Jump to content

ഐ.എൻ.എസ്. കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ.എൻ.എസ്. കൊച്ചിയുടെ കമ്മീഷനിങ് ചടങ്ങ്.
Career (ഇന്ത്യ)
Name: കൊച്ചി
Operator: ഭാരതീയ നാവികസേന
Builder: മസ്ഗാവ് ഡോക്ക് ലിമിറ്റഡ്
Laid down: 25 ഒക്ടോബർ 2005
Launched: 18 സെപ്റ്റംബർ 2009
Commissioned: 30 സെപ്റ്റംബർ 2015
Motto: ശത്രുവിനെ കീഴടക്കാൻ സായുധ സജ്ജമായി.
(Armed to conquer the enemy)
General characteristics
Class and type:Kolkata-class destroyer
Displacement:7,500 ടൺ[1][2]
Length:163 മീ (535 അടി)
Beam:17.4 മീ (57 അടി)
Speed:30 kn (56 km/h; 35 mph)
Sensors and
processing systems:
  • Thales LW-08 D-band air search radar[3]
  • IAI EL/M-2248 MF-STAR S-band AESA multi-function radar
  • IAI EL/M-2238 L-band STAR surveillance radar
  • BEL HUMSA-NG bow sonar
  • BEL Nagin active towed array sonar[4]
  • BEL Electronic Modular Command & Control Applications (EMCCA Mk4) combat management system
Electronic warfare
and decoys:
Elbit Systems Deseaver MK II countermeasures systems and defensive aids suite
Armament:Anti-air missiles:

4 × 8-cell VLS, for a total of 32;[5]
Barak 8 missiles (Range: 0.5 കി.മീ (0.31 മൈ) to 90 കി.മീ (56 മൈ)[6])

Anti-ship missiles:
2× 8-cell UVLM for 16 BrahMos anti ship missiles

Guns:
1 × 130 mm gun
4 × AK-630 CIWS

Anti-submarine warfare:
4× Torpedo tubes

RBU-6000 anti-submarine rockets
Aircraft carried:2x helicopters:

ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി (I.N.S. Kochi).[7] അത്യധികം പ്രഹരശേഷിയുള്ള കൊൽക്കത്ത ക്ലാസ് (പ്രോജക്ട് 15എ) ശ്രേണിയിൽപ്പെട്ട രണ്ടാമത്തെ യുദ്ധക്കപ്പലാണിത്.[8] ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകളെ വിക്ഷേപിക്കുവാൻ തക്ക ശേഷിയുള്ള ഈ യുദ്ധക്കപ്പൽ വാർത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നു.[8] ഇതുവരെ ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ഐ.എൻ.എസ്. കൊച്ചി.[8]

മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്.[7] 2015 സെപ്റ്റംബർ 30-ന് മുംബൈ ഡോക്ക്യാർഡിൽ വച്ച് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത് പ്രതിരോധമന്ത്രി മനോഹർ പരീഖറായിരുന്നു. ഇതോടെ ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന ഡിസ്ട്രോയർ കപ്പലുകളുടെയെണ്ണം 10 ആയി. ശത്രുവിനെ കീഴടക്കാൻ സായുധ സജ്ജമായി (Armed to conquer the enemy) എന്നതാണ് കപ്പലിന്റെ മുദ്രാവാക്യം.[7]

പേരിനു പിന്നിൽ

[തിരുത്തുക]
കപ്പലിന്റെ ഔദ്യോഗിക മുദ്ര

2009 സെപ്റ്റംബർ 18-നു നീറ്റിലിറക്കിയ സമയത്തു തന്നെ കപ്പലിന് 'ഐ.എൻ.എസ് കൊച്ചി' എന്ന പേരു നൽകിയിരുന്നു.[9] ഐ.എൻ.എസ്. എന്നതിന്റെ പൂർണ്ണരൂപം ഇന്ത്യൻ നേവൽ ഷിപ്പ് എന്നതാണ്. ഇന്ത്യയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലൊന്നായ കൊച്ചിയുടെ പാരമ്പര്യവും സംസ്കാരവും, സമുദ്ര തീരത്തിന്റെ സവിശേഷതകളും പരിഗണിച്ചുകൊണ്ടാണ് കപ്പലിന് 'കൊച്ചി' എന്ന പേരു നൽകിയത്.[9]

ഐ.എൻ.എസ്. കൊച്ചിക്കു നൽകിയ ചിഹ്നത്തിൽ കേരളത്തിന്റെ ചുണ്ടൻ വള്ളവും വാളും പരിചയും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സ്ഥലങ്ങളുടെ പേരിലുള്ള മറ്റു യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവികസേനയിലുണ്ട്. ഐ.എൻ.എസ്. കണ്ണൂർ, ഐ.എൻ.എസ്. കോഴിക്കോട് എന്നിവ അത്തരത്തിലുള്ള യുദ്ധക്കപ്പലുകളാണ്.[10]

കൊൽക്കത്ത ക്ലാസ്

[തിരുത്തുക]

ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്ന പ്രഹരശേഷി കൂടിയ യുദ്ധക്കപ്പലുകളിലെ ഒരു പ്രധാന വിഭാഗമാണ് കൊൽക്കത്ത ക്ലാസ് അഥവാ പ്രോജക്ട് 15എ. (Kolkata Class or Project 15A)

സ്വയം ഗതി നിയന്ത്രിക്കുവാൻ കഴിവുള്ള (സ്റ്റെൽത്ത് ഗൈഡഡ്) മിസൈലുകളെപ്പോലും തകർക്കുവാൻ കൊൽക്കത്ത ശ്രേണിയിൽപ്പെട്ട യുദ്ധക്കപ്പലുകൾക്കു കഴിയും.[11] 2014 ഓഗസ്റ്റ് മാസത്തിലാണ് ഈ വിഭാഗത്തിലെ ആദ്യ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കൊൽക്കത്തയുടെ കമ്മീഷനിങ് നടന്നത്. അതിനുശേഷം നിർമ്മിക്കപ്പെട്ട യുദ്ധക്കപ്പലുകൾ 'കൊൽക്കത്ത ക്ലാസ് യുദ്ധ കപ്പലുകൾ' എന്നറിയപ്പെട്ടിരുന്നു.

കൊൽക്കത്ത ശ്രേണിയിലെ രണ്ടാമത്തെ യുദ്ധക്കപ്പലാണ് ഐ എൻ എസ് കൊച്ചി. മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് രണ്ടു കപ്പലുകളും നിർമ്മിച്ചത്. ഇതേ ശ്രേണിയിലെ മൂന്നാമത്തെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. ചെന്നൈ 2016 അവസാനത്തോടെ തയ്യാറാകും.[7]

സവിശേഷതകൾ

[തിരുത്തുക]

വലിപ്പം

[തിരുത്തുക]

ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി. 164 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കപ്പലിന് 7500 ടൺ ഭാരമുണ്ട്.[7] 40 ഓഫീസർമാർക്കും 350 നാവികർക്കും യാത്ര ചെയ്യുവാൻ സാധിക്കും. ഏകദേശം 4000 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്.

നാലു ഗ്യാസ് ടർബൈനുകൾ ഘടിപ്പിച്ചിട്ടുള്ള കപ്പലിന് മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ (56 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുവാൻ കഴിയും.[12] [10]

മിസൈൽ വാഹക ശേഷി

[തിരുത്തുക]

അത്യാധുനിക മിസൈൽ വേധ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി.[12] ബ്രഹ്മോസ് പോലെ ശക്തമായ സർഫസ്-ടു-സർഫസ് ദീർഘദൂര മിസൈലുകളെ ഈ കപ്പലിൽ നിന്ന് വിക്ഷേപിക്കുവാൻ സാധിക്കും.[8]

കരയിലേക്കും കടലിലേക്കും ലംബമായി വിക്ഷേപിക്കുവാൻ കഴിയുന്ന രീതിയിലുള്ള മിസൈൽ സംവിധാനമാണ് ഐ എൻ എസ് കൊച്ചിയിലേത്. ഇതിനായി 76 എം.എം. സൂപ്പർ റാപ്പിഡ് ഗൺമൗണ്ടും (SRGM) എ.കെ. 630 ക്ലോസ് ഇൻ വെപ്പൺ സിസ്റ്റവും (CIWS) ആണ് ഉപയോഗിച്ചിട്ടുള്ളത്‌.[8] ആകാശത്തേക്കു വിക്ഷേപിക്കാവുന്ന തരത്തിലുള്ള എട്ട് ബരാക് മിസൈലുകളും പതിനാറ് ബ്രഹ്മോസ് മിസൈലുകളുമാണ് ഐ എൻ എസ് കൊച്ചിയിൽ സജ്ജമാക്കിയിട്ടുള്ളത്.[10]

ഹെലികോപ്ടറുകൾ

[തിരുത്തുക]

ബ്രിട്ടന്റെ സീ കിങ്-42ബി, ഇന്ത്യയുടെ ധ്രുവ്, ചേതക്ക് തുടങ്ങിയ ഹെലികോപ്ടറുകളെ ഉൾക്കൊള്ളുവാനും പ്രവർത്തനസജ്ജമാക്കുവാനും ഐ.എൻ.എസ്. കൊച്ചിക്കു സാധിക്കും.[12] 12 ടൺ ഭാരമുള്ള രണ്ടു മീഡിയം റേഞ്ച് ഹെലികോപ്ടറുകളെ ഒരേ സമയം പ്രവർത്തിപ്പിക്കുവാനും ഇതിനു കഴിയും.[9]

റഡാർ സംവിധാനം

[തിരുത്തുക]

അത്യാധുനിക റഡാർ സംവിധാനമാണ് ഐ.എൻ.എസ്. കൊച്ചിയിൽ ഉപയോഗിച്ചിട്ടുള്ളത്. ലോക രാഷ്ട്രങ്ങളിലെ അതിശക്തമായ യുദ്ധക്കപ്പലുകളിൽ കാണപ്പെടുന്ന മൾട്ടി ഫങ്ഷൻ സർവെലൻസ് ത്രെട്ട് അലേർട്ട് റഡാർ (MF-STAR) സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. MF-STAR സംവിധാനമുപയോഗിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി.[8] ദീർഘദൂര മിസൈലുകൾക്ക് ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ നൽകുവാൻ ഈ റഡാർ സംവിധാനം സഹായിക്കുന്നു. [8] റഡാറുകളുടെ ദൃഷ്ടിയിൽപ്പെടാതെ സഞ്ചരിക്കുവാനുള്ള സാങ്കേതികവിദ്യയും ഐ.എൻ.എസ്. കൊച്ചിയ്ക്കുണ്ട്.[11]

സോണാർ ഡോം

[തിരുത്തുക]

വെള്ളത്തിനടിയിലൂടെ ശബ്ദതരംഗങ്ങളുപയോഗിച്ച് തടസ്സങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് സോണാർ.

പുത്തൻ തലമുറയിൽപ്പെട്ട HUMSA സോണാർ ഡോമാണ് ഐ.എൻ.എസ്. കൊച്ചിയിലുപയോഗിച്ചിരിക്കുന്നത്.[8] കൊച്ചിയിലെ കാക്കനാടിനടുത്തുള്ള എൻ.പി.ഒ.എൽ.(NPOL) എന്ന സ്ഥാപനമാണ് ഈ സോണാർ സംവിധാനം തയ്യാറാക്കിയത്. [9]

മറ്റു സംവിധാനങ്ങൾ

[തിരുത്തുക]
  • ഐ.എൻ.എസ്. കൊച്ചിയിൽ രണ്ടുതരത്തിലുള്ള പീരങ്കികൾ ഉപയോഗിച്ചിട്ടുണ്ട്. മുങ്ങിക്കപ്പലുകൾ തകർക്കുവാൻ തക്ക ശേഷിയുള്ള റോക്കറ്റുകളും ലോഞ്ചറുകളും ടോർപ്പിഡോകളും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്.[10]
  • ദീർഘദൂര മിസൈലുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനുള്ള അത്യാധുനിക ഡേറ്റാസിസ്റ്റം. ഡി.ആർ.ഡി.ഒ.യും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് ഇതു നിർമ്മിച്ചത്. [12]
  • ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം, സെൻസറുകൾ തുടങ്ങിയ സംവിധാനങ്ങൾ.

ഡേറ്റാവിനിമയ സംവിധാനങ്ങൾ

[തിരുത്തുക]
  • സെൻസറുകളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിച്ച് മിസൈലുകളുടെ സഞ്ചാരപഥം നിയന്ത്രിക്കുന്ന ഷിപ്പ് ഡാറ്റാ നെറ്റ്‌വർക്ക് (SDN).
  • പെട്ടെന്നുള്ള ആക്രമണങ്ങളെ നേരിടാനുള്ള കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം.(CMS)
  • കപ്പലിന്റെ ഗതിവേഗം നിയന്ത്രിക്കുന്ന ആക്സിലറി കൺട്രോൾ സിസ്റ്റം.(ACS)

നിർമ്മാതാക്കൾ

[തിരുത്തുക]

ഐ.എൻ.എസ്. കൊച്ചിയിലുപയോഗിച്ചിട്ടുള്ള സംവിധാനങ്ങളും നിർമ്മാതാക്കളും.

  • ഡാറ്റാ നെറ്റ്‌വർക്ക് - ബെൽ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) (ബെംഗളൂരു).
  • ആയുധങ്ങൾ - ബെല്ലിന്റെ ഗൺഷെയർ ഫാക്ടറി (ചെന്നൈ).
  • റോക്കറ്റ് ലോഞ്ചർ, ടോർപ്പിഡോ ട്യൂബ് ലോഞ്ചർ, ബോട്ടുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള ക്രെയിൻ, ഓട്ടോമാറ്റിക് പവർ മാനേജ്മെന്റ് സിസ്റ്റം - എൽ & ടി.

അവലംബം

[തിരുത്തുക]
  1. "Navy gets its largest destroyer". The Hindu. 13 July 2014. Retrieved 15 July 2014.
  2. "Largest destroyer project of Navy hit by delay". Defence Express. 6 Jun 2013. Archived from the original on 2014-08-10. Retrieved 15 July 2014.
  3. "Bharat Electronics Ltd. awards LW08 contract to Thales". Thalesgroup.com. 2 July 2008. Archived from the original on 2011-07-27. Retrieved 2010-04-02.
  4. "Indian Navy to get four new destroyers". dnaindia.com. 17 March 2009. Retrieved 2010-04-02.
  5. Som, Vishnu (16 August 2014). "On INS Kolkata, PM is Only Partially Correct". NDTV. Retrieved 8 March 2015. At the moment, she is designed to carry only 32 Barak surface-to-air missiles...
  6. "Israeli navy equipping warships with new missile system: report". XinhuaNet. 29 July 2013. Retrieved 29 July 2013. {{cite news}}: Text "newspaper2013" ignored (help)
  7. 7.0 7.1 7.2 7.3 7.4 'കടൽപ്പോരിന് കൊച്ചിയുടെ കുന്തമുന', മലയാള മനോരമ, 2015 ഒക്ടോബർ 1, പേജ്-6, കൊല്ലം എഡിഷൻ.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 'INS Kochi, India's latest stealth warship, Commissioned', The Hindu, 2015 September 30, Retrieved on 2015 October 4.
  9. 9.0 9.1 9.2 9.3 'ഇനി ഓളപ്പരപ്പിൽ പ്രതിരോധവലയം തീർത്ത് ഐ എൻ എസ് കൊച്ചിയും', സുപ്രഭാതം, 2015 സെപ്റ്റംബർ 30, ശേഖരിച്ചത്-2015 ഒക്ടോബർ 4.[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 10.2 10.3 'ഐ.എൻ.എസ്.കൊച്ചി ; എതിരാളിക്കൊരു പോരാളി', മംഗളം, 2015 ഒക്ടോബർ 1, ശേഖരിച്ചത്-2015 ഒക്ടോബർ 4.
  11. 11.0 11.1 'ഐ.എൻ.എസ്. കൊച്ചി രാജ്യത്തിനു സമർപ്പിച്ചു', കേരള കൗമുദി, 2015 സെപ്റ്റംബർ 30, ശേഖരിച്ചത്-2015 ഒക്ടോബർ 4.
  12. 12.0 12.1 12.2 12.3 "'കൊച്ചിയുടെ പേരിൽ മിസെയിൽവേധ യുദ്ധക്കപ്പൽ: ഇന്ന് കമ്മിഷൻ ചെയ്യും', ജനയുഗം, ശേഖരിച്ചത്-2015 ഒക്ടോബർ 4". Archived from the original on 2016-04-29. Retrieved 2021-08-11.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐ.എൻ.എസ്._കൊച്ചി&oldid=3939619" എന്ന താളിൽനിന്ന് ശേഖരിച്ചത്