ഓട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓട്ട്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓട്ട്സ്
Avena sativa L.jpg
Oat plants with inflorescences
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ജനുസ്സ്: Avena
വർഗ്ഗം: A. sativa
ശാസ്ത്രീയ നാമം
Avena sativa
L. (1753)
പര്യായങ്ങൾ
ഓട്ട്സ്

തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധാന്യമാണ് ഓട്ട്സ് ശാസ്ത്രീയനാമം: അവിന സറ്റൈവ (Avena sativa). ഇന്ത്യയിൽ ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷി ചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്ട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലിപ്പം കൂടിയ ധാന്യവുമുള്ള ഈ ഓസ്ട്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. ഗോതമ്പിൽ ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2, ഇ എന്നീ ജീവകങ്ങൾ ഇതിലുണ്ട്.

ലോകത്തിലെ ഉല്പാദനം[തിരുത്തുക]

ലോകത്തിലെ ഓട്ട്സ് ഉല്പാദനം
2005-ൽ ലോകത്തിൽ ഏറ്റവും അധികം
ഓട്സ് ഉല്പാദിപ്പിച്ച രാഷ്ട്രങ്ങൾ.
(million metric ton)
 യൂറോപ്യൻ യൂണിയൻ 8.7*
 റഷ്യ 5.1
 കാനഡ 3.3
 United States 1.7
 പോളണ്ട് 1.3
 ഫിൻലാൻ്റ് 1.2
 ഓസ്ട്രേലിയ 1.1
 ജർമ്മനി 1.0
 ബെലാറുസ് 0.8
 ചൈന 0.8
 Ukraine 0.8
World Total 24.6
Source: FAO
EU figures from 2007 include Poland, Finland and Germany.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഓട്സ്&oldid=2281424" എന്ന താളിൽനിന്നു ശേഖരിച്ചത്