എൽ റീ ദേശീയോദ്യാനം

Coordinates: 24°42′S 64°38′W / 24.700°S 64.633°W / -24.700; -64.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
El Rey National Park
Parque Nacional El Rey
Cariama cristata, El Rey National Park
Map showing the location of El Rey National Park
Map showing the location of El Rey National Park
LocationAnta Department, Salta Province, Argent
Coordinates24°42′S 64°38′W / 24.700°S 64.633°W / -24.700; -64.633
Area441.62 km2 (170.51 sq mi)

എൽ റീ ദേശീയോദ്യാനം (സ്പാനിഷ്Parque Nacional El Rey) വടക്കുപടിഞ്ഞാറൻ അർജൻറീനയിൽ, സാൾട്ടാ പ്രവിശ്യയിലെ അൻറ ഡിപ്പാർട്ട്മെൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഇത് മേഖലാ തലസ്ഥാനത്തുനിന്ന് 80 കിലോമീറ്റർ അകലെയാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 441.62 ചതുരശ്ര കിലോമീറ്ററാണ്.

സതേൺ ആൻഡിയൻ യുങ്കാസ് എക്കോ മേഖലയുടെ ഈ ഉത്തമ മാതൃകയെയും പരിവർത്തന പരസ്ഥിതികളെയും സംരക്ഷിക്കുന്നതിനായാണ് ഈ ദേശീയോദ്യാനം രൂപീകരിച്ചത്. ഈ പ്രദേശത്തെ കാലാവസ്ഥ ഇലം ചൂടുള്ളതാണ്. വാർഷിക മഴയിൽ 500 മുതൽ 700 മില്ലീമീറ്റർ വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ ദേശീയോദ്യാനത്തിലെ സസ്യജാലങ്ങൾ ഉയരത്തിനനുസരിച്ച് വ്യത്യാസമുള്ളവയാണ്. ഉയരമനുസരിച്ച് അഞ്ച് വ്യത്യസ്ത തലങ്ങളിലായി (ഉയരം 750 മുതൽ 2000 മീറ്റർ വരെ) സസ്യജാലങ്ങൾ കാണപ്പെടുന്നു. ഇവിടെ കാണപ്പെടുന്ന ജന്തുജാലങ്ങളിൽ ടാപ്പിറുകൾ, കൃഷ്ണമൃഗങ്ങൾ, പെക്കാറികൾ (ഒരുതരം പന്നിവർഗ്ഗം) എന്നിവയും നദികളിലും അരുവികളിലും തടാകങ്ങളിലുമായി വിവിധയിനം മത്സ്യങ്ങളേയും കണ്ടുവരുന്നു. ടാപ്പിർ അഥവാ ആന്ത 300 കിലോ വരെ തൂക്കമുള്ള ഏറ്റവും വലിയ ദക്ഷിണ അമേരിക്കൻ സസ്തനികളാണ് ജലജന്യ സസ്യങ്ങളാണ് ഇവ സാധാരണയായി ഭക്ഷിക്കാറുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൽ_റീ_ദേശീയോദ്യാനം&oldid=2944321" എന്ന താളിൽനിന്ന് ശേഖരിച്ചത്