ഓപ്പസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓപ്പസ്
Opus logo2.svg
എക്സ്റ്റൻഷൻ.opus
ഇന്റർനെറ്റ് മീഡിയ തരംaudio/ogg[1], audio/opus[2]
വികസിപ്പിച്ചത്IETF codec working group
പുറത്തിറങ്ങിയത്സെപ്റ്റംബർ 11, 2012 (2012-09-11)
ഫോർമാറ്റ് തരംAudio
Contained byOgg, Matroska
പ്രാഗ്‌രൂപംSILK, CELT
മാനദണ്ഡങ്ങൾRFC 6716
Open format?Yes
വെബ്സൈറ്റ്opus-codec.org
libopus
വികസിപ്പിച്ചത്Xiph.Org Foundation
Stable release
1.0.3 / ജൂലൈ 11, 2013; 9 വർഷങ്ങൾക്ക് മുമ്പ് (2013-07-11)
Preview release
1.1-beta / ജൂലൈ 11, 2013; 9 വർഷങ്ങൾക്ക് മുമ്പ് (2013-07-11)
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംAudio codec, reference implementation
അനുമതിപത്രം3-clause BSD license
വെബ്‌സൈറ്റ്Opus codec downloads

സ്വതന്ത്രമായതും, നിർമാതാക്കൾക്ക് പ്രതിഫലം നൽകേണ്ടാത്തതും, വിവിധോദ്ദേശ്യയുക്തമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ് ഓപ്പസ്. ഈ ഫോർമാറ്റിനെ ഇന്റർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്സ് (IETF) ഒരു ഓഡിയോ സ്റ്റാൻഡേർഡ് ആയി അംഗീകരിച്ചിരിക്കുന്നു. ഇത് സ്കൈപ്പിന്റെ സിൽക്ക് കോഡെക്കിന്റേയും, സിഫ്.ഓർഗിന്റെ (Xiph.Org) കെൽട്ട് (CELT) കോഡെക്കിന്റേയും സമന്വയമാണ്. വളരെ കുറഞ്ഞ ലാറ്റൻസിയും (2.5-60 മില്ലി സെക്കന്റ്), വളരെ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ കഴിയുമെന്നതിനാലും, ഇന്റെർനെറ്റ് ടെലഫോണി, വീഡിയോ കോൺഫറൻസിങ് മുതലായവക്ക് ഈ ഓഡിയോ ഫോർമാറ്റ് ഉപയോഗിക്കാൻ കഴിയും.

6 കിലോബിറ്റ് പ്രതി സെക്കന്റ് മുതൽ 510 കിലോബിറ്റ് പ്രതി സെക്കന്റ് വരെ ആണ് അനുവദനീയമായ ബിറ്റ് റേറ്റ്. സാംപ്ലിങ് റേറ്റ് ആകട്ടെ 8, 16, 24, 48 എന്നീ കിലോ ഹെർട്സുകൾ ആകാം. അഡ്വാൻസ്ഡ് ഓഡിയോ കോഡെൿ (AAC), വോർബിസ്, എംപി3 എന്നീ ഓഡിയോ ഫോർമാറ്റുകളേക്കാളും വ്യക്തമായി ശബ്ദം രേഖപ്പെടുത്താൻ ഓപ്പസിനു കഴിയുമെന്ന് ആദ്യകാല താരതമ്യ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഓപ്പസ് ഓഗ് കണ്ടെയ്നർ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. ഓപ്പസ്സിനെ മാട്രോസ്ക കണ്ടെയ്നർ ഫോർമാറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഓപ്പസ്സിനെ വിപി9 വീഡിയോ കോഡെക്കിനോടൊപ്പം വെബ്എം പദ്ധതിയിൽ ഉൾക്കൊള്ളിക്കാനുമുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തിവരുന്നു [3].

അവലംബം[തിരുത്തുക]

  1. http://tools.ietf.org/html/draft-terriberry-oggopus
  2. Network Working Group (July 4, 2011). "RTP Payload Format and File Storage Format for Opus Speech and Audio Codec". Opus codec. IETF. ശേഖരിച്ചത് October 26, 2011.
  3. CNet: Google's VP9 video codec nearly done; YouTube will use it

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്പസ്&oldid=1811865" എന്ന താളിൽനിന്ന് ശേഖരിച്ചത്