ഒഡേസ സത്യൻ
ഒഡേസ സത്യൻ | |
---|---|
ജനനം | |
മരണം | 2014 ഓഗസ്റ്റ് 19 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഡോക്യുമെന്ററി നിർമ്മാതാവ് ചലച്ചിത്ര പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകൻ നക്സലൈറ്റ് |
ജീവിതപങ്കാളി(കൾ) | ജെന്നി |
കുട്ടികൾ | സോയ സാന്ദ്ര |
പുരസ്കാരങ്ങൾ | സംഗീത നാടക അക്കാദമി പുരസ്കാരം |
ജനകീയ സിനിമാനിർമ്മാണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ ചലച്ചിത്ര പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായിരുന്നു ഒഡേസ സത്യൻ (23 നവംബർ 1944 — 19 ഓഗസ്റ്റ് 2014). ജനകീയമായി സിനിമകൾ അവതരിപ്പിക്കാനും അതുവഴി സാധാരണക്കാർക്കിടയിൽ ലോകോത്തര സിനിമകൾ എത്തിക്കുന്നതിലും മുഖ്യപങ്കുവഹിച്ചു. [1]
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട്, വടകരയിൽ കുങ്കർ-ചീരു ദമ്പതികളുടെ മകനാണ്. ആദ്യകാല നക്സലൈറ്റ് പ്രവർത്തകനായിരുന്നു. സി.പി.ഐ.(എം.എൽ) കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ജനകീയ സാംസ്കാരിക വേദിയിലും സജീവമായി പ്രവർത്തിച്ചു. ഏറെ വിവാദമായ വടകര സിൽവർ ഹോട്ടൽ സമരം, ഇരിങ്ങൽ പാറയിലെ കൂലി പ്രശ്നത്തിലും ജയഭാരത് തിയറ്റർ ടിക്കറ്റ് കരിഞ്ചന്ത പ്രശ്നത്തിലും സമരങ്ങൾക്ക് നേതൃത്വം നൽകി. സമരങ്ങളുടെ ഭാഗമയി പലപ്പോഴായി ജയിലടക്കപെട്ടിരുന്നു.[2][3] കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലെ കൈക്കൂലിക്കാരായ ഡോക്ടർമാരെ ജനകീയ വിചാരണ ചെയ്യുന്നതിന് നേതൃത്വം നൽകി.[4]
ജനകീയ സിനിമാ പ്രസ്ഥാനമായ ഒഡേസയിലൂടെയാണ് സത്യൻ ചലച്ചിത്രരംഗത്തെത്തിയത്. ജോൺ എബ്രഹാമിന്റെ അടുത്ത സഹയാത്രികനായിരുന്നു. ജോൺ എബ്രഹാമിന്റെ മരണശേഷം, സമാന്തര സിനിമാ കൂട്ടായ്മയായ ഒഡേസയ്ക്ക് സത്യനാണ് നേതൃത്വം നൽകിയത്. ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് അദ്ദേഹം സിനിമ ചെയ്തിരുന്നത്. ജനകീയ പിന്തുണയോടെ ഒഡേസയുടെ ബാനറിൽ നിരവധി ഡോക്യുമെന്ററികൾ സത്യൻ നിർമിച്ചിട്ടുണ്ട്. നക്‌സൽ വർഗീസിന്റെ മരണവും കവി എ. അയ്യപ്പന്റെ ജീവിതവുമെല്ലാം സത്യൻ ഡോക്യുമെന്ററികൾക്ക് വിഷയമായിട്ടുണ്ട്. 'അഗ്‌നിരേഖ'യ്ക്ക് പുണെയിലെ ഫാൽക്കെ സൊസൈറ്റിയുടെ സമ്മാനം ലഭിച്ചു. 'ബലിക്കുറിപ്പുകൾ' എന്ന മ്യൂസിക് ആൽബത്തിന് ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. [5]
നക്സൽ വർഗീസിന്റെ വധം ഏറ്റുപറഞ്ഞ രാമചന്ദ്രൻ നായരെ കുറിച്ചുള്ള 'വേട്ടയാടപ്പെട്ട മനസ്സ്, വ്യാജ പ്രണയങ്ങളെ തുറന്നുകാട്ടിയ 'മോർച്ചറി ഓഫ് ലൗ, രക്തസാക്ഷിത്വം വരിച്ച നക്‌സലൈറ്റ് അങ്ങാടിപ്പുറം ബാലകൃഷ്ണനെ കുറിച്ചുള്ള 'അഗ്നിരേഖ' എന്നീ ഡോക്യുമെന്ററികൾ ശ്രദ്ധേയങ്ങളായിരുന്നു. 'വിശുദ്ധപശു' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയാക്കി. മൃഗങ്ങളെ ഒരേസമയം ആരാധിക്കുകയും ബലി നല്കുകയും ചെയ്യുന്ന മനുഷ്യന്റെ ഇരട്ടമുഖമാണ് 'വിശുദ്ധപശു'വിന്റെ പ്രമേയം.
19 ഓഗസ്റ്റ് 2014 ൽഅർബുദ രോഗ ബാധിതനായി മരണമടഞ്ഞു.
ഡോക്യുമെന്ററികൾ
[തിരുത്തുക]- 'ഇത്രയും യാതഭാഗം'
- 'വേട്ടയാടപ്പെട്ട മനസ്സ്'[6]
- 'മോർച്ചറി ഓഫ് ലൗ'
- 'അഗ്‌നിരേഖ'
- 'ബലിക്കുറിപ്പുകൾ' (മ്യൂസിക് ആൽബം)
- 'വിശുദ്ധപശു' (ചിത്രീകരണം പൂർത്തിയാക്കി)
പുരസ്കാരങ്ങൾ
[തിരുത്തുക]- ആറാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ പ്രത്യേക പരാമർശം(ബലിക്കുറിപ്പുകൾ എന്ന മ്യൂസിക് വീഡിയോയ്ക്ക്)
- സൗത്ത് ഏഷ്യൻ ഷോർട്ട് ഫിലിംഫെസ്റ്റിവലിൽ പുരസ്കാരം (2007)
- രണ്ടാമത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് യൂത്ത് സ്പ്രിങ്ങ് ഫിലിം ഫെസ്റ്റിവലിൽ (2014) ഡോക്യുമെന്ററി വിഭാഗത്തിൽ ഒഡേസ സത്യൻ സംവിധാനം ചെയ്ത അഗ്നിരേഖ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സിനിമയെ പ്രണയിച്ച സമാന്തര ജീവിതം ദേശാഭിമാനിയിൽ വന്ന വാർത്ത
- മലയാളസംഗീതം.ഇൻഫോയിൽ ഒഡേസ സത്യന്റെ ജീവിതരേഖ
അവലംബം
[തിരുത്തുക]- ↑ "ഒഡേസ സത്യൻ ഇനി ഓർമ്മച്ചിത്രം". കേരളകൗമുദി ഓൺലൈൻ. 2014-08-19. Archived from the original on 2014-08-19. Retrieved 2014-08-19.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഡോക്യൂമെൻററി സംവിധായകൻ ഒഡേസ സത്യൻ അന്തരിച്ചു". മാധ്യമം ഓൺലൈൻ. 2014-08-19. Archived from the original on 2014-08-19. Retrieved 2014-08-19.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ചലച്ചിത്രപ്രവർത്തകൻ ഒഡേസ സത്യൻ അന്തരിച്ചു". മനോരമ ഓൺലൈൻ. 2014-08-19. Archived from the original on 2014-08-19. Retrieved 2014-08-19.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ഒഡേസ സത്യൻ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ പതിപ്പ്. 2014-08-20. Archived from the original on 2014-08-20. Retrieved 2014-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "6th ഇന്റർനാഷണൽ ഡോക്യുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള അനൗൺസസ് വിന്നേഴ്സ്". ഡിയർസിനിമ.കോം. 2013-06-12. Archived from the original on 2014-08-20. Retrieved 2014-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ വേണു, മേനോൻ (1998-11-23). "കൺഫഷൻസ് ഓഫ് എ കോപ്". ഔട്ട്ലുക്ക് ഇന്ത്യ. Archived from the original on 2014-08-20. Retrieved 2014-08-20.
{{cite news}}
: CS1 maint: bot: original URL status unknown (link)