വൈദ്യുത പരിപഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലളിതമായ ഒരു വൈദ്യുത പരിപഥം. ഇതിൽ ഒരു സ്രോതസ്സും ഇലക്ട്രോണുകൾ ഒഴുകുന്ന ഒരു പരിപഥവും ഒരു രോധകവും കാണിച്ചിരിക്കുന്നു.

ഒരു വോൾട്ടേജ് സ്രോതസ്സിൽനിന്നോ കറണ്ട് സ്രോതസ്സിൽനിന്നോ ഇലക്ട്രോണുകൾ ഒഴുകുന്ന പഥത്തിനെയാണ് വൈദ്യുത പരിപഥം എന്നു പറയുന്നത്. വൈദ്യുതി പ്രവഹിക്കുന്ന അടഞ്ഞ പഥമാണ് വൈദ്യുത പരിപഥം. പരിപഥത്തിലേക്ക് ഇലക്ട്രോണുകൾ പ്രവേശിക്കുന്ന സ്ഥലമാണ് സ്രോതസ്സ്. ഇലക്ട്രോണുകൾ പുറത്ത്പോകുന്ന സ്ഥലമാണ് എർത്ത് ഗ്രൗണ്ട്. ഇലക്ട്രോണുകൾ ഒരു പരിപഥം പൂർത്തിയാക്കുമ്പോൾ അവ വീണ്ടും സ്രോതസ്സിൽ ചെന്നുചേരുന്നു.

"https://ml.wikipedia.org/w/index.php?title=വൈദ്യുത_പരിപഥം&oldid=2138291" എന്ന താളിൽനിന്ന് ശേഖരിച്ചത്