Jump to content

ഒക്റ്റേവിയ സ്പെൻസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒക്റ്റേവിയ സ്പെൻസർ
ഒക്റ്റേവിയ സ്പെൻസർ,വൈറ്റ് ഹൗസിൽ , 2016
ജനനം
ഒക്റ്റേവിയ ലെനോറ സ്പെൻസർ

(1972-05-25) മേയ് 25, 1972  (52 വയസ്സ്)
മോണ്ട്ഗോമറി, അലബാമ
മറ്റ് പേരുകൾഒക്റ്റേവിയ എൽ. സ്പെൻസർ
കലാലയംഓബൺ സർവ്വകലാശാല
തൊഴിൽനടി, എഴുത്തുകാരി
സജീവ കാലം1996–തുടരുന്നു

ഒരു അമേരിക്കൻ നടിയും എഴുത്തുകാരിയുമാണ് ഒക്റ്റേവിയ ലെനോറ സ്പെൻസർ (ജനനം: മേയ് 25, 1972)[1]. ഒരു അക്കാദമി അവാർഡ്, ഒരു ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ അക്കാഡമി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് ആഫ്രോ-അമേരിക്കൻ നടിമാരിലൊരാളാണ് ഒക്റ്റേവിയ. തുടർച്ചയായി രണ്ടു തവണ നാമനിർദ്ദേശം ലഭിച്ച ഒരേയൊരു കറുത്ത വർഗ്ഗക്കാരിയായ നടിയാണ് ഇവർ[2].

ആദ്യകാലജീവിതം

[തിരുത്തുക]

അലബാമയിലെ മോണ്ട്ഗോമറിയിലാണ് ഒക്റ്റേവിയ ജനിച്ചത്. സഹോദരിമാരായ റോസ, അരീക്ക എന്നിവരുൾപ്പെടെ ആറ് സഹോദരങ്ങൾ ഉണ്ട്. അമ്മ, ഡെൽസെന സ്പെൻസർ (1945-1988), വീട്ടു ജോലിക്കാരിയായി ജോലിചെയ്തു[3]. ഒക്റ്റേവിയയുടെ പതിമൂന്നാം വയസ്സിൽ പിതാവ് മരിച്ചു. 1988 ൽ ജെഫേഴ്സൺ ഡേവിസ് ഹൈസ്കൂളിൽ നിന്ന് സ്പെൻസർ ബിരുദം നേടി. രണ്ട് വർഷത്തോളം നാടകം പഠിച്ചു. ഔബേൺ സർവകലാശാലയിൽ നിന്ന് ലിബറൽ ആർട്ടുകളിൽ ബാച്ചിലർ ബിരുദം നേടി. ഡിസ്‌ലെക്സിയ എന്ന അവസ്ഥയുള്ളയാളാണ് സ്പെൻസർ[4].

അഭിനയ രംഗത്ത്

[തിരുത്തുക]

1996 ൽ എ ടൈം ടു കിൽ എന്ന ചിത്രത്തിലൂടെ ഒക്റ്റേവിയ ആദ്യമായി സിനിമയിലെത്തി[5]. തുടർന്ന് ഒരു ദശാബ്ദത്തിലേറെ സിനിമയിലും ടെലിവിഷനിലും ചെറിയ വേഷങ്ങ്ല് ചെയ്തു. 2011-ൽ പുറത്തിറങ്ങിയ ദി ഹെൽപ്പ് [6] എന്ന ചിത്രത്തിൽ 1960-ലെ ഒരു അമേരിക്കൻ വീട്ടുജോലിക്കാരിയുടെ വേഷം അഭിനയിച്ചതോടെ ഒക്റ്റേവിയ സ്പെൻസർ പ്രശസ്തയായി. മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ എന്നിവ ഈ ചിത്രത്തിലൂടെ ലഭിച്ചു. പിന്നീട് സ്മാഷ്‌ഡ് (2012), സ്നോ പൈയർ (2013), ഗെറ്റ് ഓൺ അപ് (2014) തുടങ്ങിയ ചിത്രങ്ങളിൽ സ്പെൻസർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

1960 ൽ അമേരിക്കയിൽ രണ്ട് സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം, 2016 ലെ ഹിഡൺ ഫിഗേഴ്സ് [7] എന്ന ചിത്രത്തിൽ ഗണിതശാസ്ത്രജ്ഞയായ ഡോറോത്തി വോഗന്റെ വേഷത്തിലൂടെയും 2017-ൽ 'ഷേപ്പ് ഓഫ് വാട്ടർ' എന്ന ചിത്രത്തിൽ ഒരു തൂപ്പുകാരിയുടെ വേഷത്തിലൂടെയും തുടർച്ചയായി രണ്ടു തവണ ഓസ്ക്കാർ നാമനിർദ്ദേശം നേടി.

എഴുത്തിൽ

[തിരുത്തുക]

ഒരു രചയിതാവ് എന്ന നിലയിൽ, റാൻഡി റോഡസ്, നിൻജാ ഡിറ്റക്റ്റീവ് എന്ന കുട്ടികളുടെ പുസ്തക പരമ്പര ആരംഭിച്ചു. ദ കേസ് ഓഫ് ദ ടൈം-കാപ്സ്യൂൾ ബാൻഡിറ്റ് (2013), ദ് സ്വീറ്റസ്റ്റ് ഹീസ്റ്റ് ഇൻ ഹിസ്റ്ററി (2015) എന്നിവയാണ് ഈ പരമ്പരയിലെ രണ്ട് പുസ്തകങ്ങൾ[8].

അവലംബം

[തിരുത്തുക]
  1. Spencer, Octavia [octaviaspencer] (January 24, 2012). "ERM, for some reason I'm being reported as being anywhere from 38-43 yrs old" (Tweet). Archived from the original on March 22, 2014. Retrieved January 11, 2013 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help) "DOB 5/25/72. that would make me 39 until may 25th, right?"
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-03. Retrieved 2018-03-02.
  3. https://www.telegraph.co.uk/news/worldnews/northamerica/usa/5844739/The-maids-tale-Kathryn-Stockett-examines-slavery-and-racism-in-Americas-Deep-South.html
  4. https://www.youtube.com/watch?v=bW_27V-2oqc
  5. https://www.ranker.com/list/full-cast-of-a-time-to-kill-actors-and-actresses/reference
  6. https://www.today.com/popculture
  7. "മാതൃഭൂമി, മേയ് 3, 2017". Archived from the original on 2017-09-16. Retrieved 2018-03-02.
  8. https://www.usatoday.com/story/life/books/2013/01/16/octavia-spencer-book-cover-reveal/1841193/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്റ്റേവിയ_സ്പെൻസർ&oldid=3802413" എന്ന താളിൽനിന്ന് ശേഖരിച്ചത്