Jump to content

കടത്തനാട്ട് മാധവിയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രിയാണ് കടത്തനാട്ട് മാധവിയമ്മ (1909-1999). ഇവരുടെ 'കണിക്കൊന്ന' എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവചരിത്രക്കുറിപ്പ്

[തിരുത്തുക]

1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്നaan vidhyabhyasam നേടിyath. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. 1999-ൽ അന്തരിച്ചു.

മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്u. kalyopaharam

, കണിക്കൊന്ന, ജീവിത തന്തുക്കൾ, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു, മുത്തച്ഛന്റെ കണ്ണുനീർ, ഗ്രാമശ്രീകൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്.

കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാപുരസ്‌കാരം

[തിരുത്തുക]

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് യുവകവികൾക്കായി കടത്തനാട്ട് മാധവിയമ്മ കവിതാപുരസ്‌കാരം [1] ഏർപ്പെടുത്തിയിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. [1][പ്രവർത്തിക്കാത്ത കണ്ണി]കടത്തനാട്ട് മാധവിയമ്മ സ്മാരക കവിതാപുരസ്‌കാരം 2011
"https://ml.wikipedia.org/w/index.php?title=കടത്തനാട്ട്_മാധവിയമ്മ&oldid=4141905" എന്ന താളിൽനിന്ന് ശേഖരിച്ചത്