എംഫിസീമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ (Emphysema). ഈ രോഗം ബാധിച്ചവരിൽ ശ്വാസകോശങ്ങളെ താങ്ങിനിർത്തി, നിയതരൂപം നൽകുന്ന ചില കലകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഈ അസുഖം മൂലം ശ്വസനതടസ്സമുണ്ടാകുന്നു. ഏറെക്കാലം നീണ്ടുനിൽക്കുന്ന എംഫിസീമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി രോഗങ്ങളുടെ (COPD) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗബാധിതരിൽ ശ്വാസകോശങ്ങളിലെ വായുഅറകൾക്ക് താങ്ങുനൽകുന്ന കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനാൽ ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുന്നു. നിശ്വാസസമയം ദീർഘിക്കുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങളിലൊന്ന്. വലിയ അറകൾ ശ്വാസകോശങ്ങളിൽ രൂപപ്പെടുകയും ശ്വാസകോശങ്ങളുടെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. [1]വാതകവിനിമയത്തിനാവശ്യമായ പ്രതലവിസ്തീർണ്ണം ഗണ്യമായി കുറയുന്നു. വയുഅറകളിലേയ്ക്ക് നയിക്കുന്ന സൂക്ഷ്മനാളികളെ സദാ തുറന്നുവയ്ക്കുന്ന ഇലാസ്റ്റിൻ തന്തുക്കളെ രോഗം നശിപ്പിക്കുന്നു. [2]ശ്വാസകോശങ്ങൾക്കുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ സ്ഥിരമായതിനാൽ രോഗബാധയേറ്റശേഷം പൂർവ്വസ്ഥിതിയിലെത്താൻ കഴിയില്ല, മറിച്ച് രോഗവ്യാപനം തടയാനേ കഴിയൂ. നിരന്തരം വളരെക്കാലം വായുമലിനീകരണത്തിനിടവരികയോ പുകവലി തുടരുകയോ ചെയ്തവരിലാണ് ഈ രോഗത്തന്റെ വ്യാപനമുള്ളത്. വികസിപ്പിക്കുക എന്നർത്ഥമുള്ള ഗ്രീക്ക് പദമായ എംഫിസാൻ എന്ന പദത്തിൽ നിന്നാണ് ഈ അസുഖത്തിന് എംഫിസീമ എന്ന പേര് ലഭിച്ചത്.

ലക്ഷണങ്ങൾ[തിരുത്തുക]

ശ്വാസമെടുക്കാനുള്ള തടസ്സവും ശ്വസനത്തിന്റെ നിരക്കിലുള്ള കുറവുമാണ് മുഖ്യലക്ഷണം. കടുത്ത ചുമയും ശ്ലേഷ്മോൽപ്പാദനവും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്. വ്യായാമശേഷി ക്രമേണ കുറയുകയും PURSED LIPBREATHING എന്ന അവസ്ഥയും (ശ്വാസം മുഴുവൻ പുറത്തുകളയാനുള്ള ഒരുതരം വെപ്രാളം)ബാരൽ ആകൃതിയിൽ രൂപംമാറുന്ന നെഞ്ചും പ്രത്യക്ഷലക്ഷണങ്ങളാണ്. തടസ്സപ്പെട്ട ശ്വസനപഥങ്ങളിൽ വായുകുടുങ്ങിക്കിടക്കുന്നതിനുള്ള മുഖ്യതെളിവാണിത്. ചുണ്ടുകളും കൈവിരലിലെ നഖങ്ങളും നീലിമയുള്ളതാകുന്നു. സയനോസിസ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. [3]വളരെ ഉയർന്ന ഹൃദയസ്പന്ദനനിരക്കും കാണിക്കുന്നു. ശ്വസനത്തിനുസഹായിക്കുന്ന പേശികൾക്ക് തുടക്കത്തിൽ അത്യധികം ജോലി ചെയ്യേണ്ടിവരുന്നു. എന്നാൽ വശ്രമിക്കുമ്പോൾപോലും ഈ പേശികൾ പെട്ടെന്ന് ക്ഷീണിക്കുന്ന അവസ്ഥ ഈ രോഗത്തിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്നു.[4]ടാക്കിപ്നിയ എന്ന പദമാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വിശപ്പില്ലായ്മ, ഭാരക്കുറവ് , ഉറക്കക്കുറവ്, കുറഞ്ഞ ലൈംഗികപ്രവൃത്തി എന്നിവ അസാധാരണ ലക്ഷങ്ങളാണ്. പുകവലിക്കാരിൽ രാവിലെ എഴുന്നേറ്റാലുടനെ നല്ല കഫത്തോടുകൂടിയ ചുമ ഈ രോഗത്തിന്റെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു.[5] എംഫിസീമയുടെ അന്ത്യഘട്ടത്തിൽ രക്തം രക്തക്കുഴലുകളിൽത്നെ അടിഞ്ഞുകിടക്കുകയും ശ്വാസകോശത്തിലെ രക്തസമ്മർദ്ദം ഉയരുകയും ചെയ്യുന്നു. വെള്ളം കെട്ടിനിൽക്കുന്ന ഈഡിമ എന്ന അവസ്ഥയുണ്ടാകുന്നു. വൃക്കകളുടേയും കരളിന്റേയും പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കുന്നു. ഓക്സിജന്റെ അഭാവവും ഉയർന്ന കർബൺ ഡൈഓക്സൈഡിന്റെ അളവും നാഡീ- മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

കാരണങ്ങൾ[തിരുത്തുക]

സിഗററ്റ് പോലുള്ള പുകവലി ഉൽപ്പന്നങ്ങളാണ് രോഗത്തിന് മുഖ്യഹേതു. അതിനാൽത്തന്നെ പുകവലി ഒഴിവാക്കുന്നതോടെ രോഗബാധ തടയുകയും ചെയ്യാം. ആൽഫാ -1- ആന്റിട്രിപ്സിൻ (alpha-1-antitrypsin) എന്ന രാസാഗ്നിയുടെ അഭാവവും വായുമലിനീകരണവും പാരമ്പര്യവും പുരുഷവ്യക്തിത്വവും പ്രായവും (ഉദാ- ബ്രോങ്കിയൽ ആസ്ത്മ) ശ്വാസപഥപ്രതിപ്രവർത്തനങ്ങളും ഇതിന് കാരണമാകുന്നുണ്ട്. പാരമ്പര്യമായി ജീനുകളിലുണ്ടാകുന്ന ഉൽപ്പരിവർത്തനം (മ്യൂട്ടേഷൻ) ആൽഫാ -1- ആന്റിട്രിപ്സിന്റെ (A1AT) അഭാവമുണ്ടാക്കുന്നു. (ഏകദേശം 2 ശതമാനത്തോളം കേസുകൾ). ഇതിനുതുടർച്ചയായി കരൾ സീറോസിസ്, ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ എന്നീ ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നു.

രോഗവ്യാപനം[തിരുത്തുക]

രോഗനിർണ്ണയം[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

കൺജനൈറ്റൽ ലോബാർ എംഫിസീമ[തിരുത്തുക]

പാരാസെപ്റ്റൽ എംഫിസീമ[തിരുത്തുക]

പരിചരണവും ചികിത്സയും[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

* എംഫിസീമ ലക്ഷണങ്ങൾ Archived 2013-04-11 at the Wayback Machine.

* വെബ് എം.ഡി

* മേയോക്ലിനിക്

* വിക്കിപീഡിയ

അവലംബം[തിരുത്തുക]

  1. http://www.emedicinehealth.com/emphysema/article_em.htm
  2. http://www.mayoclinic.com/health/emphysema/DS00296
  3. http://www.mayoclinic.com/health/emphysema/DS00296/DSECTION=symptoms
  4. http://www.webmd.com/lung/copd/emphysema-symptoms
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-12.
"https://ml.wikipedia.org/w/index.php?title=എംഫിസീമ&oldid=3626006" എന്ന താളിൽനിന്ന് ശേഖരിച്ചത്