എസ്തേർ അപ്ലിൻ
എസ്തർ അപ്ലിൻ | |
---|---|
ജനനം | Esther Richards നവംബർ 24, 1895 |
മരണം | ജൂലൈ 7, 1972 | (പ്രായം 76)
ദേശീയത | American |
കലാലയം | University of California, Berkeley |
തൊഴിൽ | Geologist |
അറിയപ്പെടുന്നത് | Use of microfossils in oil exploration in the Gulf Coast |
ജീവിതപങ്കാളി(കൾ) | Paul Applin |
കുട്ടികൾ | Louise (daughter) Paul Jr. (son) |
മാതാപിതാക്ക(ൾ) |
|
എസ്തർ അപ്ലിൻ (നവംബർ 24, 1895 – ജൂലൈ 23, 1972) അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞയും, പാലിയന്റോളജിസ്റ്റും ആയിരുന്നു. 1919 -ൽ ബെർക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് ആർട്ട്സിൽ ബിരുദമെടുത്തശേഷം മൈക്രോ ഫോസിൽസിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു. മെക്സിക്കോ കടലിടുക്കിൽ (Gulf of Mexico) കാണപ്പെടുന്ന പാറകളുടെ വയസ്സ് കണ്ടുപിടിക്കുന്നതിലേക്കായി മൈക്രോഫോസിലുകളുടെ ഉപയോഗത്തെക്കുറിച്ചും, പാറ രൂപാന്തരണത്തിൽ എണ്ണകൾക്കുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണയാത്രയിൽ മുന്നിട്ടു നിന്നിരുന്ന ഒരു വനിതയായിരുന്നു എസ്തർ അപ്ലിൻ. വിജയകരമായ ഡ്രില്ലിംഗ് പ്രവർത്തനം നടത്തി ലഭിച്ച അപ്ലിൻറെ കണ്ടുപിടിത്തം എണ്ണവ്യവസായത്തിൽ നിർണ്ണായകമായ വഴിത്തിരിവിന് കാരണമായി. മൈക്രോ പാലിയന്റോളജിയെക്കുറിച്ചുള്ള പഠനം ഭൂഗർഭശാസ്ത്രത്തിൽ നിരവധി സംഭാവനകൾ നൽകുന്നതിലേയ്ക്ക് അവരെ സഹായിയ്ക്കുകയുണ്ടായി.[1]ഇതുകൂടാതെ പാലിയെന്റോളജിയിൽ അവർ നൽകിയ സംഭാവനകൾ ഭൂഗർഭശാസ്ത്രമേഖലയിൽ എസ്തർ അപ്ലിൻ ബഹുമാനിക്കപ്പെടുന്ന വനിതയായി തീരാൻ മുഖ്യാധാരമായി മാറി[2]
ജീവിതരേഖ
[തിരുത്തുക]1895 നവംബർ 24 ന് ഓഹിയോയിലെ നെവാർക്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സിവിൽ എഞ്ചിനീയർ ആയ ഗാരി റിച്ചാർഡിന്റെയും ജെന്നി ദെവോർന്റെയും പുത്രിയായി ജനിച്ചു. അവരുടെ പിതാവിന്റെ ജോലിയുടെ ഭാഗമായി ഓഹിയോയുടെ വിവിധ ഭാഗങ്ങളിൽ അവർക്ക് മാറി താമസിക്കേണ്ടി വന്നിരുന്നു. ഒടുവിൽ ലോവയിലെ ഫോർട്ട് ഡെസ് മോയിൻസിൽ താമസിക്കുകയും പിന്നീട് അവിടെ നിന്ന് യാദൃച്ഛികമായി അവർക്ക് 12 വയസ്സുള്ളപ്പോൾ സാൻഫ്രാൻസിസ്കോയിലേയ്ക്ക് മാറുകയും ചെയ്തു. റിച്ചാർഡ്സ് നടത്തി വന്നിരുന്ന അൽകട്രാസ് ജയിലിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി 1907 മുതൽ 1920 വരെ അവർക്ക് അൽകട്രാസ് ദ്വീപിൽ താമസിക്കേണ്ടി വന്നു. അൽകട്രാസ് ദ്വീപിൽ നിന്ന് അപ്ലിൻ കടത്തുവഴിയാണ് സ്ക്കൂളിൽപോയിരുന്നത്. [3]
1919-ൽ ബെർക്ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്ന് ആർട്ട്സിൽ ബിരുദമെടുത്തശേഷം മൈക്രോ ഫോസിൽ, ഭൂഗർഭശാസ്ത്രം, ഫിസിയോഗ്രാഫി എന്നിവയിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.[4] 1920-ൽ അവർ കാലിഫോർണിയയിൽ നിന്ന് ഹൗസ്റ്റണിലേയ്ക്ക് മാറി താമസിക്കുകയും റിയോ ബ്രാവോ ഓയിൽ കമ്പനിയിൽ പ്രവർത്തിക്കുകയും ചെയ്തു. ബെർക്ലിയിൽ ആയിരിക്കുമ്പോൾ അവർ വലിയ ഫോസിലുകളെക്കുറിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു. എങ്ങനെയായിരുന്നാലും അണ്ടർഗ്രൗണ്ട് ഡ്രില്ലിംഗ് വഴിയുള്ള അവരുടെ പഠനം വളരെയധികം പ്രയോജനപ്പെട്ടിരുന്നില്ല. കാരണം ഡ്രില്ലിംഗ് വഴി ലഭിക്കുന്ന ഫോസിലുകൾ വളരെ ചെറുതും തിരിച്ചറിയാൻ പ്രയാസവുമായിരുന്നു. അവസാദശിലകളിൽനിന്ന് ഡ്രില്ലിംഗ് വഴി ലഭിക്കുന്ന ഫോസിലുകളുടെ പഠനത്തിനായി (മൈക്രൊഫോസിലുകൾ) കാലിഫോർണിയയിലേയ്ക്ക് മടങ്ങിപ്പോകുകയും മൈക്രോ ഫോസിൽസിൽ അപ്ലിൻ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.[5]
1923-ൽ അപ്ലിൻ ഭൂഗർഭശാസ്ത്രജ്ഞനായ പോൾ അപ്ലിനെ വിവാഹം ചെയ്തു. അവർക്ക് മകൾ ലൂയിസ്(ജനനം 1926), മകൻ പോൾ ജൂനിയർ (ജനനം 1927) എന്നീ രണ്ടുകുട്ടികൾ ഉണ്ടാകുകയും ചെയ്തു.[6]
കരിയറും നേട്ടങ്ങളും
[തിരുത്തുക]1921-ൽ മസാച്യുസെറ്റ്സിലെ ആംഹെർസ്റ്റിൽ അപ്ലിൻ എണ്ണ പര്യവേക്ഷണത്തിൽ മൈക്രോഫോസിലുകൾ ഉപയോഗിക്കാമെന്ന തന്റെ സിദ്ധാന്തം പ്രസ്താവിക്കുകയും പ്രത്യേകിച്ചും ഗൾഫ് ഓഫ് മെക്സിക്കോ മേഖലയിലെ പാറക്കെട്ടുകളുടെ കാലപ്പഴക്കത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിച്ചു.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Applin, Esther. "A Microfauna From the Coker Formation, Alabama" (PDF). Geological Survey Bulletin. United States Geological Survey (1160-D).
- Applin, Esther. "A Biofacies of Woodbine Age in Southeastern Gulf Coast Region" (PDF). United States Geological Survey.
{{cite journal}}
: Cite journal requires|journal=
(help) - Applin, Paul Livingston; Applin, Esther (1965). "The Comanche Series and associated rocks in the subsurface in central and south Florida" (PDF). United States Geological Survey.
{{cite journal}}
: Cite journal requires|journal=
(help) - Applin, Paul Livingston; Applin, Esther (1947). "Regional subsurface stratigraphy, structure, and correlation of middle and early Upper Cretaceous rocks in Alabama, Georgia, and north Florida". US Geological Survey Publication.
- Maher, John Charles; Applin, Esther R (1971). "Geologic framework and petroleum potential of the Atlantic Coastal Plain and continental shelf". United States Geological Survey.
{{cite journal}}
: Cite journal requires|journal=
(help) - Applin, Paul Livingston; Applin, Esther (1953). "The cored section in George Vasen's Fee well 1, Stone County, Mississippi". United States Geological Survey.
{{cite journal}}
: Cite journal requires|journal=
(help) - Applin, Paul L.; Applin, Esther R. (1953). "The Cored Section in George Vasen's Fee Well 1 Stone County, Mississippi" (PDF). United States Geological Survey.
{{cite journal}}
: Cite journal requires|journal=
(help)
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Proffitt, Pamela; Thomson, Gale (1999). Notable Women Scientists. Detroit, Mich.: Gale Group. pp. 17–18. ISBN 9780787639006.
അവലംബം
[തിരുത്തുക]- ↑ Kass-Simon, Gabriele; Farnes, Patricia; Nash, Deborah (1993). Women of Science: Righting the Record. Indiana University Press. ISBN 0253208130.
- ↑ Kass-Simon, Gabriele; Farnes, Patricia; Nash, Deborah (1993). Women of Science: Righting the Record. Indiana University Press. ISBN 0253208130.
- ↑ Ogilvie, Marilyn; Harvey, Joy, eds. (2000). The Biographical Dictionary of Women in Science. 1. New York, NY: Routledge. pp. 46–47.
- ↑ "Memorial: Esther Richards Applin (1895-1972)". 57 (3). 1973.
- ↑ "Memorial: Esther Richards Applin (1895-1972)". 57 (3). 1973.
- ↑ "Memorials". American Association of Petroleum Geologists Bulletin: 596. March 1973.