സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
Solidarity Logo.jpeg
ആപ്തവാക്യം കാലത്തിന്‌ മേൽ യുവതയുടെ വിപ്ലവമുദ്ര
രൂപീകരണം മേയ് 13, 2003; 15 വർഷങ്ങൾ മുമ്പ് (2003-05-13)
ആസ്ഥാനം ഹിറ സെന്റർ, കോഴിക്കോട്
ജനറൽ സെക്രട്ടറി
ഉമർ ആലത്തൂർ
മാതൃസംഘടന ജമാഅത്തെ ഇസ്‌ലാമി കേരള
Affiliations Islamism, ഇസ്‌ലാം
വെബ്സൈറ്റ് http://solidarityym.org

ജമാഅത്തെഇസ്‌ലാമി ഹിന്ദിന്റെ കേരളഘടകം രൂപം കൊടുത്ത യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കാലത്തിന്‌ മേൽ യുവതയുടെ വിപ്ലവമുദ്ര എന്നതാണ് സോളിഡാരിറ്റിയുടെ മുദ്രാവാക്യം. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടന 2003 മെയ് 13-നാണ് രൂപീകൃതമായത്.

ചരിത്രം[തിരുത്തുക]

സോളിഡാരിറ്റി പതാക

2003 മെയ് 13 ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി രൂപംകൊണ്ടു. കൂട്ടിൽ മുഹമ്മദലിയെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും ഹമീദ് വാണിയമ്പലത്തെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1983 ൽ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ ആയിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമെടുക്കുകയായിരുന്നു. 2005 ഏപ്രിൽ 23 പാലക്കാട് വെച്ച് പ്രഥമ സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് നടന്നത്.

ആദർശലക്ഷ്യങ്ങൾ[തിരുത്തുക]

മനുഷ്യസമത്വം, അടിച്ചമർത്തപ്പെട്ടവരോടുള്ള ആഭിമുഖ്യം, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നിവയാണ് സോളിഡാരിറ്റി തങ്ങളുടെ ആദർശമായി പ്രഖ്യാപിക്കുന്നത്[1].

ഇസ്‌ലാമിക അടിത്തറയിൽ സദാചാര നിഷ്ഠയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുകയും നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക, സാംസ്കാരിക ജീർണ്ണതകൾക്കെതിരെ ശബ്‌ദമുയർത്തുക, യുവതയിൽ സേവനസംസ്‌കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക എന്നിവയും സംഘടന ലക്ഷ്യമാക്കുന്നതായി അവകാശപ്പെടുന്നു. [2]

സംഘടനാ സംവിധാനം[തിരുത്തുക]

സോളിഡാരിറ്റി പത്താം വാർഷികസമ്മേളനം സൽമാ യാഖൂബ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോടെ ഹിറാസെന്ററിലാണ് സംഘടനയുടെ ആസ്ഥാനം. സംസ്ഥാനതലത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാന സമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്.

ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളിൽ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്‌സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്.

സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തിതല കൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നൽകുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.

നേതൃത്വം[തിരുത്തുക]

സോളിഡാരിറ്റി സംസ്ഥന പ്രസിഡൻറ് പി.എം. സ്വാലിഹ്

രണ്ട് വർഷമാണ് സംസ്ഥാനസമിതിയുടെ കാലാവധി. പ്രസിഡന്റ്, ജെനറൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവർ ഉൾക്കൊള്ളുന്നതാണ് സംസ്ഥാനസമിതി.

സോളിഡാരിറ്റി മുൻ സംസ്ഥന പ്രസിഡൻറ് ടി.ശാകിർ
S.No കാലയളവ് പ്രസിഡന്റ് ജനറൽ സെക്രട്ടറി
1 2003 – 2005 ഡോ.കൂട്ടിൽ മുഹമ്മദാലി അബ്ദുൽ ഹമീദ് വാണിയമ്പലം
2 2005 – 2007 അബ്ദുൽ ഹമീദ് വാണിയമ്പലം പി. മുജീബുർറഹ്‌മാൻ
3 2007 – 2009 പി. മുജീബുർറഹ്‌മാൻ കെ.എ. ഷഫീഖ്
4 2009 – 2010 എം. സാജിദ്(2009–10)
പി.ഐ. നൗഷാദ്(2010-11)
5 2011 – 2013 പി.ഐ. നൗഷാദ് ടി.മുഹമ്മദ് വേളം
6 2013 – 2015 [3] ടി.മുഹമ്മദ് വേളം കളത്തിൽ ഫാറൂഖ്
7 2015 – 2017 ടി.ശാകിർ സാദിഖ് ഉളിയിൽ
8 2017 – 2018 പി.എം. സ്വാലിഹ് ഉമർ ആലത്തൂർ

പ്രവർത്തനങ്ങൾ, പരിപാടികൾ[തിരുത്തുക]

സമരങ്ങൾ നടത്തുകയോ നടക്കുന്ന സമരങ്ങളെ പിന്തുണക്കുകയോ ചെയ്തുവരുന്നു[4].

പ്ലാച്ചിമടയിൽ പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം[5][6][7][8], എക്‌സ്പ്രസ് ഹൈവേ വിരുദ്ധസമരം[9] ചില്ലറ വ്യാപാര മേഖലയിലെ കുത്തകകൾക്കെതിരെയുള്ള സമരം[10], പത്തനംതിട്ടയിലെ ചെങ്ങറസമരം, ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരം[11][12], കോഴിക്കോട് കിനാലൂർ നാലുവരിപ്പാതക്കെതിരെയുള്ള സമരം[13][14], കോഴിക്കോട് ഞെളിയൻ പറമ്പ്, പുന്നോൽ പെട്ടിപ്പാലം, തിരുവന്തപുരം വിളപ്പിൽശാല എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെയുള്ള സമരം[15], കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾക്കെതിരെ[16], അട്ടപ്പാടി ആദിവസികളുടെ ഭൂമി കാറ്റാടി കമ്പനി കയ്യേറുന്നതിൽ പ്രതിഷേധിച്ചുള്ള സമരം[17] എന്നിവ സോളിഡാരിറ്റി നടത്തുകയോ പിന്തുണക്കുകയോ ചെയ്തുവരുന്ന സമരങ്ങളാണ്.

മലബാർ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന തെക്രട്ടറിയേറ്റ് വളയൽ_ ഭാസുരേന്ദ്ര ബാബു സംസാരിക്കുന്നു

ജനകീയ സമരങ്ങൾക്കോപ്പം ആശയസംവാദങ്ങളും സോളിഡാരിറ്റിയുടെ പ്രവർത്തന ഭാഗമാണ്. പരിസ്ഥിതി, വികസനം, ഇടതുപക്ഷം, ആൾദൈവങ്ങളും ആത്മീയതയും,സച്ചാർ കമ്മീഷൻ റിപ്പോർട്ട്, വികസനഭൂപടത്തിലെ മലബാർ, ക്രമീലെയർ വിഷയങ്ങൾ, മാധ്യമചർച്ചകൾ, ഭീകരതയും തീവ്രവാദവും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ വിഷയങ്ങൾ എന്നിവയെല്ലാം സോളിഡാരിറ്റി വ്യത്യസ്ത സന്ദർഭങ്ങളിൽ ചർച്ചക്കെടുത്തിരുന്നു.

സോളിഡാരിറ്റിയുടെ പാർലമെന്റ് മാർച്ച് മേധാപട്കർ ഉദ്ഘാടനം ചെയ്യുന്നു 24.11.2010 ഇന്ത്യാവിഷന് റിപ്പോര്ട്ട്

[27]

പ്രധാന പരിപാടികൾ[തിരുത്തുക]

 • യൂത്ത് സ്പ്രിങ് (സോളിഡാരിറ്റിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി 2013 മെയ് 17-19ന് കോഴിക്കോട് കടപ്പുറത്ത്)[28].[29][30][31].
 • കേരള വികസനഫോറം (കേരള വികസന സെമിനാർ, 2011 മാർച്ച് 11, 12 ,13 തീയ്യതികളിലായി കൊച്ചിയിൽ)[32][33][34].
 • പോരാളികളുടെ സംവാദം
 • മലബാർ നിവർത്തന പ്രക്ഷോഭം (മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്കെതിരെ, 2011 ഒക്ടോബർ 1 മുതൽ നവംബർ 20 വരെ)[35].
 • ഭവനനിർമ്മാണ പദ്ധതി [36]. [37]
 • എൻഡോസൾഫാൻ പുനരധിവാസപദ്ധതി[38][39][40][41][42]
 • ജനകീയ കുടിവെള്ള പദ്ധതി[43][44][45][46].
 • സൗജന്യ റേഷൻ.
 • വികസനഭൂപടത്തിലെ മലബാർ[47].

കാമ്പയിനുകൾ[തിരുത്തുക]

വ്യത്യസ്ത വിഷയങ്ങളിൽ ജനകീയ ബോധവൽകരണങ്ങൾക്കും യുവജനങ്ങളുടെ കർമ്മോത്സുകതക്കും അധികാരികളുടെ ശ്രദ്ധക്കും വേണ്ടിയുള്ള കാമ്പയിനുകൾ സംഘടിപ്പിക്കുന്നു.

 • മുതലാളിത്തവിരുദ്ധകാമ്പയിൻ
 • സൗഹൃദകേരളത്തിന് യുവജനാഹ്വാനം (മാറാട് കലാപസാഹചര്യത്തിൽ)
 • സാമൂഹിക തിന്മകൾക്കെതിരെ (അശ്ലീലത, ലഹരി, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ)
 • പോരാടുക അഴിമതിക്കെതിരെ
 • ആൾ ദൈവങ്ങളെ ആത്മീയത കൊണ്ട് ചെറുക്കുക
 • പുതിയകേരളത്തിന്
 • വികസന രംഗത്ത് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥയെ മുൻനിർത്തി മലബാർ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു എന്ന പേരിൽ 2011 ഒക്‌ടോബർ 01- നവംബർ 20 മലബാർ നിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ചു.

മതസൗഹാർദ്ദം[തിരുത്തുക]

മതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ[48] തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചികിത്സക്കായി രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നു[49][50][51][52]. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.[53] [54]

ഡോക്യുമെന്ററി[തിരുത്തുക]

 • "ഐക്യദാർഢ്യം ഓൺ സോളിഡാരിറ്റി " -ഡോക്യുമെന്ററി[2]
 • "വേനലും കഴിഞ്ഞ് " സോളിഡാരിറ്റിയെകുറിച്ച ഡോക്യുഫിക്ഷൻ
 • "കനിവിന്റെ മേൽക്കൂര " ഭവന നിർമ്മാണ പദ്ധതിയെ കുറിച്ച് ഡോക്യുമെന്ററി
 • "എരിഞ്ഞൊടുങ്ങും മുമ്പ്" ലഹരിക്കെതിരായ ഡോക്യുമെന്ററി
 • "സ്പർശം" എൻഡോൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി[3][55]
 • "അവിവേക പാത" എക്സ്പ്രസ് ഹൈവേ വിശകലന ഡോക്യുമെന്ററി
 • "പെരുവഴി:വഴിമുടക്കുന്ന പെരുമ്പാതകൾ "-ബി.ഒ.ടി വിരുദ്ധ ഡോക്യുമെന്ററി
 • "ചെറുത്തുനില്പ് " ചില്ലറവ്യപാരമേഖലയിലെ കുത്തകാധിനിവേശത്തിനെതിരെ
 • "തീരങ്ങളിൽ തീ പടരും മുമ്പേ" തീരദേശസംരക്ഷണ കാമ്പയിൻ ഡോക്യുമെന്ററി
 • "ചെങ്ങറയിലേക്ക് യുവത്വത്തിന്റെ കരുത്ത് " ചെങ്ങറസമരം
 • "മലബാർ രാജ്യം " മലബാർ വിവേചനത്തിനെതിരെ

പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • "സോളിഡാരിറ്റി പത്രിക" - എല്ലാ മൂന്നുമാസത്തിലും പ്രസിദ്ധീകരിക്കുന്നു.
 • "എൻഡോസൾഫാൻ: നരകത്തിലേക്ക് തുറക്കുന്ന വാതിൽ" -എഡി. സലീം പൂപ്പലം
 • "പുതിയ കേരളം വികസന ഫോറം-പ്രബന്ധങ്ങൾ (അബ്സ്ട്രാക്റ്റ്)
 • "ചെങ്ങറ ഐക്യദാർഢ്യ പുസ്തകം "-എഡി. ടി.മുഹമ്മദ് വേളം
 • "കിനാലൂർ സമരസാക്ഷ്യം " -റഫീഖുറഹ്മാൻ മൂഴിക്കൽ
 • "വികസനം പരിസ്ഥിതി ആഗോളമുതലാളിത്തം "-ഡോ. എ.എ ഹലീം
 • "ആൾ ദൈവങ്ങളുടെ മതവും രാഷ്ട്രീയവും " -എഡി. കെ.ടി ഹുസൈൻ
 • "ആണവകരാർ: അകവും പൊരുളും " -എം.സാജിദ്

വിമർശനങ്ങൾ[തിരുത്തുക]

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനെതിരെ മത മേഖലകളിൽ നിന്നും മതേതര മേഖലകളിൽ നിന്നും കടുത്ത ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു.

 1. സോളിഡാരിറ്റി ഒരു മത തീവ്രവാദ പ്രസ്ഥാനമാണ്[അവലംബം ആവശ്യമാണ്].
 2. ഇടതുപക്ഷത്തിന്റെ അടിത്തറ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്[അവലംബം ആവശ്യമാണ്].
 3. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയത് മതവിരുദ്ധമായി.
 4. നാട്ടിലെ ഏതൊരു വികസനപ്രവർത്തനത്തിനും സോളിഡാരിറ്റി എതിരാണ്.
 5. സേവന പ്രവർത്തനങ്ങൾ പൊയ്മുഖമാണ്[അവലംബം ആവശ്യമാണ്]
 6. സോളിഡാരിറ്റിയിൽ സ്ത്രീകളെ അംഗങ്ങളായി ചേർത്തുന്നില്ല.
 7. കേരളത്തിലെ ജനകീയ സമരങ്ങളെ സോളിഡാരിറ്റി ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നു സിവിക് ചന്ദ്രൻ വിമർശിക്കുന്നുണ്ട്[56].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ടി.കെ. ഫാറൂഖ് , മാതൃഭൂമി ആഴ്ചപ്പതിപ്പ് 11.03.2007
 2. http://www.solidarityym.org/orgdetails.php?ct=1&nid=2715
 3. http://www.madhyamam.com/news/232691/130701
 4. "ലീഗിതര സംഘടനകൾ രാഷ്ട്രീയ പരീക്ഷണത്തിന്‌". മാതൃഭൂമി. 2010-09-20. Retrieved 2010-09-20. 
 5. സോളിഡാരിറ്റി പത്രിക ആഗസ്ത് 2010, പേജ് 35
 6. "Jubilation in Plachimada". ദ ഹിന്ദു. 2006-08-10. Retrieved 2010-02-09. 
 7. ടെലിഗ്രാഫ് ഇൻഡ്യയിലെ റിപ്പോർട്ട്
 8. http://wikileaks.org/cable/2006/12/06CHENNAI2584.html
 9. "Road Warriors". ഔട്ട്ലുക്ക്ഇന്ത്യ. Retrieved 2010-02-09. 
 10. http://solidarityym.org/malayalam/newsmore1.php?nid=312
 11. http://www.jihkerala.org/htm/malayalam/news/NEWS%20_%20ZONE/6.3.2010.htm
 12. http://highwaysamaram.blogspot.com/ ബി.ഒ.ടി. പാത വിരുദ്ധ സമരം ബ്ലോഗ്
 13. മാതൃഭൂമി ദിനപത്രം 9.5.2010
 14. കിനാലൂർ: ഇരകളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നത് അക്രമം
 15. jihkerala
 16. http://solidarityym.org/malayalam/newsmore1.php?nid=157
 17. http://solidarityym.com/malayalam/morenews1.php?nid=202
 18. http://www.madhyamam.com/news/19864
 19. http://news.agropages.com/News/Newsdetail---3141.htm
 20. http://www.mathrubhumi.com/english/story.php?id=101133 മാതൃഭൂമി, 2010 നവംബർ 24
 21. http://www.twocircles.net/2010nov23/parliament_march_demand_ban_killer_pesticide_endosulphan.html
 22. http://www.solidarityym.org/malayalam/veekshanam_more.php?id=1
 23. http://www.solidarityym.org/malayalam/morenews1.php?nid=64
 24. http://solidarityym.org/malayalam/newsmore1.php?nid=226
 25. മണിപ്പൂർ
 26. http://www.jihkerala.org/solidarity/news.php?nid=1897
 27. http://www.hindustantimes.com/Kerala-package-for-endosulfan-victims/Article1-630160.aspx ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട്
 28. "ദ ഹിന്ദു" (ഇംഗ്ലീഷ് ഭാഷയിൽ). ദ ഹിന്ദു ദിനപ്പത്രം. 2013 മെയ് 18. Retrieved 2013 മെയ് 19. 
 29. "മാതൃഭൂമി ദിനപ്പത്രം" (ഇംഗ്ലീഷ് ഭാഷയിൽ). മാതൃഭൂമി ദിനപ്പത്രം. 2013 മെയ് 18. Retrieved 2013 മെയ് 18. 
 30. "മാധ്യമം ദിനപ്പത്രം" (മലയാളം ഭാഷയിൽ). മാധ്യമം ദിനപ്പത്രം. 2013 മെയ് 19. Retrieved 2013 മെയ് 19. 
 31. http://www.youthspring.in/
 32. http://www.jihkerala.org/nkdf/index.html
 33. വികസന ഫോറം
 34. വികസന ഫോറം
 35. http://www.mathrubhumi.com/online/malayalam/news/story/1287116/2011-11-20/kerala
 36. റ്റൂ സർക്കിൾ ഡോറ്റ് നെറ്റിൽ യോഗീന്ദർ സിക്കന്ദ് എഴുതിയ ലേഖനം
 37. വീടൊരുക്കും കൂട്ടായ്മകൾ എന്ന ഫീച്ചറിൽ 'സോളിഡാരിറ്റിയുടെ വീടുകൾ' എന്ന ഭാഗം മാതൃഭൂമി ഫീച്ചർ 2016 ജൂലൈ 25
 38. http://www.madhyamam.com/news/83210/110530
 39. സോളിഡാരിറ്റി എൻഡോസൾഫാൻ പദ്ധതിയെപറ്റി കേരളശബ്ദം 6.4.2008
 40. "No outlay for rehabilitation of Endosulfan victims" (ഇംഗ്ലീഷ് ഭാഷയിൽ). ദ ഹിന്ദു. 2010 ഒക്റ്റോബർ 26. Retrieved 2013 ഫെബ്രുവരി 16.  Check date values in: |date= (help)
 41. ദ ഹിന്ദു റിപ്പോർട്ട് 26.10.2009
 42. Solidarity Unveils Endosulfan Rehab Scheme
 43. മനോരമ ഓൺലൈൻ
 44. ജീവജലത്തിനു് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതികേരളശബ്ദം വാരിക 2010 ഫെബ്രുവരി 28
 45. ലേഖനം-ജനകീയ കുടിവെള്ള പദ്ധതി
 46. [1]
 47. സോളിഡാരിറ്റി പത്രിക 2008 ഡിസംബർ
 48. ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29
 49. Solidarity activist gave blood to Newman College teacher ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8
 50. ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്
 51. ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്
 52. കെ.പി രാമനുണ്ണി, ആ ചോരയുടെ വില-മാധ്യമം ദിനപത്രം 16.7.2010
 53. http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg
 54. http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്
 55. http://www.jihkerala.org/videos/player/playav.php?vid=99 "സ്പർശം" എൻഡോസൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി
 56. http://thecritic.in/archives/1697

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]