Jump to content

ഔൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനമായ ഒരു റോമൻ അളവെടുപ്പ് ഏകകമാണ് ഔൺസ് ( ounce). പിണ്ഡം, ഭാരം അല്ലെങ്കിൽ വ്യാപ്തം എന്നിവക്കെല്ലാം പൊതുവായി ഉപയോഗിക്കപ്പെട്ടുവരുന്ന ഏകകമാണിത്. ഉൺസിയ എന്ന റോമൻ ഏകകത്തിൽ നിന്നാണ് ഔൺസ് എന്ന പദം രൂപപ്പെട്ടത്.

ബ്രിട്ടീഷ്-അമേരിക്കൻ വ്യവസ്ഥകളിൽ ഒരു പൗണ്ടിന്റെ പതിനാറിലൊരംശമാണ് ഒരു ഔൺസ്. മെട്രിക് വ്യവസ്ഥ പ്രകാരം ഇത് 28.35 ഗ്രാം ആണ് വരുന്നത്. അമേരിക്കൻ ഐക്യരാഷ്ട്രങ്ങളിലാണ് ഈ ഏകകം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന മറ്റിടങ്ങളിലും ഔൺസ് എന്ന ഏകകം പ്രത്യേക ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. ഇന്റർനാഷണൽ അവൈർഡുപോയ്സ് ഔൺസ് എന്ന് ഇത് അറിയപ്പെടുന്നു.


ഇന്റർനാഷണൽ ട്രോയ് ഔൺസ് എന്ന സമാന ഏകകത്തിന്റെ മൂല്യം ഏകദേശം 31 ഗ്രാം ആണ്.


ചരിത്രത്തിൽ ഔൺസ് എന്നത് വിവിധ പ്രദേശങ്ങളിൽ വിവിധ മൂല്യങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടതായി കാണാം.

പുരാതന റോമൻ ഏകകമായ ഉൺസിയ എന്നതിൽ നിന്നാണ് ഔൺസ് ഉരുത്തിരിഞ്ഞത്. ഒരു റോമൻ പൗണ്ടിന്റെ പന്ത്രണ്ടിലൊന്നായിരുന്നു (ഏകദേശം 27.35 ഗ്രാം) ഉൺസിയ[1][2]. ഉൺസിയയിൽ നിന്ന് തന്നെയാണ് ഇഞ്ച് എന്നതും രൂപം പ്രാപിച്ചത്. ഓൾഡ് ഇംഗ്ലീഷിൽ നിന്ന് കടമെടുത്തത് ഇഞ്ച് ആയൈ മാറിയപ്പോൾ, ആംഗ്ലോ നോർമൻ, മിഡിൽ ഇംഗ്ലീഷ്, മിഡിൽ ഫ്രെഞ്ച് ഭാഷകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത് ഔൺസ് ആയി മാറി[3].

അവലംബം

[തിരുത്തുക]
  1. Ronald Zupko. "Measurement system". Encyclopedia Britannica.
  2. ഫലകം:L&S
  3. "ounce". Oxford English Dictionary (3rd ed.). Oxford University Press. September 2005. {{cite book}}: Cite has empty unknown parameter: |month= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=ഔൺസ്&oldid=3929530" എന്ന താളിൽനിന്ന് ശേഖരിച്ചത്