എവ ഡുവേണേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എവ ഡുവേണേ
2010ലെ എഎഫ്ഐ ചലച്ചിത്രമേളയിൽ
ജനനം
എവ മേരീ ഡുവേണേ

(1972-08-24) ഓഗസ്റ്റ് 24, 1972  (51 വയസ്സ്)
കലാലയംയൂനിവേഴ്സിറ്റി ഓഫ് കാലിഫോർമിയ
തൊഴിൽസംവിധായിക, തിരക്കഥാകൃത്ത്, ചലച്ചിത്ര മാർക്കറ്റിങ്, ചലച്ചിത്ര വിതരണം
സജീവ കാലം1999–ഇതുവരെ
വെബ്സൈറ്റ്avaduvernay.com

ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായികയും, തിരക്കഥാകൃത്തുമാണ് എവ ഡുവേണേ എന്ന എവ മേരീ ഡുവേണേ (ജനനം: 1972 ഓഗസ്റ്റ് 24).[2] രണ്ടാമത്തെ ഫീച്ചർ ചലച്ചിത്രമായ മിഡിൽ ഓഫ് നോവേറിനു 2012ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികക്കുള്ള പുരസ്കാരം നേടിയതോടെയാണ് എവ ഡുവേണേ ശ്രദ്ധിക്കപ്പെടുന്നത്.[3][4][5][6] ഈ ബഹുമതി നേടുന്ന ആദ്യത്തെ ആഫ്രോ-അമേരിക്കൻ സ്ത്രീ കൂടിയാണ് എവ.[7][8] 2014ൽ പുറത്തിറങ്ങിയ സെൽമ, മികച്ച ചിത്രത്തിനുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശവും, മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും നേടി.[9][10] ഈ രണ്ടു നേട്ടങ്ങൾ കൈവരിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ സംവിധായികയാണ് എവ ഡുവേണേ. എന്നാൽ മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ എവയ്ക്ക് സ്ഥാനം ലഭിച്ചില്ല.[11]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം മേഖല കുറിപ്പുകൾ
2006 സാറ്റർഡേ നൈറ്റ് ലൈഫ് സംവിധാനം, രചന വിവരണാത്മക ഹ്രസ്വചിത്രം
2007 ക്രോംടൺ ഇൻ സി മൈനർ സംവിധാനം, രചന ഹ്രസ്വ ഡോക്യുമെന്ററി
2008 ദിസ് ഈസ് ദ ലൈഫ് സംവിധാനം, രചന മുഴുനീള ഡോക്യുമെന്ററി
2010 ഫെയ്ത്ത് ത്രൂ ദ സ്റ്റോം സംവിധാനം, രചന ടെലിവിഷൻ ഡോക്യുമെന്ററി
2010 എസ്സൻസ് മ്യൂസിക് ഫെസ്റ്റിവൽ '10 സംവിധാനം, രചന ടെലിവിഷൻ ഡോക്യുമെന്ററി
2010 മൈ മൈക് സൗണ്ട്സ് നൈസ് സംവിധാനം, രചന ടെലിവിഷൻ ഡോക്യുമെന്ററി
2011 ഐ വിൽ ഫോളോ സംവിധാനം, രചന വിവരണാത്മക മുഴുനീള ചലച്ചിത്രം
2012 മിഡിൽ ഓഫ് നോവേർ സംവിധാനം, രചന മുഴുനീള ചലച്ചിത്രം
2013 ദ ഡോർ ഫോർ പ്രാഡ സംവിധാനം, രചന ബ്രാൻഡ് ചെയ്ത ഹ്രസ്വചിത്രം
2013 വീനസ് വിഎസ്. സംവിധാനം, രചന ടെലിവിഷൻ ഡോക്യുമെന്ററി
2013 സേ യെസ് ഫോർ ഫാഷൻ ഫെയർ സംവിധാനം, രചന ബ്രാൻഡ് ചെയ്ത ഹ്രസ്വചിത്രം
2013 വെർമോണ്ട് ഈസ് ഫോർ ലവേഴ്സ്, റ്റൂ സംവിധാനം സ്കാൻഡൽ പരമ്പരയിലെ എപ്പിസോഡ്
2014 സെൽമ സംവിധാനം, സഹരചയിതാവ് മുഴുനീള ചലച്ചിത്രം
2015 ക്വീൻ ഷുഗർ സംവിധാനം, രചന, സ്രഷ്ടാവ്, എക്സിക്യുട്ടീവ് നിർമ്മാതാവ് ടെലിവിഷൻ പരമ്പര

അവലംബം[തിരുത്തുക]

 1. "Ava M Duvernay - California, Birth Index". FamilySearch. Retrieved 7 January 2015.
 2. "Ava O Duvernay - United States Public Records". FamilySearch. Retrieved 30 October 2014.
 3. Demby, Gene (30 January 2012). "Sundance 2012: Ava Duvernay Becomes First Black Woman To Win Best Director Prize For Middle Of Nowhere". Huffington Post. Retrieved 30 January 2012.
 4. Barnes, Brooks (27 January 2012). "Market for Films Signals Good, Not Great, Year for Sundance". The New York Times. Retrieved 24 February 2012.
 5. Dargis, Manohla (27 January 2012). "Amazing Child, Typical Grown-Ups". The New York Times. Retrieved 24 February 2012.
 6. Savali, Kirsten West (29 January 2012). "Straight Outta Compton: Ava Makes Black History At Sundance!". NewsOne. Retrieved 24 February 2012.
 7. Myers, Scott (10 June 2013). "Interview: Ava DuVernay — Part 1". Go Into the Story. Archived from the original on 2016-03-09. Retrieved 24 November 2014.
 8. Farabee, Mindy (20 December 2012). "Ava DuVernay no longer in 'Middle of Nowhere'". The Los Angeles Times. Retrieved 24 November 2014.
 9. "Golden Globes: 'Selma's' Ava DuVernay Becomes First Black Woman to Receive Director Nomination". The Hollywood Reporter. 11 December 2014. Retrieved 11 December 2014.
 10. Suskind, Alex (17 December 2014). "How Ava DuVernay struck a chord with Selma". The Guardian. Retrieved 13 January 2015.
 11. Sperling, Nicole (21 January 2015). "'Selma' and the woman who should have made history: Ava DuVernay". Entertainment Weekly. Archived from the original on 2015-01-26. Retrieved 23 January 2015.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എവ_ഡുവേണേ&oldid=4075110" എന്ന താളിൽനിന്ന് ശേഖരിച്ചത്