എം.സി.ബി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ.MCB(Miniature Circuit Breaker)ആധുനികവയറിംഗിൽ ഇലക്ട്രിക്ഫ്യൂസിന് പകരമായി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് സിച്ചാണ് എം.സി.ബി. ഒരു ഇലക്ട്രിക് സർക്യൂട്ടിൽ ഓവർലോഡിംഗ് ,ഷോർട്ട്സർക്യൂട്ട് തുടങ്ങിയ തകരാറുകളുണ്ടാകുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിച്ച് സർക്യൂട്ടിനെയും അതിൽ കണക്റ്റഡായ ഉപകരണങ്ങളെയും സംരക്ഷിക്കുകയാണ് എം.സി.ബി ചെയ്യുന്നത്.പ്രസ്തുത തകരാറുകളുണ്ടായാൽ അത് പരിഹരിച്ചശേഷം വളരെ ലളിതമായി എം.സി.ബി ഓൺചെയ്ത് വൈദ്യുതി പുനസ്ഥാപിക്കാവുന്നതാണ്. സുരക്ഷിതത്വം, പ്രവർത്തനമികവ്,ഭംഗി, എന്നീഗുണങ്ങളിൽ ഫ്യൂസിനേക്കാൾ മികച്ചുനിൽക്കുന്നതിനാൽ എംസിബി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

പ്രവർത്തന തത്ത്വം[തിരുത്തുക]

വൈദ്യുതസർക്യൂട്ടിൽ ഓവർലോഡുണ്ടാകുമ്പോൾ അനുവദനീയ അളവിലും കൂടുതൽ കറണ്ട് ഒഴുകുന്നു. ഈ അമിതവൈദ്യുതിപ്രവാഹത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നത് എം.സി.ബി യിലുള്ള ബൈ-മെറ്റൽ സ്ടിപ്പിന്റെ പ്രവർത്തനഫലമായാണ്(തെർമൽ ട്രിപ്പിംഗ്). അമിത വൈദ്യുതിയിൽ ബൈ-മെറ്റൽ സ്ടിപ്പ് ചൂടായി വളയുന്നു.തൽസമയം ഇതിനോട് ഘടിപ്പിച്ച ലാച്ച് പുറകോട്ട് വലി‍ഞ്ഞ് മൂവിംഗ് കോൺടാക്റ്റ് തുറക്കപ്പെടുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്യുന്നു. ഓവർലോഡ് ഉണ്ടായ ഉടനെ തന്നെ ട്രിപ്പിംഗ് നടക്കുകയില്ല. പ്രസ്തുത ഓവർലോഡ് തുടരുകയും അത് സർക്യൂട്ടിന് ഹാനിവരുന്നരീതിയിലേക്ക് എത്തുമ്പോൾ മാത്രമെ ട്രിപ്പിംഗ് നടക്കുകയുള്ളൂ(ടൈം ഡിലെ ട്രിപ്പിംഗ്-ഓവർകറണ്ടിന്റെ തോതനുസരിച്ച് 2സെക്കന്റുമുതൽ 2മിനുട്ട് വരെ) ഷോർട്ട് സർക്യൂട്ട് ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സാധാരണ ഗതിയിൽ മൂന്നു വയറുകളുണ്ട്. ഒരു ഫേസ്, ഒരു ന്യൂട്രൽ പിന്നെ ഒരു എർത്തും. കറണ്ട് കടന്നു പോവുന്ന ഫേസ് വയറിലെ കമ്പി എന്തെങ്കിലും കാരണവശാൽ ന്യൂട്രൽ വയറിലെ കമ്പിയുമായി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്യൂട്ട് എന്നറിയപ്പെടുന്നത്. അത് സാധാരണ ഈ വയറുകളിലൂടെ പ്രവഹിക്കുന്നതിന്റെ എത്രയോ ഇരട്ടി കറണ്ട് പ്രവഹിക്കാൻ കാരണമായിത്തീരും. ഇങ്ങനെ അമിതമായി പ്രവഹിക്കുന്ന കറണ്ടിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ കെട്ടിടത്തിലെ വയറിങ്ങിൽ ഇല്ലെങ്കിൽ അത് വയർ ഉരുകിപ്പോവാനും അതിനു പരിസരത്തുള്ള തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളെ തീപിടിപ്പിക്കാനും കാരണമാവും. ഇതാണ് ഷോർട്ട് സർക്യൂട്ട് എന്നറിയപ്പെടുന്നത്. ആയതിനാൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്ന നിമിഷം തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടേണ്ടതുണ്ട്.ഇതിനായി മാഗ്നറ്റിക് ട്രിപ്പിംഗ് സംവിധാനമാണ് എം.സി.ബിയിൽ പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ടിലുണ്ടാകുന്ന അമിതവൈദ്യുതി മാഗ്നറ്റിക് കോയിലിനെ ശക്തമായി കാന്തവൽക്കരിക്കുന്നു. ഈ കാന്തശക്തി ട്രിപ്പിംഗ് ബാറിലുള്ള പ്ലന്ജറിനെ ആകർഷിക്കുകയും തൽഫലമായി ലാച്ച് പുറകോട്ട് വലിഞ്ഞ് കോണ്ടാക്റ്റ് തുറന്ന് വൈദ്യുതി തൽക്ഷണം(2.5 മി.സെ)വിച്ഛേദിക്കപ്പെടുകയുംചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=എം.സി.ബി.&oldid=3441364" എന്ന താളിൽനിന്ന് ശേഖരിച്ചത്