ഗവണ്മെന്റ് ബോയ്സ് സ്കൂൾ പയ്യന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗവണ്മെന്റ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന പയ്യന്നൂരിലെ ഒരു പ്രധാനപ്പെട്ട വിദ്യാലയമാണ് എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ (എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, പയ്യന്നൂർ). മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണിത്. ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം[അവലംബം ആവശ്യമാണ്]. 1917 ൽ സ്ഥാപിക്കപ്പെട്ടു. [1]

ചരിത്രം[തിരുത്തുക]

1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകൾ, സ്റ്റേഡിയം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട് ക്ലാസ് റൂമുകൾ, സ്കൂൾ ലൈബ്രറി, ഇൻറർനെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങൾ എന്നി വ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ് എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സ്കൗട്ട് & ഗൈഡ്സ്
  • എൻ.സി.സി,
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ
  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്ങ് സെൻറർ

മുൻ സാരഥികൾ[തിരുത്തുക]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

  • എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
  • ടി.ഗോവിന്ദൻ (മുൻ എം.പി.)
  • സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
  • ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
  • ഉണ്ണികൃഷ്ണൻ നമ്പൂതിരി (സിനിമാനടൻ)
  • സി.വി.ബാലകൃഷ്ണൻ (നോവലിസ്റ്റ്)
  • സതീഷ്‌ ബാബു പയ്യന്നൂർ (ചലച്ചിത്ര പ്രവർത്തകൻ)
  • പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)

അവലംബം[തിരുത്തുക]

  1. സ്കൂൾവിക്കി. "എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" (html). ശേഖരിച്ചത്: 2010 ജനുവരി 2.