എലീസ നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലീസ നെൽസൺ
ജനനം27 സെപ്തംബർ1956
പൂനെ, മഹാരാഷ്ട്ര, ഇന്ത്യ
തൊഴിൽഹോക്കി
അറിയപ്പെടുന്നത്വനിതകളുടെ ഹോക്കി
പുരസ്കാരങ്ങൾപദ്മശ്രീ
അർജ്ജുന പുരസ്കാരം

പ്രശസ്തയായ ഒരു ഇന്ത്യൻ ഹോക്കി കളിക്കാരിയാണ് എലീസ നെൽസൺ. ഇംഗ്ലീഷ്: Eliza Nelson, (പൂർവ്വ നാമം: എലീസ മെന്‌ഡോൻക)[1] ഇന്ത്യൻ ഹോക്കി സംഘത്തിന്റെ ക്യാപ്റ്റനായിരുന്നിട്ടുണ്ട്.[2] 1956 സെപ്തംബർ 27 മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചു. ചെറുപ്പം മുതലേ ഹോക്കി കളിച്ചു വളർന്ന എലീസ ദേശീയ ഹോക്കി ടീമിൽ അംഗമാവുന്നതിനു മുൻപേ തന്നെ ഇന്ത്യൻ റെയില്വേക്ക് വേണ്ടി കളിക്കാനരംഭിച്ചിരുന്നു. 1982 ൽ ദില്ലിയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സ്വർണ്ണക്കപ്പ് വിജയത്തിലേക്ക് നയിച്ചു.[3] അതിനു മുൻപ് മോസ്കോ ഒളിപിക്സിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീമിലും എലീസ അംഗമായിരുന്നു.

1981 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു.[4]  [5] 1983 പദ്മശ്രീ ലഭിച്ചു.[6]

റഫറൻസുകൾ[തിരുത്തുക]

  1. "Indian Sports Portal". Indian Sports Portal. 2015. Archived from the original on July 10, 2015. Retrieved July 9, 2015.
  2. "Eliza Nelson". Sports Reference. 2015. Archived from the original on 2012-12-15. Retrieved July 9, 2015.
  3. "Poor planning cost us medal in 1980 Olympics". Times of India. 25 July 2012. Retrieved July 9, 2015.
  4. ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.
  5. "Arjuna Awardees List". News Choupal. 6 August 2010. Archived from the original on 2015-07-10. Retrieved July 9, 2015.
  6. "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2014-11-15. Retrieved June 18, 2015.
"https://ml.wikipedia.org/w/index.php?title=എലീസ_നെൽസൺ&oldid=3626371" എന്ന താളിൽനിന്ന് ശേഖരിച്ചത്