ഓൾ ഇന്ത്യാ വിമൻ യുണൈറ്റഡ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ എല്ലാ മേഖലയിലും ലിംഗസമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന വനിതകൾക്ക് മാത്രമായുള്ള ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ഓൾ ഇന്ത്യാ വിമൻ യുണൈറ്റഡ് പാർട്ടി - ALL INDIA WOMEN UNITED PARTY . 2016 ഡിസംബർ രണ്ടിനാണ് ഈ പാർട്ടി ഔദ്യോഗികമായി നിവവിൽ വന്നത്.



ലക്ഷ്യം[തിരുത്തുക]

ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഇന്ത്യ കെട്ടിപ്പടുക്കുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം.

നേതൃത്വം[തിരുത്തുക]

നസീം ബാനു ഖാനാണ് പാർട്ടിയുടെ പ്രസിഡന്റ്. ലക്ഷ്മി കൃഷ്ണനാണ് ജനറൽ സെക്രട്ടറി. അഡ്വകറ്റ് മീന വൈസ് പ്രസിഡന്റും ദേവീന്ദർ കൗർ ട്രഷററുമാണ്.[1]

വ്യവസ്ഥകൾ[തിരുത്തുക]

പാർട്ടി നേതാക്കൾ 65 വയസ്സ് കഴിഞ്ഞാൽ വിരമിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഭാരവാഹികളുടെ ബന്ധുക്കൾക്ക് പിന്നീട് ഭാരവാഹികളാവാൻ സാധിക്കില്ല.

ചിഹ്നം[തിരുത്തുക]

വളയാണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-16. Retrieved 2016-12-03.

പുറംകണ്ണികൾ[തിരുത്തുക]