ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം is located in Kerala
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 8°32′3″N 76°55′46″E / 8.53417°N 76.92944°E / 8.53417; 76.92944
പേരുകൾ
ദേവനാഗിരി: उळ्ळ्ऱु बालसुब्रह्मण्यस्वामि मन्दिरः
സ്ഥാനം
രാജ്യം: ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്: കേരളം
ജില്ല: തിരുവനന്തപുരം
പ്രദേശം: ഉള്ളൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ:: ബാലസുബ്രഹ്മണ്യൻ,
പ്രധാന ഉത്സവങ്ങൾ: തിരുവുത്സവം
History
ക്ഷേത്രഭരണസമിതി: തിരുവിതാംകൂർ ദേവസ്വം ബോർഡ്

കേരളത്തിന്റെ ഭരണതലസ്ഥാനമായ തിരുവനന്തപുരം നഗരഹൃദയത്തിൽ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ്.


ഐതിഹ്യം[തിരുത്തുക]

നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പന്റെ ആയിരുന്നു ഈ ക്ഷേത്രം. പക്ഷേ ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്ർതിഷ്ഠിച്ചത്.

ക്ഷേത്ര രൂപകല്പന[തിരുത്തുക]

ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.


ക്ഷേത്രക്കുളം[തിരുത്തുക]

ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.

ശ്രീകോവിൽ[തിരുത്തുക]

ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി, ശിവൻ, നാഗങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

ആനക്കൊട്ടിലും,ഊട്ടുപുരയും[തിരുത്തുക]

ആനയുടെ ആകാരം പോലെ വലിപ്പത്തിന്റെ ഗാംഭീര്യം അനുഭവിപ്പിക്കുന്ന പതിനാറു തൂണുകളോട് കൂടിയ ഇവിടുത്തെ ആനക്കോട്ടിൽ പുതുതായി പണികഴിപ്പിച്ചതാണ് .

പൂജാവിധികളും, വിശേഷങ്ങളും[തിരുത്തുക]

കുളം മറ്റൊരു ദൃശ്യം

മീനമാസത്തിൽ ഉത്രം ആറാട്ട് വരുന്ന വിധത്തിലാണ് ഉത്സവം


ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

ദേശീയപാത തിരുവനന്തപുരത്ത് ഉള്ളൂരിൽ കൊച്ചുള്ളൂരിൽ ആണ് റൂട്ടിൽ ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി മുൻ വശത്തേക്ക് കുളം ചുറ്റി റോഡ് പോകുന്നു. കേശവദാസപുരത്തുനിന്നും ക്ഷേത്രതിലേക്ക് എത്താം. .

വഴിപാടുകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]