വൈദ്യുതസ്വിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വൈദ്യുത സ്വിച്ച്

വൈദ്യുതസാങ്കേതികവിദ്യയിൽ,(Electrical Engineering) ഒരു വൈദ്യുതപരിപഥം (Electric Circuit) ചേർക്കുവാനോ മുറിയ്ക്കുന്നതിനോ , അതിലുടെ, വൈദ്യുതപ്രവാഹം തുടങ്ങുവാനോ നിറുത്തുവാനോ , പ്രവാഹഗതി മാറ്റുവാനോ ഉപയോഗിക്കുന്ന ഒരു ഘടകോപകരണമാണ് വൈദ്യുതസ്വിച്ച് (Electric Switch) അഥവാ സ്വിച്ച് (ശലാകം) എന്നറിയപ്പെടുന്നത്.

പരിപഥം കൈകാര്യം ചെയ്യുന്ന വൈദ്യുതമർദ്ദം (Voltage), ക്രമധാരാശേഷി (Current Carrying Capacity), ലഘുധാരാശേഷി (Short Circuit Capability) തുടങ്ങിയകാര്യങ്ങളുടെ അടിസ്ഥാനത്തിൽ, പലതരം വിഛേദകോപകരണങ്ങൾ (Switchgear) ഉപയോഗിച്ചു വരുന്നു. പ്രധാനമായി, വൈദ്യുതി വഹിക്കാൻ ശേഷിയുള്ള വൈദ്യുതചാലകം ചോർച്ച തടയുന്നതിനുള്ള കുചാലകങ്ങൾ, ഉപകരണം പ്രവർത്തിപ്പിക്കുന്നതിനുള്ള യാന്ത്രികക്ക്രമീകരണങ്ങൾ മുതലായവ ഒരു സ്വിച്ചിൽ ഉൾപ്പെടുന്നു. ഉന്നതസമ്മർദ്ദത്തിൽ പ്രവർത്തിക്കുന്ന വിഛേദകോപകരണങ്ങളിൽ, ഇതുകൂടാതെ വൈദ്യുതസ്ഫുലിംഗം (Electric Arc) കെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാവും.

ഗാർഹിക വൈദ്യുതിയിൽ, വൈദ്യുതവിളക്കുകളോ, പങ്കകളോ, മറ്റുപകരണങ്ങളോ പ്രവർത്തിപ്പിക്കുന്നതിനോ നിറുത്തുന്നതിനോ സ്വിച്ചാണ് ഉപയോഗിക്കുന്നത്. സ്വിച്ചിന്റെ പുറംഭാഗം മുഴുവൻ കുചാലകാവരണം (Insulation) ചെയ്തിരിക്കും. ഗൃഹഭിത്തിയിലോ മറ്റേതെങ്കിലും സമാനവസ്തുക്കളോടോ ചേർത്തായിരിക്കും സ്വിച്ച് ഉറപ്പിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിക്കേണ്ട വാഹകക്കമ്പികൾ സ്വിച്ചിന്റെ ഉള്ളിൽ രണ്ട് അഗ്രങ്ങളിൽ (Terminals) ബന്ധിക്കുന്നു. ഈ അഗ്രങ്ങൾ തമ്മിൽ വൈദ്യുതിപരമായി കൂട്ടിച്ചേർക്കുന്നതും വിടുതൽ ചെയ്യുന്നതും സ്വിച്ചിലെ സവിശേഷ ഉത്തോലകസജ്ജീകരണമാണ്.

വിവിധതരം സ്വിച്ചുകൾ[തിരുത്തുക]

വിവിധതരം സ്വിച്ചുകൾ . മുകളിലെ നിരയിൽ ഇടത്ത് നിന്നും വലതോട്ടു സർക്യുട്ട് ബ്രേക്കർ(circuit breaker ),മെർക്കുറി സ്വിച്ച്(mercury switch ),വാഫെർ സ്വിച്ച്(wafer switch ), ഡിപ്പ് സ്വിച്ച്(DIP switch ), സർഫെസ് മൌണ്ട് സ്വിച്ച്(surface mount switch ),റീഡ് സ്വിച്ച്(reed switch ) .താഴത്തെ നിരയിൽ ഇടത്ത് നിന്നും വലതോട്ടു വാൾ സ്വിച്ച്( (യു.എസ് സ്റ്റൈൽ )(wall switch (U.S. style)),മിനിയേച്ചർ ടോഗിൾ സ്വിച്ച്(miniature toggle switch ),ഇൻ-ലൈൻ സ്വിച്ച്( in-line switch ),പുഷ് ബട്ടൺ സ്വിച്ച്,റോക്കർ സ്വിച്ച്(push-button switch ) ,മൈക്രോസ്വിച്ച്(microswitch )

വിഛേദകോപകരണങ്ങൾ അതിന്റ ഉപയോഗം, ശേഷികൾ, സ്ഫുലിംഗഹാരിമാധ്യമം (Arc Quenching Medium) തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പല തരങ്ങളായി വകതിരിച്ചിട്ടുണ്ട്.

  1. സിങ്കിൾ ഫെയിസ് സ്വിച്ച്
  2. ഡബിൾ ഫെയിസ് സ്വിച്ച്

നാമകരണം[തിരുത്തുക]

ചിത്രം A
ചിത്രം B
.ഒരു ട്രിപ്പിൾ പോൾ സിംഗിൾ ത്രോ സ്വിച്ച്
ഒരു ഡബിൾ പോൾ സിംഗിൾ ത്രോ സ്വിച്ചിന്റെ പിൻവശം
ഒരു ഡബിൾ പോൾ ഡബിൾ ത്രോ സ്വിച്ചിന്റെ പിൻവശം
താക്കോലുപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കാനാവുന്ന കീ സ്വിച്ച്

ചിത്രം A നോക്കുക P - ഫേസ് വയർ ,N - ന്യുട്രൽ വയർ,B1&B2 ബൾബുകൾ ,S1 ഒരു സിംഗിൾ പോൾ ഡബിൾ ത്രോ സ്വിച്ച് ആണ് .P എന്ന ഒറ്റ ഫേസ് വയറിനെ മാത്രമേ S1 സ്വിച്ച് നിയന്ത്രിക്കുന്നുള്ളൂ അതുകൊണ്ടാണ് ഇത് സിംഗിൾ പോൾ ആകുന്നതു.S1 എന്ന സ്വിച്ചിനു രണ്ടു ത്രോ ഉണ്ട്. ഒന്നാമത്തെ ത്രോ (AB പൊസിഷൻ ) ആണെങ്കിൽ B1 എന്ന ബൾബും രണ്ടാമത്തെ ത്രോയിൽ (AC പൊസിഷൻ) B2 എന്ന ബൾബും പ്രവർത്തിക്കുന്നു.

ചിത്രം B നോക്കുക R,Y,B - ഫേസ് വയർ ,N - ന്യുട്രൽ വയർ,M മോട്ടോർ ,DS1 ഒരു ട്രിപ്പിൾ പോൾ സിംഗിൾ ത്രോ സ്വിച്ച് ആണ് .R,Y,B എന്നീ മൂന്നു ഫേസ് വയറുകളെ DS1 സ്വിച്ച് നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ഇത് ട്രിപ്പിൾ പോൾ ആകുന്നതു.DS1 എന്ന സ്വിച്ചിനു ഒറ്റ ത്രോ മാത്രമേ ഉള്ളൂ അപ്പോൾ DS1 ഒരു 3PST സ്വിച്ച് ആണ്.
പേരിന്റെ ചുരുക്കരൂപം പൂർണ്ണരൂപം വിവരണം ചിഹ്നം
SPST സിങ്കിൾ പോൾ, സിങ്കിൾ ത്രോ രണ്ട് ടെർമിനലുകൾ ഉള്ള സാധാരണ സ്വിച്ച്. ഓൺ അവസ്ഥയിൽ രണ്ട് ടെർമിനലുകൾ തമ്മിൽ ബന്ധിക്കപ്പെടുന്നു
SPDT സിങ്കിൾ പോൾ, ഡബിൾ ത്രോ L1,L2, C(COM,Common) എന്നിങ്ങനെ മൂന് ടെർമിനലുകൾ ഉള്ള ചെയിഞ്ച് ഓവർ സ്വിച്ച്. C L1 ആയോ, L2 ആയോ എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കും
SPCO
SPTT, c.o.
സിങ്കിൾ പോൾ ചെയിഞ്ച് ഓവർ
അല്ലെങ്കിൽ
സിങ്കിൾ പോൾ , സെന്റർ ഓഫ് അല്ലെങ്കിൽ
സിങ്കിൾ പോൾ, ട്രിപ്പിൾ ത്രോ
SPDT ക്ക് സമാനമാണിത്. ചില കമ്പനികളുടെ SPCO/SPTT സ്വിച്ചുകൾക്ക് നടുക്ക് ഒരു സ്ഥിര ഓഫ് പൊസിഷൻ ഉണ്ടാകും SPDT ക്ക് ഇതുണ്ടാവില്ല.
DPST ഡബിൾ പോൾ, സിങ്കിൾ ത്രോ ഒരുമിച്ച് നിയന്ത്രിക്കാവുന്ന രണ്ട് SPST സ്വിച്ചുകൾക്ക് സമാനമായ സ്വിച്ച്
DPDT ഡബിൾ പോൾ, ഡബിൾ ത്രോ ഒരുമിച്ച് നിയന്ത്രിക്കാവുന്ന രണ്ട് SPDT സ്വിച്ചുകൾക്ക് സമാനമായ സ്വിച്ച്
DPCO ഡബിൾ പോൾ ചെയിഞ്ച് ഓവർ
അല്ലെങ്കിൽ Double pole, centre off
DPDTക്ക് സമാനമാണിത്. ചില കമ്പനികളുടെ DPCO സ്വിച്ചുകൾക്ക് നടുക്ക് ഒരു സ്ഥിര ഓഫ് പൊസിഷൻ ഉണ്ടാകും DPDT ക്ക് ഇതുണ്ടാവില്ല.
    DPDT വെച്ച് കൊണ്ടുള്ള ഒരു വയറിംഗ് സംവിധാനമാണിത്. സ്റ്റെയർ കേസ് വയറിംഗ് എന്നറിയപ്പെടുന്ന ഇത് സാധാരണ വീടിന്റെ മുൻ വശങ്ങളിൽ ഉപയോഗിക്കാറുണ്ട്
"https://ml.wikipedia.org/w/index.php?title=വൈദ്യുതസ്വിച്ച്&oldid=1814085" എന്ന താളിൽനിന്ന് ശേഖരിച്ചത്