എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ്
Verne Tour du Monde.jpg
Cover of the 1873 first edition
AuthorJules Verne
IllustratorAlphonse-Marie-Adolphe de Neuville and Léon Benett[1]
CountryFrance
LanguageFrench
SeriesThe Extraordinary Voyages #11
GenreAdventure novel
PublisherPierre-Jules Hetzel
Publication date
January 30, 1873[2]
Published in English
1873
Preceded byThe Fur Country
Followed byThe Mysterious Island

എറൗണ്ട് ദ വേൾഡ് ഇൻ എയ്റ്റി ഡേയ്സ് (ഫ്രഞ്ച് : ലെ ടൂർ ഡു മോണ്ടേ എൻ ക്വാട്രേ-വിൻഗട്സ് ജോർസ്) എന്നത് ഫ്രഞ്ച് സാഹിത്യകാരനായ ജൂൾസ് വേൺ എഴുതിയ ഒരു ക്ലാസിക് സാഹസിക നോവലാണ്. 1873 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ലണ്ടനിലെ ഫീലിയാസ് ഫോഗ് എന്ന ധനികനും അദ്ദേഹത്തിന്റെ പുതുതായി നിയമിക്കപ്പെട്ട പാസ്സെപാർട്ടൗട്ട് എന്ന ജോലിക്കാരനും കൂടി 80 ദിവസം കൊണ്ട് ലോകം ചുറ്റാനായി നടത്തുന്ന സാഹസിക പര്യടനമാണ് കഥയുടെ ഇതിവൃത്തം. റിഫോം ക്ലബ്ബിൽവച്ച് ഫീലിയാസ് ഫോഗ് 80 ദിവസം കൊണ്ട് ലോകം ചുറ്റിവരാമെന്ന് സുഹൃത്തുക്കളുമായി 20000 പൗണ്ടിന് പന്തയം വയ്ക്കുന്നു. അതിനുശേഷം ജോലിക്കാരനുമായി അദ്ദേഹം ലോകപര്യടനത്തിന് പുറപ്പെടുന്നു.

യാത്രയുടെ വിവിധ ഘട്ടങ്ങൾ (യഥാർത്ഥത്തിൽ ഉണ്ടാക്കിയ രൂപരേഖ)
ലണ്ടൻ, യുണൈറ്റഡ് കിങ്ഡം മുതൽ സൂയസ് കനാൽ വഴി ഈജിപ്റ്റ് റെയിൽ വഴി ഇറ്റലിയിലെ ബ്രിൻഡിസിയിൽ. ആവിക്കപ്പൽ വഴി ( മംഗോളിയ) മെഡിറ്ററേനിയൻ കടലിനു കുറുകേ. 07 ദിനങ്ങൾ
സൂയസ് മുതൽ മുംബൈ, ഇന്ത്യ ആവക്കപ്പൽ വഴി (മംഗോളിയ) ചെങ്കടനിനു കുറുകേയും ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകേയും. 13 ദിനങ്ങൾ
മുംബൈ മുതൽ കൊൽക്കത്ത, ഇന്ത്യ തീവണ്ടി മാർഗ്ഗം 03 ദിനങ്ങൾ
കൊൽക്കത്ത മുതൽ വിക്ടോറിയ, ഹോങ്കോങ്ങ് ആവിക്കപ്പൽ (റംഗൂൺ) ദക്ഷിണ ചൈനാക്കടലിനു കുറുകേ. 13 ദിനങ്ങൾ
ഹോങ്കോങ്ങ് മുതൽ യോകോഹാമ, ജപ്പാൻ ആവിക്കപ്പൽ (കർനാട്ടിക്) ദക്ഷിണ ചൈനാക്കടൽ, കിഴക്കൻ ചൈനാക്കടൽ, ശാന്തസമുദ്രം എന്നിവയ്ക്കു കുറുകേ. 06 ദിനങ്ങൾ
യോകോഹാമ മുതൽ സാൻ ഫ്രാൻസിസ്കോ, അമേരിക്കൻ ഐക്യനാടുകൾ. ആവിക്കപ്പൽ (ദ ജനറൽ ഗ്രാൻറ്) ശാന്തസമുദ്രത്തിനു കുറുകേ. 22 ദിനങ്ങൾ
സാൻ ഫ്രാൻസിസ്കോ മുതൽ ന്യൂയോർക്ക് നഗരം, അമേരിക്കൻ ഐക്യനാടുകൾ. തീവണ്ടി 07 ദിനങ്ങൾ
ന്യൂയോർക്ക് മുതൽ ലണ്ടൻ ആവിക്കപ്പൽ (ചൈന) അറ്റ്ലാൻറിക് മഹാസമുദ്രത്തിനു കുറുകേ ലിവർപൂളിലേയ്ക്ക് തീവണ്ടി വഴി. 8 ദിനങ്ങൾ
ആകെ 79 ദിനങ്ങൾ
Map of the trip
യാത്രയുടെ ഭൂപടം
  1. [1] Archived December 2, 2006, at the Wayback Machine.
  2. "Die Reise um die Erde in 80 Tagen". J-verne.de. ശേഖരിച്ചത്: 2015-11-23.