അഗ്രിബിസിനസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാർഷികമേഖലയുമായി ബന്ധപ്പെട്ടതോ അതിനെ ആശ്രയിക്കുന്നതോ ആയ വ്യവസായങ്ങളും കാർഷികമേഖലക്ക് വേണ്ട വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്ന സംവിധാനവും ചേർന്ന സംരംഭത്തെയാണ് അഗ്രിബിസിനസ്സ് എന്നു പറയുന്നത്. ട്രാക്റ്ററുകൾ, മറ്റുകാർഷിക യന്ത്രങ്ങൾ, വിത്തുകൾ, വളം രാസവസ്തുക്കൾ, തുടങ്ങി കാർഷികവുമായി ബന്ധപ്പെട്ട എല്ലാമേഖലകളും ഉത്പന്നത്തിന്റെ വിപണനമടക്കം ഇതിൽ ഉൾപ്പെടുന്നു. ഉത്പാദകർക്ക് അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കലും കാർഷികോത്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയുമാണ് അഗ്രിബിസിനസുകൊണ്ടുള്ള പ്രയോജനം.

"https://ml.wikipedia.org/w/index.php?title=അഗ്രിബിസിനസ്സ്&oldid=1778220" എന്ന താളിൽനിന്നു ശേഖരിച്ചത്