][2] വരൾച്ചയുള്ള പ്രദേശങ്ങളിലും വളരുന്ന [3] ഈ വൃക്ഷത്തിന്റെ കായയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ബയോ ഡീസൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. [4]
തെക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ വേലിപ്പത്തൽ എന്നും അറിയപ്പെടുന്നു.
സവിശേഷതകൾ[തിരുത്തുക]
പ്രധാനമായും വിത്തുകൾ വഴിയോ തണ്ടുകൾ മുറിച്ചുനട്ടോ ആണ് ഇതിന്റെ വംശവർദ്ധന നിലനിർത്തുന്നത്. തടി മൃദുവായതും പശപോലെയുള്ള കറയുള്ളതുമാണ്. ഇലകൾ ചെറിയ തണ്ടുകളിൽ ഓരോന്നായി കാണപ്പെടുന്നു. പച്ച നിറം കലർന്ന മഞ്ഞ പൂക്കളാണ് ഇതിനുള്ളത്. പച്ചനിറത്തിൽ കാണപ്പെടുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞ നിറമാകുന്നു. ഓരോ കായ്കളിലും കറുത്ത നിറത്തിൽ 3വീതം വിത്തുകൾ ഉണ്ടായിരിക്കും. ഇതിന്റെ ഇലകൾ, വിത്തുകൾ , വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയാണ് പ്രധാന ഉപയോഗവസ്തുക്കൾ[1].
കടലാവണക്കിന്റെ ഇല ഒടിച്ച് കറയിലെക്ക് ഊതി കുമിളയുണ്ടാക്കി പറത്തുന്നത് നാട്ടിൻ പുറങ്ങളിലെ കുട്ടികളുടെ ഒരു വിനോദമാണ്.
കള്ളാവണക്ക് (കള്ളാണക്ക് )എന്നും വിളിപ്പേരുണ്ട്.
ഔഷധഗുണം[തിരുത്തുക]
പിത്തം, കഫം, വിരശല്യം, പക്ഷാഘാതം എന്നീ അസുഖങ്ങൾക്ക് ഔഷധങ്ങളിൽ ഉപയോഗിക്കുന്നു[1].
ചിത്രശാല[തിരുത്തുക]
- കടലാവണക്ക് ചിത്രങ്ങൾ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 http://ayurvedicmedicinalplants.com/plants/3113.html Ayurvedic Medicinal Plants എന്ന സൈറ്റിൽ നിന്നും (ഇപ്പോൾ പ്രവർത്തിക്കുന്നില്ല)
- ↑ Indian Medicinal Plants by P. K. Warrier, V. P. K. Nambiar, C. Ramankutty
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-12.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-12.