എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ
A Song of Ice and Fire book collection box set cover.jpg
A Song of Ice and Fire book collection box set cover
രചയിതാവ്George R. R. Martin
രാജ്യംUnited States
ഭാഷEnglish
വിഭാഗംEpic fantasy
പ്രസാധകർ
പുറത്തിറക്കിയത്August 1996–present
വിതരണ രീതിPrint (hardback & paperback)
audiobook

അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജോർജ് ആർ ആർ മാർട്ടിൻ രചിച്ച ഇതിഹാസ ഫാന്റസി നോവലുകളുടെ ഒരു പരമ്പരയാണ് എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ. പരമ്പരയിലെ ആദ്യ നോവലായ എ ഗെയിം ഓഫ് ത്രോൺസ് പുസ്‌തകത്തിന്റെ രചന 1991 ൽ ആരംഭിച്ച് 1996 ൽ പൂർത്തിയായി. ഒരു നോവൽത്രയമാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഏഴ് വാല്യങ്ങൾ ഉള്ള ഒരു പരമ്പരയായ് മാറ്റുകയായിരുന്നു. ആദ്യമേ മൂന്ന് പുസ്‌തകങ്ങളുടെ ഒരു പരമ്പരയായി ഇറക്കാനായിരുന്നു ഉദ്ദേശമെങ്കിലും എങ്കിലും പിൽക്കാലത്ത് ഏഴ് പുസ്തകങ്ങൾ ഉൾപെടുന്ന പരമ്പരയായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. 2011-ൽ പുറത്തിറങ്ങിയ പരമ്പരയിലെ അഞ്ചാമത്തേയും ഏറ്റവും പുതിയതുമായ നോവൽ എ ഡാൻസ് വിത്ത് ഡ്രാഗൺസ്: എഴുതാൻ മാർട്ടിൻ ആറുവർഷം ചെലവാക്കി. ആറാമത്തെ നോവലായ ദി വിൻഡ്സ് ഓഫ് വിന്റർ അദ്ദേഹം ഇപ്പോഴും രചിക്കുകയാണ്. 

വാർ ഓഫ് ദ റോസസ്, ഫ്രെഞ്ച് ചരിത്ര നോവൽ ദ അക്കെഴ്സ്ഡ് കിംഗ്സ്: തുടങ്ങിയവയിൽ നിന്നാണ് മാർട്ടിൻ തന്റെ നോവലിന് പ്രചോദനം കണ്ടെത്തിയത്. 2015 ഏപ്രിലിലെ കണക്കുകൾ പ്രകാരം പുസ്തകങ്ങളുടെ 60 ദശലക്ഷം പകർപ്പുകൾ ലോകമെമ്പാടും വിറ്റഴിക്കപ്പെടുകയും [1] , 2017 ജനുവരിയോടെ 47 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. [2][3] പരമ്പരയിലെ നാലാമത്തെയും, അഞ്ചാമത്തെ യും വാല്യങ്ങൾ ന്യൂയോർക്ക് ടൈംസിൻറെ ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ചു. നിരവധി നോവലുകൾ, ഒരു ടി.വി. പരമ്പര, അനേകം കാർഡ്, ബോർഡ്, വീഡിയോ ഗെയിമുകൾ തുടങ്ങിയ ഈ കൃതിയിൽ നിന്ന് ഉരുത്തിരിഞ്ഞു.  

ഇതും കാണുക[തിരുത്തുക]

  • എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ ഫ്രാഞ്ചൈസിൻറെ രൂപരേഖ

അവലംബം[തിരുത്തുക]

  1. Alter, Alexandra. "". New York Times. New York Times. ശേഖരിച്ചത് April 20, 2015.
  2. "". theguardian.com. ശേഖരിച്ചത് October 2, 2015.
  3. grrm (2017-01-16). "Another Precinct Heard From". Not A Blog. ശേഖരിച്ചത് 2017-02-18.

ബാഹ്യ കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=എ_സോങ്_ഓഫ്_ഐസ്_ആൻഡ്_ഫയർ&oldid=3085771" എന്ന താളിൽനിന്ന് ശേഖരിച്ചത്