എ.എം.ഡി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് Inc.
തരം പൊതു കമ്പനി(NYSEAMD)
വ്യവസായം സെമികണ്ടക്ടർ
സ്ഥാപിതം 1969
സ്ഥാപകൻ ജെറി സാൻഡേർസ്
എഡ്വിൻ ജെ. ടേണി
ആസ്ഥാനം സണ്ണിവെയിൽ,കാലിഫോർണിയ, അമേരിക്ക
സേവനം നടത്തുന്ന പ്രദേശം ലോകവ്യാപകം
പ്രധാന ആളുകൾ
  • ലിസ സു (സി ഇ ഒ & പ്രസിഡന്റ്)
  • ജോൺ എഡ്വേർഡ് കാൾഡ്വെൽ (ബോർഡ് ചെയർമാൻ)
ഉൽപ്പന്നങ്ങൾ മൈക്രോപ്രൊസസ്സർ
മദർബോർഡ് ചിപ്സെറ്റ്
ഗ്രാഫിക്സ് പ്രോസസർ
ഡിജിറ്റൽ ടെലിവിഷൻ ഡീകോഡർ ചിപ്പ്
ഹാൻഡ്ഹെൽഡ് മീഡിയ ചിപ്സെറ്റ്
മൊത്തവരുമാനം Increase US$4.27 ബില്ല്യൻ (2016)[1]
പ്രവർത്തന വരുമാനം Increase US$-372 മില്ല്യൻ (2016)[1]
അറ്റാദായം Increase US$-497 മില്ല്യൻ (2016)[1]
ആസ്തി Increase US$3.32 ബില്ല്യൻ (2016)[2]
Total equity Increase US$416 മില്ല്യൻ (2016)[2]
ജീവനക്കാർ 9,100 (Q4 2016)[3]
വെബ്‌സൈറ്റ് www.amd.com

കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് അഥവാ എ.എം.ഡി.. സെർവറുകൾ‍, വർക്ക് സ്റ്റേഷനുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള മൈക്രോപ്രൊസസ്സറുകൾ‍, മദർബോർഡ് ചിപ്സെറ്റുകൾ, ഗ്രാഫിക് പ്രോസ്സസറുകൾ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങൾ.

X86 ആർക്കിടെക്ചറിൽ ഇന്റൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസർ വിതരണക്കാരാണ് എ.എം.ഡി.[4]റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 9-ം‌ സ്ഥാനമാണ് എഎംഡിക്കുള്ളത്.[5]

വ്യവസായ ചരിത്രം[തിരുത്തുക]

സണ്ണിവെയ്ലിലെ എ.എം.ഡി. ആസ്ഥാനം
AMD Markham, formerly ATI headquarters.

ജെറി സാൻഡേഴ്സും മറ്റുള്ളവരും ചേർന്ന് അഡ്വാൻസ്ഡ് മൈക്രോഡിവൈസസ് എന്ന പേരിൽ 1969 മേയ് 1- ന് കമ്പനി തുടങ്ങി. 1975 ആയപ്പോൾ ലോജിക് ചിപ്പുകളുടെയും റാം ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വർഷം തന്നെ ഇന്റൽ 8080 മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എൻജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ തന്നെ എ.എം.ഡി. ബിറ്റ്-സ്ലൈസ് പ്രോസ്സസർ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും ഓഡിയോ ഡിവൈസുകളിലും കടന്നു.

2006 ജൂലൈ 24 ന് എടിഐ ടെക്നോളജീസിനെ എറ്റെടുക്കുകയാണെന്ന് എ.എം.ഡി. പ്രഖ്യാപിച്ചു.

മൈക്രോപ്രോസ്സസർ വ്യവസായ ചരിത്രം[തിരുത്തുക]

Early AMD 8080 Processor (AMD AM9080ADC / C8080A), 1977

ഐബിഎം പിസിയും X86 ആർക്കിടെക്ചറും[തിരുത്തുക]

8086, 8088 എന്നീ പ്രോസ്സസറുകളുടെ രണ്ടാമത്തെ ഉത്പാദകരാകുവാൻ 1982 ഫെബ്രുവരിയിൽ എ.എം.ഡി. ഇന്റലുമായി കരാർ ഒപ്പിട്ടു.

K5, K6 and Athlon[തിരുത്തുക]

1996 ൽ ഇറങ്ങിയ K5 ആണ് എ.എം.ഡി.യുടെ ആദ്യ X86 പ്രോസ്സസർ.[6]1996 ൽ എ.എം.ഡി. NexGen സാങ്കേതിക വിദ്യ സ്വന്തമാക്കി.

മൊബൈൽ പ്ലാറ്റ്ഫോമുകൾ[തിരുത്തുക]

എ.എം.ഡി. മൊബൈൽ കമ്പ്യൂട്ടിങ്ങിനെ ലക്ഷ്യമാക്കി 2003 ൽ ഒരു പ്ലാറ്റ്ഫോം തുടങ്ങി. പക്ഷേ പരസ്യത്തിന്റെയും ഓഫറുകളുടെയും കുറവു മൂലം വളരെ കുറച്ച് മാത്രമേ ഈ പ്ലാറ്റ്ഫോം പ്രചാരം നേടിയുള്ളു. മൊബൈൽ Athlon 64 അല്ലെങ്കിൽ മൊബൈൽ സെംപ്രോൺ പ്രോസ്സസറുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "AMD Reports Fourth Quarter and Annual 2016 Financial Results". www.amd.com. Retrieved 3 April 2017. 
  2. 2.0 2.1 "Annual Financials for Advanced Micro Devices Inc". Retrieved 26 February 2017. 
  3. "AMD Reports 2016 Fourth Quarter Results". AMD. Retrieved January 31, 2017. 
  4. "great AMD vs. Intel battle: the dual-core duel of 2005". By Kevin Krewell.  Text " Date 2008/9/28 " ignored (help)
  5. "Semiconductor market declines less than expected". iSuppli. നവംബർ 23, 2009. 
  6. "AMD K5". CPU-INFO.COM. Retrieved 2007-07-11. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.എം.ഡി.&oldid=2555844" എന്ന താളിൽനിന്നു ശേഖരിച്ചത്