ഐപാഡ് മിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐപാഡ് മിനി
ഡെവലപ്പർആപ്പിൾ ഇൻകോർപ്പറേറ്റഡ്
Manufacturerഫോക്സ്കോൺ
ഉദ്പന്ന കുടുംബംഐപാഡ്
തരംടാബ്‌ലെറ്റ് കമ്പ്യൂട്ടർ
പുറത്തിറക്കിയ തിയതിനവംബർ 2, 2012
ആദ്യത്തെ വില$329 (£269) (330€)
ഓപ്പറേറ്റിംഗ് സിസ്റ്റംഐഒഎസ് 6.0
പവർറീ ചാർജബിൾ ലിഥിയം-പോളിമെർ ബാറ്ററി
16.3 W⋅h (59 കി.J), 10മണിക്കൂർ വാലിഡിറ്റി
സ്റ്റോറേജ് കപ്പാസിറ്റി16, 32, or 64 GB ഫ്ലാഷ് മെമ്മറി[1] 2012
ഡിസ്‌പ്ലേ- 7.87" LED-backlit Multi-Touch display with IPSഐപിഎസ് ഉൾപ്പെട്ട എൽഇഡി-ബാക്ലിഫ്റ്റ് മൽട്ടി-ടച്ച് സ്ക്രീൻ
- 1024 × 768 പിക്സൽ at 163 പിപിഐ 4:3 aspect ratio
ഇൻ‌പുട്മൾട്ടി-ടച്ച് സ്ക്രീൻ, ഹെഡ്സെറ്റ് കൺട്രോൾസ്, പ്രോക്സിമിറ്റിയും ambient light സെൻസേഴ്സ്, 3-ആക്സിസ് ആക്സിലറോമീറ്റർ, ഡിജിറ്റൽ കോംപസ്
ക്യാമറഫ്രണ്ട് ക്യാമറയും റിയർ ക്യാമറയും
കണക്ടിവിറ്റി
അളവുകൾ200×134.7×7.2 മി.മീ (7.87×5.30×0.28 ഇഞ്ച്)
ഭാരംവൈ-ഫൈ വേർഷൻ: 0.68 പൗണ്ട്സ് (308 ഗ്രാം)
എൽടിഇ വേർഷൻ: 0.69 പൗണ്ട്സ് (312 ഗ്രാം)
വെബ്‌സൈറ്റ്www.apple.com/ipad-mini/

ആപ്പിൾ ഇൻകോർപ്പറേറ്റഡിന്റെ ഒരു ടാബ്‌ലെറ്റ് കമ്പ്യൂട്ടറാണ് ഐപാഡ് മിനി. 2012 ഒക്ചോബർ 23ന് കാലിഫോർണിയയിൽ നടന്ന ചടങ്ങിലാണ് 7.9 ഇഞ്ച് വലിപ്പമുള്ള ഈ ടാബ്‌ലറ്റ് അവതരിപ്പിക്കപ്പെട്ടത്. ഇത് ഘടനാപരമായി ഐപാഡ് 2ന് സമാനമാണ്. 2012 മാർച്ചിൽ പുറത്തിറക്കിയ മൂന്നാംതലമുറ ഐപാഡിനെ അപേക്ഷിച്ച്, ഐപാഡ് മിനിക്ക് 23 ശതമാനം കനവും 53 ശതമാനം ഭാരവും കുറവാണ്. 7.2 മില്ലീമീറ്റർ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡൽ വൈ-ഫൈ കണക്ടിവിറ്റിയുള്ളതാണ്. ഐപാഡ് മിനിയുടെ ഫ്രണ്ട് ക്യാമറ 1.2 എംപിയും പിന്നിലെ ക്യാമറ 5 എംപിയും ശേഷിയുള്ളതാണ്. ആമസോണും ഗൂഗിളും സാംസങും ഉൾപ്പെടെയുള്ള കമ്പനികളുടെ വലിപ്പവും വിലയും കുറഞ്ഞ ടാബ്‌ലറ്റ് മോഡലുകൾക്ക് മറുപടിയായാണ് ഐപാഡ് മിനി വിപണിയിലെത്തുന്നത്.[2]

അടിസ്ഥാന മോഡലിന് ബ്രിട്ടനിൽ 329 ഡോളർ (ഏകദേശം 18000 രൂപ) ആണ് വില. വൈ-ഫൈ മാത്രമുള്ള അടിസ്ഥാന മോഡലിന്റെ സ്‌റ്റോറേജ് ശേഷി 16 ജിബി ആണ്. വൈഫൈ കണക്ടിവിറ്റി മാത്രമുള്ള 32 ജിബി ഐപാഡ് മിനിക്ക് 558 ഡോളറും (ഏകദേശം 30,000 രൂപ), 64 ജിബി മോഡലിന് 686 ഡോളറും (37,000 രൂപ) ആണ് വില. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, കാനഡ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഹോങ് കോങ്, ഹംഗറി, ഐസ്ലാൻഡ്, ഐർലൻഡ്, ഇറ്റലി, ജപ്പാൻ, കൊറിയ, Liechtenstein, ലക്സംബർഗ്, നെതർലൻഡ്സ്, ന്യൂ സീലൻഡ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, Puerto Rico, റൊമേനിയ, സ്ലൊവാക്കിയ, സ്ലൊവേനിയ, സിംഗപ്പൂർ, സ്പെയ്ൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ എന്നിവടങ്ങളിൽ ഇത് 2012 നവംബർ 2ന് വിപണിയിലെത്തും.[3][4][5]

അവലംബം[തിരുത്തുക]

  1. "iPad mini - Technical specifications". Apple. ശേഖരിച്ചത് Oct 24, 2012.
  2. "ആപ്പിൾ ഐപാഡ് മിനി അവതരിപ്പിച്ചു". മൂലതാളിൽ നിന്നും 2012-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-24.
  3. "Apple iPad mini will be Available on November 2". Gadgetian. ശേഖരിച്ചത് Oct 23, 2012.
  4. "iPad Mini Release Date Is November 2nd (For Wi-Fi Models)". WebProNews. മൂലതാളിൽ നിന്നും 2013-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് Oct 24, 2012.
  5. "Apple – iPad - Compare iPad models". Apple. ശേഖരിച്ചത് Oct 24, 2012.
"https://ml.wikipedia.org/w/index.php?title=ഐപാഡ്_മിനി&oldid=3802355" എന്ന താളിൽനിന്ന് ശേഖരിച്ചത്