ഉപയോക്താവ്:Junaidpv/ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിവഴികളിലൂടെ സഞ്ചരിക്കുമ്പോൾ രേഖപ്പെടുത്തണമെന്ന് തോന്നുന്ന കാര്യങ്ങൾ ചേർക്കാനൊരിടം. പിന്നെ ഓർത്തെടുക്കാൻ എളുപ്പമായിരിക്കും. തുടങ്ങാൻ കുറേ വൈകിപ്പോയി.

  • വളരെ മുൻപേ ഇംഗ്ലീഷ് വിക്കിപീഡിയയെ ശ്രദ്ധിച്ചിരുന്നു. ഗൂഗിളിലും മറ്റു തിരയുമ്പോൾ മിക്കാവാറും ഒന്നാമതായി പ്രത്യക്ഷപ്പെടുന്ന താളുകൾ എന്നെ ഇംഗ്ലീഷ് വിക്കിപീഡിയയുടെ വായനക്കാരനാക്കിയിരുന്നു. പിന്നേയും കുറേ കഴിഞ്ഞാണ് മലയാളം വിക്കിപീഡിയയെ കുറിച്ച് അറിഞ്ഞത്.
  • Junu എന്ന പേരിലായിരുന്നു ആദ്യം അംഗത്വമെടുത്തത്, സി++ എന്ന ആദ്യ ലേഖനം രൂപത്തിൽ സൃഷ്ടിച്ചു. കുറച്ച് കഴിഞ്ഞ് വന്നുനോക്കുമ്പോൾ മുകളിൽ "താങ്കൾക്ക് പുതിയ സന്ദേശങ്ങളുണ്ട്" എന്നോ മറ്റോ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ വന്നത് ശ്രദ്ധിച്ചു. അത് ഞെക്കി നോക്കിയപ്പോൾ ജേക്കബ് എന്ന പേരുള്ള കക്ഷി സ്വാഗതവും Vssun എന്ന പേരുള്ള കക്ഷി അഭിനന്ദനവും പറഞ്ഞത് കണ്ടു. ഞാനൊന്നും തിരിച്ച് പറയാൻ പോയില്ല. വിക്കിപീഡയയെ അമേരിക്കയിൽ നിന്ന് നിയന്ത്രിക്കുന്ന രണ്ട് പേരായിരിക്കും എന്നാണ് കരുതിയത് :) ശേഷം തൗറാത്ത്, ആദം, ഹവ്വ തുടങ്ങിയ താളുകൾക്ക് തുടക്കമിട്ടതായി രേഖകളിൽ കാണുന്നു.
  • പിന്നെ പസ്‌വേഡ് മറന്നുപോയതിനാലോ മറ്റോ Junaidpv എന്ന പേരിൽ അംഗത്വമെടുത്തു. തുടക്കത്തിലൊക്കെ പ്രധാനമായും വായനയായിരുന്നു. ലേഖന വായനയ്ക്കിടയിൽ വിക്കിയിൽ പലയിടത്തുമുള്ള സംവാദങ്ങൾ വായിക്കുകയുണ്ടായി. അക്കാലത്ത് കുറേ സംവാദം താളുകളിൽ ഭയങ്കര അടിയായിരുന്നു :(
  • പിന്നെ കുറേ കാര്യം സംഭവിച്ചു കാണണം. എഴുതിവെക്കാത്തോണ്ട് മറന്നുപോയി.
  • ലേഖനങ്ങൾ നിർമ്മിക്കുക. വർഗ്ഗങ്ങൾ പരിപാലിക്കുക എന്നിവയായിരുന്നു പ്രധാന പരിപാടികൾ.
  • ഇടയ്ക്ക് കാര്യനിർവ്വാഹകനായി നാമനിദ്ദേശം ചെയ്യപ്പെടുകയും അനുകൂല വോട്ടുകളാൽ കാര്യനിർവ്വാഹ സ്ഥാനം ലഭിച്ച് തൂപ്പ് ജോലിയും തുടങ്ങുകയും ഉണ്ടായി.
  • വിക്കിയിലെ പഴയ എഴുത്തുപകരണം മാറ്റി സമൂഹ പിന്തുണയോടെ സ്വന്തമായി എഴുതിയ പുതിയ ഉപകരണം സ്ഥാപിച്ചു. കുറച്ച് നാൾ കഴിഞ്ഞ് അതിൽ ഇൻസ്ക്രിപ്റ്റും സാധ്യമാക്കി.
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Junaidpv/ചരിത്രം&oldid=847200" എന്ന താളിൽനിന്ന് ശേഖരിച്ചത്