എം. റഷീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എം. റഷീദ്
M Rasheed.jpg
ജനനം1925
മാറഞ്ചേരി
മരണം06-01-2017
സേലം
തൊഴിൽപത്രപ്രവർത്തകൻ, സ്വതന്ത്ര്യസമര സേനാനി

റവല്യൂഷണറി സ്യോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളും സ്വതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും കോളമിസ്റ്റുമാണ്‌ എം. റഷീദ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് റഷീദ്.[1] പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഇ. മൊയ്തുമൗലവിയുടെ മകനാണ്. ട്രോട്സ്കിസത്തെ കുറിച്ചു മലയാളത്തിനു പരിചയപ്പെടുത്തിയതിൽ പ്രമുഖനാണ്‌ റഷീദ്.

ജീവിതരേഖ[തിരുത്തുക]

1925 ൽ മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. 1944 കാലഘട്ടത്തിൽ കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ പത്താം തരം വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കെടുത്തതിനു അറസ്റ്റ് ചെയ്യപ്പട്ട റഷീദ്, മൂന്ന് മാസക്കാലം പൊന്നാനി സബ്ജയിലിൽ തടവിലാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്തവർക്ക് പഠനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ മാപ്പെഴുതി കൊടുക്കണമെന്നതിനാൽ പത്താതരം പഠനം മുടങ്ങി. പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ എഴുതി വിജയിച്ചു. വെളിയങ്കോടിനടുത്ത് മുളമുക്ക് എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി വന്ന അദ്ദേഹം 2017 ജനുവരി 6 ന് മരണമടഞ്ഞു. ഭാര്യ പരേതയായ എം. ബീവാത്തുട്ടി ടീച്ചർ.[2]. മക്കൾ:അബ്ദുൽ ഗഫൂർ,ബേബി റഷീദ്, ജാസ്മിൻ, മുംതാസ്.

പത്രപ്രവർത്തകൻ[തിരുത്തുക]

ജയകേരളം, കൗമുദി എന്നീ വാരികകളിലും മാതൃഭൂമി പത്രം എന്നിവയിലും റഷീദ് സ്ഥിരമായി എഴുതുമായിരുന്നു. 1954-57 കാലയളവിൽ കൊല്ലത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന "സഖാവ്" വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1957-60 കാലഘട്ടത്തിൽ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയ്ഹിന്ദ് സായാഹ്നപത്രത്തിന്റെ പത്രാധിപരായി. എട്ടുവർഷക്കാലം ചാലക്കുടിയിൽ നിന്നുള്ള "ചെങ്കതിർ" മാസികയുടെ പ്രസാധകരായി ജോലിചെയ്തു. വർഷങ്ങളായി മാധ്യമം ദിനപത്രത്തിൽ വായനക്കിടയിൽ എന്ന പേരിൽ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു.

ഗ്രന്ഥങ്ങൾ[തിരുത്തുക]

(സൗമ്യേന്ദ്ര നാഥ ടാഗോർ എഴുതിയ ഗ്രന്ഥത്തിന്റെ വിവർത്തനം)

  • ഗോവ സമരം

പുരസ്കാരം[തിരുത്തുക]

  • മുതിർന്ന പത്രപ്രവർത്തകർക്ക് നൽകുന്ന പ്രസ്സ് അക്കാഡമിയുടെ പുരസ്കാരം
  • സ്വന്തന്ത്രസമര സേനാനി സൈനുദ്ദീൻ നൈന സ്മാരക പുരസ്കാരം
  • എം.എ. മലയാളി അവാർഡ്
  • വചനം ബുക്സിന്റെ കമ്മിറ്റി ഫോർ ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ അവാർഡ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._റഷീദ്&oldid=3440222" എന്ന താളിൽനിന്ന് ശേഖരിച്ചത്