ഓസ്വാൾഡ് ലെവാറ്റ്
ഓസ്വാൾഡ് ലെവാറ്റ് | |
---|---|
ജനനം | 1977 (വയസ്സ് 46–47)[1] ഗാരൂവ, കാമറൂൺ[2] |
തൊഴിൽ | സംവിധായകൻ, ഫോട്ടോഗ്രാഫർ |
ഭാഷ | ഫ്രഞ്ച് |
Genre | സാമൂഹ്യരാഷ്ട്രീയ ഡോക്യുമെന്ററി |
ശ്രദ്ധേയമായ രചന(കൾ) | ബ്ലാക്ക് ബിസിനസ് (2008), ലാൻഡ് റഷ് (2012) |
അവാർഡുകൾ | പീബോഡി അവാർഡ് (2012) |
കാമറൂണിയൻ ചലച്ചിത്ര നിർമ്മാതാവും ഫോട്ടോഗ്രാഫറുമാണ് ഓസ്വാൾഡ് ലെവാറ്റ്. അവരുടെ സാമൂഹിക രാഷ്ട്രീയ ഡോക്യുമെന്ററികൾ അറിയപ്പെടുന്നതാണ്.
മുൻകാലജീവിതം
[തിരുത്തുക]1977-ൽ കാമറൂണിലെ ഗാരൂവയിലാണ് ഓസ്വാൾഡ് ലെവാറ്റ് ജനിച്ചത്.[1]യുവാൻഡേ നഗരത്തിലാണ് അവർ വളർന്നത്. അവിടെ വച്ച് അവർ സിനിമ ഇഷ്ടപ്പെടാൻ തുടങ്ങി. ഫോട്ടോഗ്രാഫിയിൽ ആദ്യകാല താൽപര്യം കാണിച്ച അവർ കുടുംബാംഗങ്ങളുടെ പോളറോയ്ഡ് ഫോട്ടോകൾ എടുത്തു.[2] ലെവറ്റ് പാരീസിൽ സയൻസസ് പോയിൽ പഠനം നടത്തി. യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ലെവറ്റ് 2000-ൽ കാമറൂണിലേക്ക് മടങ്ങുകയും കാമറൂൺ ട്രിബ്യൂൺ ദിനപത്രത്തിൽ ജോലി ചെയ്യുകയും ചെയ്തു.[1] വർഷങ്ങളോളം ഒരു പത്രപ്രവർത്തകയായി ജോലി ചെയ്ത ശേഷം അവർ ഡോക്യുമെന്ററി സിനിമകൾ നിർമ്മിക്കാൻ തുടങ്ങി. [3]
ചലച്ചിത്ര ജീവിതം
[തിരുത്തുക]ലെവറ്റ് കാനഡയിൽ സിനിമയെക്കുറിച്ച് പഠനം നടത്തുകയും അവിടെ ഡോക്യുമെന്ററി ഫിലിം നിർമ്മാണജീവിതം ആരംഭിക്കുകയും ചെയ്തു. അവരുടെ ആദ്യ ഡോക്യുമെന്ററി, ദി കാലുമെറ്റ് ഓഫ് ഹോപ്പ് (അപ്‌സ യിമോവിൻ) 2000-ൽ ടൊറന്റോയിൽ ചിത്രീകരിച്ചു. അമേരിക്കയിലെ തദ്ദേശീയരായ അമേരിക്കക്കാരുടെ പാർശ്വവൽക്കരണത്തെ ഇത് ചിത്രീകരിക്കുന്നു. 2003 ലെ മോൺട്രിയൽ ഫിലിം ഫെസ്റ്റിവലിൽ ഇത് മനുഷ്യാവകാശ അവാർഡ് നേടി.[4][5]
ദി ഫോർഗോട്ടെൺ മാൻ (2002)
[തിരുത്തുക]2002-ൽ ലെവറ്റ് മുഴുനീള ഡോക്യുമെന്ററി, ദി ഫോർഗോട്ടൻ മാൻ (u- ഡെലി ഡി ലാ പെയ്ൻ) സംവിധാനം ചെയ്തു. ചെറിയ കുറ്റത്തിന് നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലെപ്പെ എന്ന തടവുകാരന്റെ കഥയായ ഈ ഡോക്കുമെന്ററിയിൽ 33 വർഷത്തിനുശേഷവും അദ്ദേഹം ജയിലിൽ കഴിയുകയാണ്. അദ്ദേഹത്തെ എപ്പോഴെങ്കിലും മോചിപ്പിക്കുമെന്ന പ്രതീക്ഷ കുടുംബം ഉപേക്ഷിച്ചു.[4]ചിത്രത്തിന് മോൺട്രിയാലിൽ നടന്ന വ്യൂസ് ഡി അഫ്രിക് ഫെസ്റ്റിവലിൽ ലെവറ്റിന് ഹ്യൂമൻ റൈറ്റ്സ് പ്രൈസ് ലഭിച്ചു.[4]
എ ലൗവ് ഡൂറിംഗ് ദി വാർ (2005)
[തിരുത്തുക]ലെവറ്റിന്റെ ഡോക്യുമെന്ററി, എ ലവ് ഡൂറിംഗ് ദി വാർ 1996 ലെ ഒന്നാം കോംഗോ യുദ്ധത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സജ്ജീകരിച്ചു. യുദ്ധസമയത്ത് സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്തതും ഈ വിഷയത്തിൽ സർക്കാർ നിശബ്ദത കാണിക്കുന്നതും ചിത്രത്തിലൂടെ തുറന്നുകാട്ടുന്നു. "ബലാത്സംഗം യുദ്ധായുധമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്" എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഡോക്യുമെന്ററി ശ്രമിക്കുന്നു. ഒരു ഇരയും ഭർത്താവും യുദ്ധസമയത്ത് വേർപിരിഞ്ഞപ്പോൾ ഉണ്ടായ അനുഭവം ഈ സിനിമയിൽ ചിത്രീകരിക്കുന്നു. "അസീസ തന്റെ ഭർത്താവുമായി കിൻഷാസയിൽ വീണ്ടും ഒന്നിക്കുന്നു. പക്ഷേ യുദ്ധസമയത്ത് മറ്റ് സ്ത്രീകളോടൊപ്പം അനുഭവിച്ച ഭീകരതയുടെ ഓർമ്മ ഇപ്പോഴും അവളെ വേട്ടയാടുന്നു. ഭർത്താവിന്റെ പ്രതിഷേധം അവഗണിച്ച്, അവർ കിഴക്കൻ കോംഗോയിലേക്ക് മടങ്ങുന്നു. എന്നിരുന്നാലും, സ്ത്രീകൾ അനുഭവിച്ച ദുരുപയോഗങ്ങളെ അപലപിക്കാൻ തുടങ്ങിയതിനാൽ എല്ലാവരും ഇരകളായി തുടരുന്നില്ല. മോൺട്രിയലിലെ വ്യൂസ് ഡി അഫ്രിക് ഫെസ്റ്റിവലിൽ ഈ ചിത്രം ഹ്യൂമൻ റൈറ്റ്സ് പ്രൈസ് നേടി.[6]
ബ്ളാക്ക് ബിസിനസ് (2008)
[തിരുത്തുക]ലെവാറ്റിന്റെ 2008 ലെ ഡോക്യുമെന്ററി, ബ്ലാക്ക് ബിസിനസ് (Une Affaire de nègres), 2000-ൽ കാമറൂണിൽ നടന്ന രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് കേന്ദ്രീകരിക്കുന്നു. ഡൗള പോലീസിന്റെ ഒരു പ്രത്യേക ശാഖയായ ഓപ്പറേഷൻ കമാൻഡിനെ ഡൗളയിലെ ക്രിമിനൽ പ്രവർത്തനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രശ്നം പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തിൽ ആയിരം പുരുഷന്മാരുടെ തിരോധാനത്തിന് പ്രത്യേക യൂണിറ്റ് കാരണമാകുന്നു. ഇരകളുടെ കുടുംബാംഗങ്ങൾ, അക്രമത്തിനെതിരെ സംസാരിക്കുന്ന രാഷ്ട്രീയ പ്രവർത്തകർ, കൂട്ടക്കൊലകളിൽ നിന്ന് രക്ഷപ്പെട്ടവർ എന്നിവരെ ലെവറ്റ് ചിത്രത്തിൽ അഭിമുഖം ചെയ്യുന്നു. ക്രൈം രംഗങ്ങൾ നേരിൽ കണ്ട സാക്ഷികൾ, ഇരകളെ എടുത്ത ഗ്രാമങ്ങൾ, ഇരയുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ ലെവന്റ് കാഴ്ചക്കാരെ കാണിക്കുന്നു.[1]കാൻസിലും മോൺട്രിയലിലെ വ്യൂസ് ഡി അഫ്രിക് ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു. [1]2008-ൽ മുഹർ ഏഷ്യാ ആഫ്രിക്ക അവാർഡിന് ഡോക്യുമെന്ററി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]
സ്ഡ്റോട്ട്, ലാസ്റ്റ് എക്സിറ്റ് (2011)
[തിരുത്തുക]ഈ രാഷ്ട്രീയ ഡോക്യുമെന്ററി ഗാസ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ അകലെ ഇസ്രായേലിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഡ്റോട്ടിന്റെ ഫിലിം സ്കൂളിന്റെ ദൈനംദിന ജീവിതത്തെ ചിത്രീകരിക്കുന്നു. ജൂതന്മാർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, പലസ്തീനികൾ, ഇസ്രായേല്യർ എന്നിവരുടെ ജീവിതവും കാഴ്ചപ്പാടുകളും ഈ ചിത്രം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നു.[3]
ലാൻഡ് റഷ് (2012)
[തിരുത്തുക]ലെവാറ്റിന്റെ ചിത്രം ലാൻഡ് റഷ് ഒരു ബിബിസി സ്റ്റോറിവില്ലെ നിർമ്മാണമാണ്. ലോകമെമ്പാടുമുള്ള 70 ലധികം പ്രക്ഷേപകരോടൊപ്പം ബിബിസി ഹോസ്റ്റുചെയ്യുന്ന സമകാലിക ദാരിദ്ര്യത്തെക്കുറിച്ചുള്ള ആഗോള ചർച്ചയായ "എന്തുകൊണ്ട് ദാരിദ്ര്യം?" എന്ന വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എട്ട് സിനിമകളിൽ ഒന്നാണ് ഈ ഡോക്യുമെന്ററി. എട്ട് ചിത്രങ്ങൾ ഒരേസമയം 180 രാജ്യങ്ങളിൽ പ്രദർശിപ്പിച്ചു.[7]
ലെവാറ്റിന്റെ ഈ ഡോക്യുമെന്ററിയിൽ വലിയ അഗ്രിബിസിനസ്സ് ഫാമുകൾ നിർമ്മിക്കുന്ന സൗദി അറേബ്യൻ, ചൈനീസ് ഇടപാടുകാർ മാലിയിൽ വലിയ ഏക്കർ കൃഷിസ്ഥലം വാങ്ങുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നു. ഭക്ഷ്യ പരമാധികാരം, സാമ്രാജ്യത്വം, ആധുനിക ദാരിദ്ര്യം, ഭൂമിയുടെ ഉടമസ്ഥാവകാശം എന്നീ വിഷയങ്ങൾ ഈ സിനിമയിലൂടെ ചിത്രീകരിക്കുന്നു. ഹ്യൂഗോ ബെർക്ക്‌ലിയുമായി ചേർന്ന് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി 2012-ൽ ഒരു പീബൊഡി അവാർഡ് നേടി.[8][9]
സിനിമയും ടെലിവിഷനും
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
2001 | ദി കാലുമെറ്റ് ഓഫ് ഹോപ് | ഡയറക്ടർ | ഹ്രസ്വചിത്രം മോൺട്രിയലിൽ ഹ്യൂമൻ റൈറ്റ് അവാർഡ് ജേതാവ്[5] |
2002 | ദി ഫോർഗോട്ടെൺ മാൻ | ഡയറക്ടർ | മോൺട്രിയലിലെ വ്യൂസ് ഡി അഫ്രിക് ഫെസ്റ്റിവലിൽ ഹ്യൂമൻ റൈറ്റ് പ്രൈസ്. |
2005 | എ ലൗവ് ഡൂറിംഗ് ദി വാർ | ഡയറക്ടർ | പ്രത്യേക ജൂറി പ്രൈസ് വ്യൂസ് ഡി അഫ്രിക്, ഫെസ്പാക്കോ 2005[10] |
2008 | ബ്ളാക്ക് ബിസിനസ് | ഡയറക്ടർ | മുഹർ ഏഷ്യാഫ്രിക്ക അവാർഡിന് (2008) നാമനിർദ്ദേശം ചെയ്യപ്പെട്ടു |
2011 | സ്ഡ്റോട്ട്, ലാസ്റ്റ് എക്സിറ്റ് | ഡയറക്ടർ | മൾട്ടി ലാംഗ്വേജ് ഫിലിം: അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹീബ്രു |
2012 | ലാൻഡ് റഷ് | ഡയറക്ടർ | ടെലിവിഷൻ ഡോക്യുമെന്ററി പീബൊഡി അവാർഡ് ജേതാവ് (2012)[9] |
ഫോട്ടോഗ്രാഫി
[തിരുത്തുക]2012 മുതൽ ലെവാറ്റിന്റെ പ്രധാന ശ്രദ്ധ ഫോട്ടോഗ്രാഫിയിലായിരുന്നു. അവരുടെ ചിത്രം "otherness and ways of seeing" എന്ന ആശയം സൂക്ഷ്മനിരീക്ഷണം ചെയ്യുന്നു. പാരീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നിവിടങ്ങളിൽ അവർ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[2]
തിരഞ്ഞെടുത്ത എക്സിബിഷനുകൾ
[തിരുത്തുക]- നൈറ്റ് കളർ, ഒക്ടോബർ 2015, ഗാലറി മാരി-ലോറെ ഓഫ് ഇക്കോടൈസ് (പാരീസ്)[11]
- സ്കൈ ഈസ് നോട്ട് ദി ലിമിറ്റ്, 15 ഓഗസ്റ്റ്, ന്യൂയോർക്ക് സിറ്റി (യുഎസ്എ)[11]
- കാറ്റൻഗീസ് പൊയട്രീ, ഫെബ്രുവരി 2015, ഡയലോഗ് ഗാലറി, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലുബുംബാഷി മൃഗശാല (DR Congo)[11]
- ''മാർഗെസ്, ജൂൺ 2014, ഗോംബെ ഹാളും പ്ലേസ് ഡു 30 ജുയിനും (കിൻഷാസ, കോംഗോ)[11]
അവാർഡുകൾ
[തിരുത്തുക]- ദി ഫോർഗോട്ടൻ മാൻ (u- ഡെലി ഡി ലാ പെയ്ൻ) 2003 ലെ മികച്ച ഡോക്യുമെന്ററിയായി ഗോൾഡൻ മോണ്ട്ഗോൾഫിയറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[12]
- മുഹർ ഏഷ്യാഫ്രിക്ക അവാർഡിന് (2008) നാമനിർദ്ദേശം ചെയ്യപ്പെട്ടു[12]
- ഹ്യൂഗോ ബെർക്ക്‌ലിയ്‌ക്കൊപ്പം ലാൻഡ് റഷ് (2012) നുള്ള പിയബോഡി അവാർഡ് ജോയിന്റ് ജേതാവ്[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Gabara, Rachel (2014). "Black Business by Osvalde Lewat. Review". African Studies Review. 57 (1): 238–240.
- ↑ 2.0 2.1 2.2 "Osvalde Lewat". Osvalde Lewat.com. Archived from the original on 2020-10-27. Retrieved 6 July 2018.
- ↑ 3.0 3.1 3.2 "Osvalde Lewat-Hallade". African Film Festival (AFF). Archived from the original on 2018-07-06. Retrieved 5 July 2018.
- ↑ 4.0 4.1 4.2 Chouaki, Yasmine. "The guest: Filmmaker Osvalde Lewat". Radio France International. Retrieved 5 July 2018.
- ↑ 5.0 5.1 Pallister, Janice; Hottell, Ruth A. (2005). French-Speaking Women Documentarians: A Guide. Peter Lang. pp. 279. ISBN 978-0820476148.
- ↑ "A Love during the War: Osvalde Lewat-Hallade". Barnard College. Retrieved 6 July 2018.
- ↑ "The Great Land Rush. Episode 7 of 8". BBC. Retrieved 6 July 2018.
- ↑ "Why Poverty (Global Broadcast)". Peabody Awards. Retrieved 6 July 2018.
- ↑ 9.0 9.1 9.2 "Land Rush (2012)". IMDb. Retrieved 5 July 2018.
- ↑ "A Love During the War". African Film Festival (AFF). Retrieved 5 July 2018.
- ↑ 11.0 11.1 11.2 11.3 "Osvalde Lewat Photography". Osvalde Lewat.com. Archived from the original on 2019-06-16. Retrieved 6 July 2018.
- ↑ 12.0 12.1 "Osvald Lewat Awards". IMDb. Retrieved 5 July 2018.