എസ്. സുധാകർ റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്. സുധാകർ റെഡ്ഡി

ജനനം (1942-03-25) മാർച്ച് 25, 1942 (വയസ്സ് 75)
Kondravpally, Distt. Mahboob Nagar (Andhra Pradesh)
ഭവനം Ashok Nagar, Hyderabad
ദേശീയത ഇന്ത്യൻ
പഠിച്ച സ്ഥാപനങ്ങൾ B.A., LL.B.
രാഷ്ട്രീയപ്പാർട്ടി
സി.പി.ഐ.
ജീവിത പങ്കാളി(കൾ) ഡോ: ബി.വി. വിജയ ലക്ഷ്മി
കുട്ടി(കൾ) 2

സി.പി.ഐയുടെ ജനറൽ സെക്രട്ടറിയും[1] ആന്ധ്രാപ്രദേശിൽ നിന്നുമുള്ള മുൻ ലോകസഭാംഗവുമാണ്[2] എസ്. സുധാകർ റെഡ്ഡി.(ജനനം : 25 മാർച്ച് 1942)

ജീവിതരേഖ[തിരുത്തുക]

ആന്ധ്രപ്രദേശിലെ മെഹബൂബ് നഗർ ജില്ലയിലെ ആലംപുർ കുഞ്ച്പോട് ഗ്രാമത്തിൽ തെലങ്കാന സമരപോരാളിയായ സുരവരം വെങ്കിടരാമറെഡ്ഡിയുടെ മകനായി ജനിച്ചു. സമീപ ജില്ലയായ കർണ്ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് എഐഎസ്എഫ് പ്രവർത്തനങ്ങളിൽ സജീവമായി. ബിഎ പാസായശേഷം ഉസ്മാനിയ സർവകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫ് ജനറൽ സെക്രട്ടറി, എഐവൈഎഫ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് ഉരുക്കുശാല സ്ഥാപിക്കാൻവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുധാകർറെഡ്ഡിയും ഉണ്ടായിരുന്നു. എൽഎൽഎം പഠനശേഷം എഐഎസ്എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. സി.കെ. ചന്ദ്രപ്പൻ എഐവൈഎഫ് ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് സുധാകർറെഡ്ഡി എഐഎസ്എഫ് ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് സുധാകർറെഡ്ഡി എഐവൈഎഫ് പ്രസിഡന്റും സി കെ ചന്ദ്രപ്പൻ ജനറൽ സെക്രട്ടറിയുമായി ഒരേ കാലം പ്രവർത്തിച്ചിട്ടുണ്ട്. 1968ൽ റെഡ്ഡി സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. പന്ത്രണ്ടും പതിനാലും ലോക്സഭകളിൽ അംഗമായിരുന്നു[3]

ഭാര്യ : വർക്കിങ് വിമൻസ് കൗൺസിൽ ദേശീയ സെക്രട്ടറിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ ബി വി വിജയലക്ഷ്മി.

മക്കൾ : നിഖിൽ, കപിൽ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്._സുധാകർ_റെഡ്ഡി&oldid=2318007" എന്ന താളിൽനിന്നു ശേഖരിച്ചത്