ഏജ് ഓഫ് എം‌പയേഴ്സ് (വീഡിയോ ഗെയിം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Age of Empires
Age of Empires Coverart.jpg
വികസിപ്പിച്ചവർ Ensemble Studios
പ്രകാശിപ്പിക്കുന്നവർ Microsoft Game Studios
രൂപകൽപ്പന Rick Goodman
Bruce Shelley
Brian Sullivan
പരമ്പര Age of Empires
യന്ത്രം Genie
പതിപ്പ് 1.0c
തട്ടകം Microsoft Windows, Pocket PC (2002), Macintosh
പുറത്തിറക്കിയത് United States October 26, 1997 (Windows)
തരം Real-time strategy
രീതി Single player, multiplayer (IPX, TCP/IP, Modem, Serial cable connection, GameSpy Arcade (and related websites)
Rating(s) ESRB: T (Teen)
OFLC: G8+
മീഡിയ തരം CD (1)
സിസ്റ്റം ആവശ്യകതകൾ 90 MHz CPU, 16MB RAM, 80MBhard disk space, 1MB GPU[1]
ഇൻപുട്ട് രീതി Keyboard, mouse

ഏജ് ഓഫ് എം‌പയേഴ്സ് ഒരു ചരിത്രാധിഷ്ഠിതമായ റിയൽ ടൈം യുദ്ധതന്ത്ര കമ്പ്യൂട്ടർ കളിയാണ്. എൻസെമ്പിൾ സ്റ്റുഡിയോസ് വികസിപ്പിച്ചെടുത്ത ഈ കളി 1997-ൽ മൈക്രോസോഫ്റ്റാണ് പുറത്തിറക്കിയത്. ഏജ് ഓഫ് എം‌പയേഴ്സ് ഗെയിം പരമ്പരയിലെ ആദ്യ കളിയാണിത്. ഈ കളിയിൽ ഉപയോക്താവ് ഒരു പുരാതന നാഗരിക ജനവിഭാഗത്തെ വിവിധ കാലഘട്ടങ്ങളിലൂടെ (ശിലായുഗം, ഉപകരണയുഗം, വെങ്കലയുഗം, ഇരുമ്പുയുഗം) നയിക്കുകയാണ് ചെയ്യുന്നത്. 1998-ൽ ഇതിന്റെ കൂട്ടിച്ചേർക്കൽ പതിപ്പായ ഏജ് ഓഫ് എം‌പയേഴ്സ്: ദ റൈസ് ഓഫ് റോം പുറത്തിറങ്ങി.

10,000 വർഷം നീണ്ടുനിൽക്കുന്നതാണ് കളിയിലെ കാലഘട്ടം. 12 വ്യത്യസ്ത പുരാതന സംസ്കാരങ്ങളേ ഉപയോഗിച്ച് ഇതിൽ കളിക്കുവനാകും. ഓരോന്നും സവിശേഷമായ പ്രത്യേകതകളുള്ളയാണ്. വിഭവങ്ങൾ ശേഖരിക്കുക, പട്ടണങ്ങൾ നിർമ്മിക്കുക, സൈന്യങ്ങളെ പരിശീലിപ്പിക്കുക, ആത്യന്തികമായി ശത്രുക്കളെ തോല്പ്പിക്കുക എന്നിവയാണ് കളിക്കാരന്റെ ലക്ഷ്യങ്ങൾ. ചരിത്രാടിസ്ഥിതിമായ 5 കാമ്പെയിനുകളും ഇതിൽ ഉൾപ്പെടുന്നു.

താരതമ്യേന മികച്ച സ്വീകരണമാണ് ഈ കളിക്ക് ലഭിച്ചത്. ഗെയിം ഓഫ് ദ ഇയർ, കമ്പ്യൂട്ടർ സ്ട്രാറ്റജി ഗെയിം ഓഫ് ദ ഇയർ തുടങ്ങി പല പുരസ്കാരങ്ങളും ഇതിന് ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Age of Empires - Technical notes" (ഭാഷ: ഇംഗ്ലീഷ്). Microsoft. ശേഖരിച്ചത് 2008-10-13.