ഏലമല
Cardamom Hills | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,695 മീ (8,842 അടി) |
Coordinates | 9°52′N 77°09′E / 9.867°N 77.150°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Kerala Tamil Nadu, South India |
Parent range | Western Ghats |
ഭൂവിജ്ഞാനീയം | |
Age of rock | Cenozoic, 100 to 80 mya |
Mountain type | FaultArchaean continental collision |
Climbing | |
Easiest route | SH 19, SH 33 (Satellite view) |
ഇന്ത്യയിലെ തെക്കൻമലനിരയായ പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്ത് കേരളത്തിന്റെ തെക്കുകിഴക്കും തമിഴ്‌നാടിന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന പർവ്വതപ്രദേശമാണ് ഏലമല. ആനമുടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് ഏലമല.[1] ഇവിടെ യഥേഷ്ടം വളരുന്ന ഏലച്ചെടികളിൽ നിന്നാണ് മലനിരയ്ക്ക് ഈ പേർ ലഭിച്ചത്. കുരുമുളക്, കാപ്പി എന്നി വിളകളും ഇവിടെ വിളയുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഏലമല മലനിരകളുടെ മധ്യഭാഗം സ്ഥിതി ചെയ്യുന്നത് 9°52′N 77°09′E / 9.867°N 77.150°E. ഏകദേശം 2800 ച.കി.മീ വിസ്തൃതിയുള്ള ഏലമലയിൽ മലപ്രദേശങ്ങളും താഴ്വരകളും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളായ പെരിയാർ, മുല്ലയാർ, പമ്പ എന്നിവയുടെ നദീതടങ്ങളും സ്ഥിതി ചെയ്യുന്നു. മുല്ലപെരിയാർ അണക്കെട്ടും ഇടുക്കി അണക്കെട്ടും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. വടക്കുപടിഞ്ഞാറ് ആനമല മലനിരകളുമായും വടക്കുകിഴക്ക് പഴനി മലനിരകളുമായും തെക്ക് അഗസ്ത്യകൂട മലനിരകളുമായും ഏലമല യോജിക്കുന്നു. മലനിരകളിലെ ഉയർന്ന പ്രദേശങ്ങൾ തമിഴ്‌നാട്-കേരളം അതിർത്തി നിർണയിക്കുന്നു. ഹിമാലയത്തിനു തെക്കായുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശം (8,842 അടി) ഇരവികുളം ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-16. Retrieved 2014-01-01.