ഉപയോക്താവ്:Challiyan/Archive 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

Exceptional Newcomer Award[തിരുത്തുക]

വളരെ നന്ദി!! ചള്ളിയൻ

Exceptional Newcomer Award ന് നന്ദി!

താങ്കളുടെ ഈ പുരസ്കാരത്തിന് നന്ദി! കല്ലടികോട് മലയെകുറിച്ചു മനസ്സിലാക്കാനുള്ള യാത്രയിലായിരുന്നതിനാൽ അൽപ്പം വൈകി മറുപടി നൽകേണ്ടി വന്നു.

Thanks for rearranging my page.

ടാർഗറ്റ്[തിരുത്തുക]

പ്രിയ ചള്ളിയാൻ, ഈ ടാർഗറ്റ് എന്നതിനു പകരം ലക്‌ഷ്യ ഭാഷ എന്നു പറയാമോ? Vssun Vssun 10:57, 27 നവംബർ 2006 (UTC)


ടാർഗറ്റ് = ലക്ഷ്യം, ടാർഗറ്റ് ലാങ്വേജ് വേണമെങ്കിൽ മേൽ പറഞ്ഞതാവാം --ചള്ളിയാൻ 10:46, 27 നവംബർ 2006 (UTC)

ക്ഷമിക്കൂ ചള്ളിയാൻ, ഇതിനു മുൻപ്‌ താങ്കളുടെ പേജിൽ എഴുതിയതിനൊക്കെ ഒപ്പു വച്ചിരുന്നു.. ഇന്നു ലോഗിൻ ചെയ്യാനും ഒപ്പു വക്കാനും വിട്ടുപോയതാണ്.. ലോഗിൻ നിർദ്ദേശങ്ങൾക്ക്‌ നന്ദി.. Vssun 10:57, 27 നവംബർ 2006 (UTC)

മറുപടി:ചിത്രം[തിരുത്തുക]

Template:States of India എന്ന് ടെമ്പ്ലേറ്റിലേതാണോ? The image “http://upload.wikimedia.org/wikipedia/commons/thumb/b/b3/Indiastates%26utnumbered.png/270px-Indiastates%26utnumbered.png” cannot be displayed, because it contains errors. എന്നൊരു എറർ മെസ്സേജ് താളിലെടുക്കുമ്പോൾ ബ്രൌസർ കാണിക്കുന്നുണ്ട്. കാരണമറിയില്ല തൊട്ടു മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം മാത്രം മതിയെന്നെന്റെ അഭിപ്രായം1, ഒന്നായ നിന്നിയിഹ രണ്ടെന്നു കാണേണ്ടല്ലോ--പ്രവീൺ:സംവാദം‍ 03:54, 29 നവംബർ 2006 (UTC)

“ന്റെ“ പ്രശ്നമാകുന്നുണ്ടല്ലോ മിക്കയിടത്തും[തിരുത്തുക]

ചള്ളിയൻ “ന്റെ“ പ്രശ്നമാകുന്നുണ്ടല്ലോ മിക്കയിടത്തും.

ഏത് സോഫ്റ്റ് വെയറും ഫോണ്ടും ആണ് ഉപയോഗിക്കുന്നത്. വരമൊഴിയും അജ്ഞലി ഓൾഡ് ലിപിയുമാണോ?ഞാൻ അതാ‍ണ് ഉപയോഗിക്കുന്നത്. എനിക്ക് പ്രശ്നമൊന്നും ഇല്ലല്ലോ?--Shiju Alex 11:31, 8 ഡിസംബർ 2006 (UTC)

ചള്ളിയൻ എങ്കിൽ കീമാൻ ഉപയോഗിച്ച് Note pad -ൽ ടൈപ്പ് ചെയ്യൂ. അതിൽ ഇത്തരം പ്രശ്നം ഒന്നും ഇല്ല. പിന്നിട് വിക്കിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്താൽ മതിയല്ലോ?--Shiju Alex 11:57, 8 ഡിസംബർ 2006 (UTC)

പ്രതിരോധം[തിരുത്തുക]

അഭിപ്രായത്തിനു നന്ദി.. അങ്ങനെ ചെയ്യണമെന്നു കരുതിയതാണ്. ഇന്നു ഓഫീസിൽ കുറേ പണി ഉണ്ടായിരുന്നു. അതിനാൽ വീട്ടിൽ വന്നിട്ടാകാം എന്നു കരുതി. --Vssun 17:34, 8 ഡിസംബർ 2006 (UTC)

RE:you answering questions in your own page[തിരുത്തുക]

>>> bijee you are supposed to answer in the talkpage of the user who raised the question. --ചള്ളിയാൻ 02:39, 9 ഡിസംബർ 2006 (UTC)

old convention was to answer at same page where the question was asked. I did not know you guys switched this.

>>> i haven't seen anything like that in en:wiki. can you show my ignorant eyes???

usage example at en wiki,

>>> try to answer it from a layman's stand point. he sees കുറുക്കുവഴി in a page eg: കൊഴിക്കോട് ജില്ല. he thinks there is a കുറുക്കു വഴി. and clicks on it and he gets only 'redirected from calicut district' additional to what he already saw. There seem to be no obvious change.

you are not watching the main thing!!!, dont look at content of web page for change, look at the browser location url box, it change from a uri decoded URL to a normal english URL . This [english URL] is the കുറുക്കു വഴി to same page.

>>>i think you either should keep it at the end of the page so that no one clicks it or just mask it so that it won't appear.

If we are putting this, it should be at top of the page for high visibility. User need to click it to get the കുറുക്കു വഴി URL at location bar. On english wiki it is always at the top right. See en:WP:T at en:Wikipedia:Tutorial

>>>പിന്നെ http://ml.wikipedia.org/wiki/എറണാകുളം_ജില്ല എന്നും ലിങ്ക് കൊടുക്കാമല്ലോ?

you recommended to use http://ml.wikipedia.org/wiki/എറണാകുളം_ജില്ല , Can I assume you are using en:Internet Explorer, because en:Mozilla Firefox or any std compliant browser change it to W3C std URI ie, http://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 one good reason for this conversion is to avoid en:phishing using en:Unicode characters in url, also remember Unicode is not supported by all systems/OS/App. Even if it is supported there may not be font for a particular language may not be available, eg like if somebody is using en:Knoppix live CD to send a mail at an internet cafe. -Bijee 18:42, 9 ഡിസംബർ 2006 (UTC)


Please read User talk:Vssun#കുറുക്കുവഴി URL, User talk:Vssun#റീഡയറക്ട് പേജുകൾ and Template_talk:Prettyurl, I think Shiju explained it well. -Bijee 05:06, 10 ഡിസംബർ 2006 (UTC)

Image:250px-Soudha.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Image:250px-Soudha.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. TUX 13:56, 10 ഡിസംബർ 2006 (UTC)

Pretty URL[തിരുത്തുക]

Challiyan Just see the explanation I had given in the discusion page of the Pretty URL template (http://ml.wikipedia.org/wiki/Template_talk:Prettyurl)

I am pasting that here for your reference. We may have to discuss and reach an agreement about its placement and format.

ഇപ്പൊഴും ഈ pretty URL എന്താണെന്നു മനസ്സിലാകാത്ത വിക്കിപീഡിയന്മാർ ഉണ്ടെന്നാണ് പലരുടേയും സംവാദം താളിൽ ഉള്ള കമെന്റുകൾ സൂചിപ്പിക്കുന്നത്.

ഒരു കാര്യം പറയട്ടെ ബിജി ഇതു introduce ചെയ്തപ്പോൾ എനിക്കു പെട്ടന്ന് മനസ്സിലാകാൻ കാര്യം ഞാൻ ഇതുപോലെ ഒന്ന് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചതു കൊണ്ടാണ്. ഏതാണ്ട് ഞാൻ വിചാരിച്ച പോലെ ഒരു solution ബിജി മുന്നോട്ട് വച്ചപ്പോൾ അത് പെട്ടന്ന് മനസ്സിലാക്കാനും അത് സംവാദം താളിൽ വിശദീകരിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്.

പക്ഷെ ആദ്യമായിട്ട് ഈ pretty URL കാണുന്ന ഒരാൾക്ക് ഇത് എന്താണെന്ന് അത്ഭുതപ്പെടും. അതിനാലാണ് ഒരു വിക്കിപീഡിയൻ ഇങ്ങനെ ഒരെണ്ണം ഞാൻ ഇംഗ്ലീഷ് വിക്കിയിൽ കണ്ടിട്ടില്ലല്ലോ; പിന്നെ എന്തിനാണ് മലയാളം വിക്കിയിൽ എന്നു ചോദിക്കുന്നത്. അതിനാൽ മനസ്സിലാകാത്തവ്ര്ക്ക് വേണ്ടി സുനിലിന്റെ സംവാദം താളിൽ ഇട്ട വിശദീകരണം ഞാൻ ഒന്നു കൂടി ഇവിടെ ആവർത്തിക്കാം.

ഉദാഹരണത്തിനു സുനിൽ ഉണ്ടാക്കിയ “പോളി വിനൈൽ ക്ലോറൈഡ്“ എന്ന പേജിന്റെ കാര്യം എടുക്കുക. എനിക്ക് ഇത് എന്റെ ഒരു ശാസ്ത്രലേഖനത്തിലോ ബ്ലോഗ്ഗിലോ സൈറ്റ് ചെയ്യുണം. അല്ലെങ്കിൽ ഈ ലേഖനത്തിന്റെ ലിങ്ക് ആർക്കെങ്കിലും അയച്ചു കൊടുക്കണം.

എനിക്ക് ബ്രൌസറിൽ പോയി http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%88%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B1%E0%B5%88%E0%B4%A1%E0%B5%8D എന്ന ലിങ്ക് എന്റെ ലേഖനത്തിൽ കൊടുക്കാം എന്ത് അഭംഗിയാണ് ഇത്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുമോ. അതിനു പകരം സുനിൽ തന്നെ ഉണ്ടാക്കിയ റീഡറക്ട് പേജുകൾ ആയ http://ml.wikipedia.org/wiki/Polyvinyl_Chloride എന്നോ http://ml.wikipedia.org/wiki/Pvc എന്നോ ആയാലോ. എല്ലാവർക്കും പെട്ടന്ന് മനസ്സിലാകും. പക്ഷെ ഇവിടെ പ്രശ്നം ഉള്ളത് ലേഖനം വായിക്കുവാൻ വരുന്ന വായനക്കാരൻ http://ml.wikipedia.org/wiki/Pvc എന്നും http://ml.wikipedia.org/wiki/Polyvinyl_Chloride എന്നൊക്കെ ഈ ലേഖനത്തിനു URL ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കും. അതിനുള്ള ഉപാധിയാണ് ഈ കുറുക്കുവഴി URL. അതായത്ത് കുറയേറെ ഇംഗ്ലീഷ് റീഡയറക്ട് URLകൾ ഉള്ളതിൽ നിന്ന് ഒരെണ്ണം എടുത്ത് കുറുക്കുവഴി URL ആക്കി “പോളി വിനൈൽ ക്ലോറൈഡ്“ എന്ന ലേഖനത്തിൽ ഇടും. ഈ ലേഖത്തിന്റെ കുറുക്കുവഴി URL, http://ml.wikipedia.org/wiki/Polyvinyl_Chloride എന്നാണ് ഇടുന്നത് എന്ന് ഇരിക്കട്ടെ. അതോടെ ഇത് എനിക്ക് എവിടെയും സൈറ്റ് ചെയ്യാം. അതാണ് ഇതിന്റെ ഉദ്ദേശം.

ഇങ്ങനെ ഒന്ന് ഉള്ളതുകൊണ്ട് മറ്റ് URL പ്രവർത്തിക്കില്ലെന്നോ ഇത് ടൈപ്പ് ചെയ്താൽ മാത്രമേ പ്രസ്തുത ലേഖനത്തിലേക്ക് എത്തുകയുള്ളൂ എന്നൊന്നും ഇതിന് അർത്ഥമില്ല.

എന്റെ അഭിപ്രായത്തിൽ ഇതു Cite this article എന്ന പേജിലും Permamant URL-ൽ ഇപ്പോഴുള്ള ആർക്കും മനസ്സിലാകാത്ത URLനോട് ചേർന്ന് വരണം. എന്നാലെ Cite ചെയ്യുവാൻ വരുന്നവർക്ക് പൂർണ്ണ പ്രയോജനം കിട്ടൂ.

ചുരുക്കി പറഞ്ഞാൽ ഇംഗ്ലീഷ് വിക്കിക്കല്ല ബ്രൊസറിൽ URL-ൽ മലയാളം ഉപയോഗിക്കാൻ പറ്റാത്ത നമുക്കാണ് ഇതിന്റെ ഉപയോഗം. അതിനാലാണ് ഇതു ഇംഗ്ലീഷ് വിക്കിയിൽ കാണാത്തതും ഇവിടെ നമുക്ക് ഇത് ആവശ്യമുള്ളതും.

ഞാൻ ഇപ്പോൾ ഇതു മൂന്നുനാലിടത്ത് വിശദീകരിച്ചു. ഇനി വേറെ എവിടെയെങ്കിലും കൂടി ഇതു പറയാൻ താല്പര്യമില്ല. ഇനി വിശദീകരണം ചോദിച്ചുവരുന്നവർക്ക് http://ml.wikipedia.org/wiki/Template_talk:Prettyurl പേജ് ചൂണ്ടി കാണിക്കുക. --Shiju Alex 04:41, 11 ഡിസംബർ 2006 (UTC)

അതെ ചള്ളിയൻ പറയുന്നത് ശരിയാണ്. അതിന്റെ കുറുക്കു വഴി എന്ന പേര് കുറച്ച് misleading ആണ്.
എപ്പോഴും വിക്കി ഉപയോഗിക്കുന്ന നമ്മൂടെ കാര്യം തന്നെ ഇങ്ങനെയാനെങ്കിൽ ലേഖനം വായിക്കാനായി മാത്രം വരുന്നവരുടെ കാര്യം പറയാനുണ്ടോ?
പക്ഷെ വേറെ എന്തു പേരിടും? അത് എവിടെ PLACE ചെയ്യും? അതിന്റെ ഫോർമാറ്റ് എങ്ങനെ വേണം? ഈ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരുന്നില്ല, അഭിപ്രായവും പറയുന്നില്ല.
എന്തായാലും ഒരു കാര്യം ഉറപ്പാ. ഇത്തരം ഒരു സാധനം എന്തയാലും വേണം. അത് എങ്ങനെ, ഏതുവിധത്തിൽ, എവിടെ ഇടണം എന്നതിനൊക്കെ നമ്മൾ തന്നെ ഒരു വഴി കണ്ടെത്തണം--Shiju Alex 08:15, 11 ഡിസംബർ 2006 (UTC)
പിന്നെ മറ്റ് ഭാഷകളിൽ ഇല്ല എന്നുള്ളത് പുതിയതായി ഒന്ന് അവതരിപ്പിക്കുന്നതിനു തടസ്സമല്ല . പിന്നെ ബ്ലൊഗിൽ മാത്രമല്ല എവിടെ ഒക്കെ ലേഖനത്തിന്റെ URL ഉപയോഗിക്കേണ്ടി വരുമോ അവിടെ ഒക്കെ നമ്മുടെ ഇപ്പോഴത്തെ URL പ്രശ്നമാണ്. ബ്ലോഗ് ഞാൻ ഒരു ഉദാഹരണം ചൂണ്ടികാണിച്ചു എന്നേ ഉള്ളൂ.
വേറെ ഒരു ഉദാഹരണം പറഞ്ഞാൽ കുറച്ചു മുൻപ് സിമി എനിക്ക് ഒരു ലേഖനത്തിന്റെ URL ചാറ്റ് ചെയ്യുമ്പോൾ അയച്ചു തന്നു. എനിക്ക് തുറക്കാൻ പറ്റിയില്ല. കാരണം ആ ലിങ്ക് കറപ്ട് ആയി. ആ ലേഖനത്തിലാണെങ്കിൽ കുറുക്കുവഴി URLഉം ഇല്ല. പിന്നെ അദ്ദേഹത്തിനു എനിക്ക് ലേഖനത്തിന്റെ പേര് തന്നെ പറഞ്ഞു തരേണ്ടി വന്നു.
ഞാൻ ഉദാഹരണങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ. മലയാളം വിക്കിലേഖനങ്ങൾ ഇനിയുള്ള നാളുകളിൽ കൂടുതൽ സ്ഥലങ്ങളിൽ സൈറ്റ് ചെയ്യപ്പെടും. അപ്പോൾ നമ്മൾ ഇപ്പോൾ തന്നെ ഈ പ്രശ്നം പരിഹരിക്കണം. --Shiju Alex 08:28, 11 ഡിസംബർ 2006 (UTC)

Robert Britow[തിരുത്തുക]

Hi! Just saw the new article. I was wondering if it was necessary to affix "Sir" to the title. Such honorary titles are dropped on the English wikipedia per convention. Would like to hear your thoughts as to bringing about a similar rule here too.--thunderboltz(ദീപു) 14:53, 11 ഡിസംബർ 2006 (UTC)

വിക്കിപീഡിയ talk:വിക്കി സമൂഹthil ellavaruteyum abhipraayam chodichaalo ? The convention in en.wiki to have the main article without honorifics except in exceptional cases where the name is almost never used without the title. If we follow that, റോബർട്ട്‌ ബ്രിസ്റ്റോ will have the article but there can be redirects from സർ റോബർട്ട്‌ ബ്രിസ്റ്റോ. We may soon face the same issue with other new articles too, so it is better to check the general opinion on this. അപ്പി ഹിപ്പി (talk) 05:43, 12 ഡിസംബർ 2006 (UTC)

സ്വാഗതം ഫലകം[തിരുത്തുക]

ചള്ളിയാൻ സ്വാഗതം ഫലകം {{subst:Welcome}} എന്നു കൊടുക്കുന്നതാണ് സെർവറിനു പ്രോസസ് ചെയ്യാൻ എളുപ്പം. ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുമ്പോൾ ഫലകത്തിന്റെ കോഡ്, അതേപടി താളിലേക്കു മാറുകയാണ്. പിന്നീട്, താൾ എടുക്കുമ്പോൾ ഫലകത്തിന്റെ താൾ ചെക്ക് ചെയ്യുന്നില്ല. എന്നാൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തില്ലെങ്കിൽ ഓരോ പ്രാവശ്യവും സെർവ്വർ ഫലകത്തിന്റെ താൾ പരിശോധിച്ചുകൊണ്ടിരിക്കും. വെൽകം റ്റെമ്പ്ലേറ്റ് എപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കേണ്ടകാര്യമില്ലല്ലോ.--പ്രവീൺ:സംവാദം‍ 11:11, 12 ഡിസംബർ 2006 (UTC)

അതു നീക്കിക്കൂടേ[തിരുത്തുക]

മെലകൌ (welcome) ടെമ്പ്ലേറ്റ് ഒഴിവാക്കിക്കൂടേ? പകരം സബ്സ്റ്റിറ്റ്യൂട്ട് കളിക്കട്ടേ --ചള്ളിയാൻ 11:15, 12 ഡിസംബർ 2006 (UTC)

ചള്ളീയാൻ, നമ്മൾ സ്വാഗതം ചെയ്യുന്ന ഓരോർത്തക്കും തുല്യപ്രാധാന്യമാണുള്ളത്(നമ്മളുടെ അത്രതന്നെ) എന്ന് കാട്ടാൻ സ്വാഗതം ഫലകം വേണ്ടത് ആവശ്യമാണ്. അതുമുഴുവൻ നാം ടൈപ്പ് ചെയ്യുകയും വേണ്ടല്ലോ. --പ്രവീൺ:സംവാദം‍ 11:23, 12 ഡിസംബർ 2006 (UTC)

Template revision[തിരുത്തുക]

ജില്ലാ വിവരപ്പട്ടിക റിവൈസ് ചെയ്യേണ്ടതിലേക്കായി അഭിപ്രായ സമന്വയം വേണമെന്നു തോന്നുന്നു. ഫലകത്തിന്റെ സംവാദം താളിൽ ഒരു അപേഖ ചേർത്തിട്ടുണ്ട് അവിടെ ഒന്ന് നോക്കിയിട്ട് ഏതൊക്കെയാണ് അത്യാവശ്യമായും വേണ്ടതെന്ന് ഒന്നു നിറ്ദ്ദേശിക്കുക. നന്ദി ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:14, 12 ഡിസംബർ 2006 (UTC)

കോപ്പർ സൾഫേറ്റ്/അസറ്റേറ്റ്[തിരുത്തുക]

ചെമ്പിന്റെ സംവാദത്താളിൽ ഒരു കുറിപ്പിട്ടിട്ടുണ്ട്.. ദയവായി നോക്കുക.. ആശംസകളോടെ.. --Vssun 06:47, 15 ഡിസംബർ 2006 (UTC)

ആവർത്തനപ്പട്ടിക[തിരുത്തുക]

ദയവായി Template talk:ആവർത്തനപ്പട്ടിക നോക്കൂ.. --Vssun 09:21, 15 ഡിസംബർ 2006 (UTC)

ഫലകങ്ങളുടെ സബ്സ്റ്റിറ്റ്യൂഷൻ[തിരുത്തുക]

ആവർത്തനപ്പട്ടിക പോലുള്ള ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്താൽ, ആ ഫലകത്തിൽ നമ്മൾ ഭാവിയിൽ വരുത്തുന്ന മാറ്റങ്ങൾ പ്രസ്തുത താളിന് ലഭ്യമാകുകയില്ല അതിനാൽ ഇത്തരം ഫലകങ്ങൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരിക്കുക. സ്വാഗതം പോലുള്ള ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാം.. ഫലകത്തിൽ പിന്നീട് വരുത്തുന്ന മാറ്റങ്ങൾ സംവാദത്താളിൽ വരുത്തണമെന്നില്ലല്ലോ.. ദയവായി ശ്രദ്ധിക്കുക.. --Vssun 09:52, 15 ഡിസംബർ 2006 (UTC)

നാട്ടുരാജ്യങ്ങൾ[തിരുത്തുക]

കേരളത്തിലെ നാട്ടുരാജ്യങ്ങൾ എന്ന ലേഖനമാണോ ഉദ്ദേശിക്കുന്നത്?? --ജിഗേഷ് 12:48, 16 ഡിസംബർ 2006 (UTC)

ടാഗുകൾ താങ്കളെ അലട്ടുന്നുവോ ?[തിരുത്തുക]

പ്രിയ ചള്ളിയാൻ, താങ്കൾ നേരത്തേ പറഞിരുന്നു ഇമേജ് ടാഗുകൾ താങ്കളെ ശല്യം ചെയ്യുന്ന്നു എന്ന്. അതു സരിയാണെന്നു തോന്നുന്നു. EnPic എന്ന ഫലകം The Incredulity of Saint Thomas.jpg എന്ന ഇമേജിന് ചേർത്തതിനെപ്പറ്റിയാണ് ഞാൻ പറയുന്നത് Caravaggio - The Incredulity of Saint Thomas.jpg എന്നു പേരുള്ള ആംഗലേയവിക്കിയിലെ ചിത്രമാണ് The Incredulity of Saint Thomas.jpg എന്ന പുതിയ പേരിൽ ഇവിടെ ചേർത്തിരിക്കുന്നത്. അപ്പോൾ EnWiki വെറുതേ ഇട്ടാൽ പോര.

{{EnPic|Caravaggio - The Incredulity of Saint Thomas.jpg}} എന്നു വേണം ഉപയോഗിക്കാൻ. ഞാൻ അത് ശരിയക്കിയിട്ടുണ്ട്. ആത്മാറ്ത്ഥ സേവനങ്ങൾക്ക് നന്ദി. ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:29, 16 ഡിസംബർ 2006 (UTC)

കുന്ദംകുളം[തിരുത്തുക]

കുന്ദംകുളം എന്നു തന്നെയാണ് ഞാൻ കണ്ടിട്ടുള്ളതും. തിരുത്താം എന്നു കരുതി താൾ മാറ്റിയപ്പോൾ അതിനെന്തോ ഒരു ഭംഗികുറവോ മറ്റോ തോന്നി. അതിനാൽ തിരിച്ചാക്കുകയും ചെയ്തു.. ആശംസകളോടെ --Vssun 20:16, 17 ഡിസംബർ 2006 (UTC)

ഫാക്റ്റ്[തിരുത്തുക]

പ്രിയ ചള്ളിയൻ, ഞാൻ നയങ്ങൾക്കെതിരായി ഒന്നും ചെയ്തില്ല. സന്തുലിതമായ കാഴ്ചപ്പാട് പരിപാലിക്കണമെങ്കിൽ അത് വിക്കിപീഡിയയുടെ അഭിപ്രായം അല്ലാതെ എഴുതണം. സാമൂതിരി ലേഖനത്തിലെ വാക്യങ്ങളിൽ എനിക്ക് മതപക്ഷപാതം പോലെ അനുഭവപ്പെട്ടു. അത് താങ്കളുടെ കുറ്റമല്ലന്നറിയാം. താങ്കളോട് ഒരു വിരോധവും ഇല്ലതാനും. അധാരപുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി വിവരങ്ങൾ ചേർക്കണം എന്നല്ലേ നമ്മൾ തത്കാലം പാലിക്കുന്നില്ലങ്കിലും വിക്കിപീഡിയയുടെ നയം. സാമൂതിരികുടുംബത്തിലെ ആരോടെങ്കിലും ചോദിച്ചാൽ ഈ അഭിപ്രായമായിരിക്കുമോ , അതുകൊണ്ടാണ്. അതിലെഴുതിയിരിക്കുന്ന മിക്ക കാര്യങ്ങളും എനിക്ക് അറിവില്ലാത്തതാണ്. ഞാനതിലൊന്നും സംശയിച്ചില്ലല്ലോ. ഫാക്റ്റ് ചേർത്തത് അവിടെ വിവരം ശേഖരിച്ച സ്രോതസ്സ് ചേർക്കണം എന്നാഗ്രഹിച്ചാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല. ഞാൻ എന്തുകൊണ്ടാണ് ഫാക്റ്റ് ചേർത്തതെന്ന് സംവാദം താളിൽ എഴുതിയാരുന്നു. താങ്കൾ രണ്ടാമതും എന്നെ അവിശ്വസിക്കില്ലന്നു കരുതി. ഫാക്റ്റ് ഫലകം തെളിവു ചേർക്കാതെ നീക്കുന്നതും, ചുരുക്കരൂപത്തിൽ അഭിപ്രായം എഴുതുന്നതും ശരിയാണെന്നു തോന്നുന്നില്ല. ഫാക്റ്റ് ഫലകം ഇരുന്നിടത്ത് തെളിവു ചേർക്കുമെന്നും, എന്നിലുള്ള വിശ്വാസം തിരിച്ചുവരുമെന്നും കരുതട്ടെ, ഇല്ലങ്കിൽ ഞാൻ നയങ്ങൾക്കെതിരേ പ്രവർത്തിച്ചതെന്താണെന്ന് ഒന്നു വിശദീകരിക്കുമല്ലോ--പ്രവീൺ:സംവാദം‍ 09:25, 18 ഡിസംബർ 2006 (UTC)

പ്രിയ ചള്ളിയൻ, സാമൂതിരിയോ താങ്കളോ biased ആണെന്നല്ല, ലേഖനത്തിലെ ആ വാക്യത്തിന് ആണ് എനിക്ക് പക്ഷപാതിത്വം തോന്നിയത് തെളിവു ചേർക്കുന്നതാണ് നല്ലതെന്നു തോന്നി. പിന്നീട് മറ്റൊരാൾ മറ്റൊരു പുസ്തകം പരിശോധിച്ച് എഴുതുകയാണെങ്കിൽ ചിലപ്പോൾ ഈ വാക്യത്തിന് കടകവിരുദ്ധമായ കാര്യങ്ങൾ കണ്ടേക്കാം അന്നയാൾ ഈ വാക്യം മായ്ച്ചുകളഞ്ഞെന്നും വരാം. അതിലും നല്ലത് അവിടൊരു തെളിവു ചേർക്കുന്നതാണ്. ഒരു പുസ്തകത്തെ ആധാരമാക്കിയല്ലല്ലോ ലേഖനം എഴുതുന്നത് --പ്രവീൺ:സംവാദം‍ 12:42, 19 ഡിസംബർ 2006 (UTC)

മറുപടി:ക്രിസ്തുമതത്തെപ്പറ്റി[തിരുത്തുക]

മുന്നോട്ട് മുന്നോട്ട് മുന്നോട്ട്!
--പ്രവീൺ:സംവാദം‍ 15:16, 19 ഡിസംബർ 2006 (UTC)

ബെറിലിയം[തിരുത്തുക]

എനിക്ക് ഗ്രാഹ്യമായതിലും അധികം വൈദ്യശാസ്ത്രപദങ്ങൾ ഉള്ളതിനാൽ ബെറിലിയത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എന്ന വിഭാഗത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഇതിനെക്കുറിച്ച് ധാരാളം വിവരങ്ങളുണ്ട്. സ്നേഹപൂർവം --Vssun 18:27, 19 ഡിസംബർ 2006 (UTC)

മൂലകങ്ങളെക്കുറിച്ച് ലേഖനമെഴുതുമ്പോൾ അതിന്റെ ആണവസംഖ്യയും പ്രതീകവുമല്ലാതെ മറ്റൊന്നും എനിക്കും അറിയില്ലായിരുന്നു.. ഇന്റർനെറ്റ് തന്നെ ശരണം.. പിന്നെ, ഹുമായൂൺ എന്നല്ലല്ലോ.. ഹുമയൂൺ എന്നാണല്ലോ കേട്ടിരിക്കുന്നത്.. --Vssun 04:36, 20 ഡിസംബർ 2006 (UTC)

ശ്രമിച്ചു നോക്കാം.. --Vssun 05:17, 20 ഡിസംബർ 2006 (UTC)

ഇത്തരത്തിൽ hierarchy കാണിക്കുന്ന ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിലോ മറ്റോ ഉള്ളതായി അറിയാമോ? --Vssun 05:23, 20 ഡിസംബർ 2006 (UTC)

മുഗൾ സാമ്രാജ്യം[തിരുത്തുക]

പുതിയ ഫലകം ഇട്ടിരിക്കുന്നു. അഭിപ്രായം പറയുക. ഇനി എന്തൊക്കെയാണ് കൂട്ടിച്ചേർക്കേണ്ടത്? ഹുമായൂൺ എന്നു പറയാൻ ഞാനും പഠിക്കുന്നു. ഷാ ജഹാൻ/ഷാജഹാൻ ഇതിനെക്കുറിച്ചും അഭിപ്രായം പറയുക.. താങ്കൾ തന്ന കണ്ണിയിലെ മുഴുവൻ വിവരങ്ങളും എങ്ങനെ കൂട്ടിച്ചേർക്കണം എന്നറിയില്ല.. --Vssun 06:41, 20 ഡിസംബർ 2006 (UTC)

നന്ദി[തിരുത്തുക]

പ്രിയ ചള്ളിയാൻ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:55, 20 ഡിസംബർ 2006 (UTC)

മറുപടി: siRO[തിരുത്തുക]

എതിർപ്പുണ്ടു ചള്ളിയാൻ. കത്തോലിക്കാ സഭ കേരളത്തിൽ എന്ന താളിൽ സംവാദം രേഖപ്പെടുത്തിയിരിയ്ക്കുന്നു. വാദം സ്വീകര്യമെങ്കിൽ മാറ്റങ്ങൾ ദയവായി പിൻ‌വലിയ്ക്കുക.

പുതിയ ഫലകം[തിരുത്തുക]

{{ജില്ലാവിവരപ്പട്ടിക 2}} എന്നൊരു പുതിയ ഫലകത്തിന് തുടക്കമിട്ടിട്ടുണ്ട് ദയവായി ഒന്നു നോക്കുക. അഭിപ്രായങ്ങൾ അറിയിക്കുക നന്ദി - ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:41, 20 ഡിസംബർ 2006 (UTC)

പ്രോട്ടീനും അന്നജം[തിരുത്തുക]

ഈ അന്നജം തന്നെയാണോ പ്രോട്ടീൺ? എങ്കിൽ വാഴ എന്ന താളിൽ ദയവായി തിരുത്തുക.. --Vssun 19:26, 20 ഡിസംബർ 2006 (UTC)

പ്രോട്ടീൻ മാംസ്യമാണെന്നറീഞ്ഞതിനാൽ മാംസ്യമാക്കി തിരുത്തിയിട്ടുണ്ട്.. ദയവായി വാഴ പരിശോധിക്കുക --Vssun 19:36, 20 ഡിസംബർ 2006 (UTC)

ലോദി/ലോധി[തിരുത്തുക]

ദില്ലിയിൽ ലോധി എന്നാണു പറയുന്നത്.. lodhi എന്നു ഇംഗ്ലീഷിലും എഴുതും. ലോദി എന്നു എഴുതാൻ ഇവിടുത്തുകാർ lodi എന്നേ ഉപയോഗിക്കാറുള്ളൂ.. വാക്കുകൾ ഇംഗ്ലീഷിലെഴുതുന്നതിൽ മലയാളികളും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വ്യത്യാസം നോക്കൂ

(ഇംഗ്ലീഷ്-മലയാളികളുടെ രീതി-ഉത്തരേന്ത്യൻ രീതി-ഉദാഹരണം)

  • tha - ത - ഠ - പത്താൻ/പഠാൻ
  • ta - റ്റ/ട - ത - ഗുവാഹട്ടി/ഗുവാഹതി, ടെൻഡുൽക്കർ/തെണ്ടുൽക്കർ
  • da - ഡ - ദ
  • dha - ദ/ധ - ധ - ലോദി/ലോധി
  • sha - ഷ - ശ - കിഷോർ/കിശോർ‍

ഇനിയും ചിലവ ഇങ്ങനെയുണ്ട് മനസിൽ തോന്നിയത് എഴുതിയിരിക്കുന്നു.. --Vssun 08:47, 21 ഡിസംബർ 2006 (UTC)

പുതിയ താൾ[തിരുത്തുക]

ഞാനത് ആലോചിച്ചായിരുന്നു. പക്ഷേ വേറെ വിക്കിയിലൊന്നും‍ അങ്ങിനെ കണ്ടില്ല. പിന്നെ വേറൊരു കാര്യം, രഹസ്യമാണ് നാവിഗേഷൻ ബോക്സിന്റെ ഫലകം ചെറുതായി തപ്പിനോക്ക്യാരുന്നെങ്കിലും കിട്ടിയില്ല. അത് ഫലകമല്ലെന്നാ തോന്നുന്നെ. --പ്രവീൺ:സംവാദം‍ 15:46, 21 ഡിസംബർ 2006 (UTC)

ഉൾപ്പെടുത്തിയിരിക്കുന്നു. മൻ‌ജിത് കൈനി 07:09, 22 ഡിസംബർ 2006 (UTC)

re:കൊടുങ്ങല്ലൂർ[തിരുത്തുക]

Problem is inclusion of [[Template:Infobox Indian urban area]], it has too many sub templates, and it is too generalized for beauty. A good solution is to make Template:സ്ഥല‌വിവരപ്പട്ടിക or Template:പട്ടണ‌വിവരപ്പട്ടിക like Template:ജില്ലാവിവരപ്പട്ടിക, do we have one like that? -Bijee 05:35, 25 ഡിസംബർ 2006 (UTC)

നൈട്രജൻ/ലത്തീൻ/ലാറ്റിൻ[തിരുത്തുക]

ലത്തീൻ എന്നെഴുതാം എന്നാണ് ഞാൻ ആദ്യം കരുതിയത്. കോഴിക്കോടിനെ കാലിക്കറ്റ് എന്നെഴുതുന്നത് നമുക്ക് അരോചകമായിത്തോന്നുന്നതുപോലെ, ലാറ്റിൻ എന്നതിനെ ലത്തീൻ എന്നാക്കുന്നത് ശരിയാണോ എന്ന് ഒന്നു കൂടി ആലോചിച്ചു. ലാറ്റിൻ ഭാഷയിൽ അതിനെ ലാറ്റിൻ എന്നാണോ ലത്തീൻ എന്നാണോ പറയുന്നത് എന്നെനിക്കറിയില്ല. ലത്തീൻ എന്നാണെങ്കിൽ അങ്ങനെത്തന്നെ എഴുതണം എന്നാണെന്റെ അഭിപ്രായം..ആശംസകളോടെ--Vssun 19:10, 1 ജനുവരി 2007 (UTC)

ഞാൻ അത് മായിച്ചത് അത് വിശദമായി പിന്നീട് ചേർക്കാം എന്ന് ഉദ്ദേശിച്ചാണ്. പിന്നെ ആ സഭാപിതാവിൻറെ പേർ യാക്കൂബ് ബരദായി അല്ല യാക്കൂബ് ബുർദോനോ എന്നാണ്. സസ്നേഹം ലിജു മൂലയിൽ 04:10, 2 ജനുവരി 2007 (UTC)

മറുപടി: അങ്കമാലിക്കു പൊട്ടുകുത്താൻ[തിരുത്തുക]

{{tl|Infobox Indian urban area}} എന്ന ഫലകത്തിന്റെ latd, longd എന്നീ പരാമീറ്ററുകളാണ് സ്ഥലങ്ങളെ മാപ്പ് ചെയ്യുന്ന ഈ പണി ചെയ്യുന്നത്. ഉദാഹരണത്തിന് കൊടുങ്ങല്ലൂരിന്റെ latitude (അക്ഷാംശം എന്നാൺ മലയാളം എന്ന് തോന്നുന്നു)10.13 ഉം, longitude(രേഖാംശം എന്നാൺ മലയാളം എന്ന് തോന്നുന്നു) 76.13ഉം ആണ്(വിക്കി ലേഖനം അനുസരിച്ച്). ഇതേ പോലെ അങ്കമാലിയുടെ latd, longd തപ്പിയെടുത്ത് ഫലകത്തിൽ നൽകിയാൽ മതിയാവും. വിക്കിമാപിയ ഉപയോഗിച്ചാൽ ഒരു പക്ഷേ ആ വിലകൾ കണ്ടെത്താൻ പറ്റിയേക്കും - ടക്സ്‌ എന്ന പെന്‌ഗ്വിൻ 13:28, 2 ജനുവരി 2007 (UTC)

അങ്കമാലിയുടെ latd=10.11 longd=76.22 ആണെന്നു തോന്നുന്നു. ഉറപ്പുവരുത്തുക - വിക്കിമാപിയ - ടക്സ്‌ എന്ന പെന്‌ഗ്വിൻ 13:38, 2 ജനുവരി 2007 (UTC)

അങ്കമാലിയുടെ താളിൽ കണ്ണാശുപത്രിയെക്കുറിച്ച് പരാമർശിക്കുന്നതിനെക്കുറിച്ച് മാഷിന്റെ അഭിപ്രായം എന്താണ്? --Vssun 18:54, 2 ജനുവരി 2007 (UTC)

ആ പേരിൻറെ അർത്ഥം “the one who wears rough cloths" എന്നാണ്. അതൊക്കെ ഞാൻ ചേർക്കാം ചള്ളിയാനേ. പിന്നെ jacobite എന്ന് ഇംഗ്ലീഷിൽ എഴുതുന്നത് സായ്പ് അല്ലല്ലൊ മലയാളി തന്നെ അല്ലെ. ആ പദം ഇന്ന് പല സുറിയാനിക്കാരും ഒരു പരിഹാസപ്രയോഗം ആയി ആണ് കരുതുന്നത് എന്നാണ്‌ ഞാൻ ആ ആർറ്റീക്കിളിൽ എഴുതിയത് ലിജു മൂലയിൽ 19:01, 2 ജനുവരി 2007 (UTC)

നന്ദി[തിരുത്തുക]

താങ്കളുടെ താരകത്തിന് നന്ദി.. പിന്നെ.. വിക്കിയിൽ എഴുതാനിരിക്കുമ്പോ വിശപ്പ് അറിയാറേയില്ല :).. ആശംസകളോടെ --Vssun 19:18, 2 ജനുവരി 2007 (UTC)

പാതിരി[തിരുത്തുക]

  1. അർണ്ണോസ് പാതിരി
  2. അർ‍ണ്ണോസ് പാതിരി

മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ഒന്നാമത്തേതാണ് താങ്കൾ ഉണ്ടാക്കിയ പാതിരിയുടെ താൾ. പക്ഷേ 2-ആമത്തെ ലിങ്കിൽ കാണുന്ന താൾ നേരത്തേ നിലവിലുണ്ടായിരുന്നു. ആദ്യത്തേതിൽ ‘ഏ’കാരം കൃത്യമായല്ലല്ലോ വന്നിരിക്കുന്നത് എന്നു ശ്രദ്ധിക്കുക. അതിനാൽ രണ്ടാമത്തെ താളാണ് കൂടുതൽ അനുയോജ്യം. താങ്കൾ എഴുതിയ കാര്യങ്ങൾ മുഴുവനായും രണ്ടാമത്തെ താളിലേക്ക് മാറ്റി അങ്ങോട്ട് ഒരു റീഡയറക്റ്റ് ഇടുകയാണ് മഞ്ജിത്ത് ചെയ്തത് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. --Vssun 10:02, 3 ജനുവരി 2007 (UTC)

പാതിരി[തിരുത്തുക]

അർണ്ണോസ് പാതിരിയിലെ അർണ്ണോസ് ചില യുണികോഡ് ഫോണ്ടുകൾ ശരിയായല്ല കാട്ടുന്നത്. താങ്കൾ ഉപയോഗിക്കുന്ന കാർത്തിക(എന്നാണെന്റെ അനുമാനം, തെറ്റാകം) അല്ലെങ്കിൽ മറ്റേതെങ്കിലും ഫോണ്ട് അതു ശരിയായി കാട്ടുകയും ചെയ്യും. എന്റെ എളിയ പരിചയം വച്ച് മലയാളം യുണികോഡ് ലോകത്ത് അധികമാളുകളും അഞ്ജലി ഫോണ്ടാണുപയോഗിക്കുന്നത്. അവർക്ക് അർണ്ണോസിലെ ർ നു മുൻപിൽ ഒരു ഏ കാ‍രം കാണും. അതിനാലാണ് ആ പേജ് നിലവിലുണ്ടായിരുന്ന മറ്റൊരു പേജിലേക്കു മാറ്റി റിഡിറക്ട് ചെയ്തത്. അതിലെവിടെയാണു നയവ്യതിയാനം. ലേഖനത്തിൽ ചള്ളിയാൻ ഇല്ലാതായി എന്ന താങ്കളുടെ അഭിപ്രായം കണ്ടു. ലേഖനങ്ങളിൽ അല്ലെങ്കിലും ചള്ളിയാന്മാരും മൻ‌ജിത്തുമാരും ഇല്ലല്ലോ. ഉള്ളതു ലേഖന ചരിത്രത്തിലാണ്. അതു മായാതെ നിൽക്കുന്നുണ്ട്. താങ്കളുടെ സംഭാവനകളും അങ്ങനെ തന്നെ. ഏതെങ്കിലും താളുകളുടെ തുടക്കക്കാരാനായി കാണാൻ ഇഷ്ടപ്പെടുന്നെങ്കിൽ ആദ്യം താങ്കൾ ചെയ്യേണ്ടത് തുടങ്ങാനുദ്ദേശിക്കുന്ന ലേഖനം ഒരു രൂപത്തിലും ഇവിടെ നിലവിലില്ല എന്നുറപ്പാക്കുകയാണ്. അർണ്ണോസ് പാതിരിയിൽ അതു ചെയ്തിട്ടില്ല എന്നു ശ്രദ്ധിക്കുമല്ലോ. ലേഖനത്തിന്റെ ഭൂരിഭാഗവും എഴുതിയാളോട് അതിൽ തിരുത്തലുകൾ വരുത്തുന്നതിനു മുൻപ് അനുവാദം ചോദിക്കണം എന്നൊക്കെയുള്ള നിലപാട് അല്പം ബാലിശമല്ലേ എന്നൊരു സംശയമെനിക്കുണ്ട്. ഇനി താങ്കൾ ഇടപെടുന്ന ലേഖനങ്ങൾ തിരുത്തുന്നതിനു മുൻപ് താങ്കളെ അറിയിച്ചിരിക്കണം എന്ന നിർബന്ധമുണ്ടെങ്കിൽ അങ്ങനെ ചെയ്യാൻ ഇനി മുത‌ൽ ശ്രദ്ധിക്കാം. അതെനിക്കു വിഷമമുള്ള കാര്യമല്ല. എന്റെ മറുപടി ചിലപ്പോൾ അരോചകമായി തോന്നുന്നെങ്കിൽ ക്ഷമിക്കുക. അർണ്ണോസിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഫോണ്ടു നിർമ്മാതാക്കളോട് ആവശ്യപ്പെട്ടുനോക്കാം.സേവനങ്ങൾക്കു നന്ദി.മൻ‌ജിത് കൈനി 16:39, 3 ജനുവരി 2007 (UTC)

ഉവ്വ് എന്റെ മറുപടിയിൽ സുനിലും താങ്കളും നടത്തിയ സംവാദവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അതിൽ തെറ്റില്ല എന്നു കരുതുന്നു. സംവാദതാളുകളും പൊതുസംഭരണിയിൽ തന്നെ ഉള്ളതാണല്ലോ. എന്തുകൊണ്ട് അങ്ങനെ മാറ്റി എന്നറിഞ്ഞില്ല എന്ന താങ്കളുടെ വാദം ന്യായമാണ്. ഞാൻ സാധാ‍രണ ഒരു പേജിൽ വരുത്തുന്ന മാ‍റ്റങ്ങൾ വിശദീകരണപെട്ടിയിൽ നൽകാറുണ്ട്. പക്ഷേ ഇവിടെ പെട്ടിയിൽ അടിച്ചതത്രയും വന്നിട്ടില്ല. പാതിക്കു മുറിഞ്ഞുപോയി. പെട്ടിയുടെ വലുപ്പം കൂട്ടിനോക്കാം. ഓരോ താളിലും വരുത്തുന്ന മാറ്റങ്ങൾ അവിടെ വിശദീകരിച്ചാൽ മതിയല്ലോ. അഞ്ജലി ബീറ്റാ ഒരു പക്ഷേ ശരിയായി കാട്ടുന്നുണ്ടാവാം. ബീറ്റാ ഉപേക്ഷിച്ചവർക്ക് ഇപ്പോഴും പ്രശ്നമുണ്ട്. മൻ‌ജിത് കൈനി 04:23, 4 ജനുവരി 2007 (UTC)
ഒരുകാര്യം പറയാൻ വിട്ടുപോയി. പ്രസ്തുത മാറ്റങ്ങളൊന്നും അഡ്മിൻ എന്ന നിലയിൽ നടത്തുന്ന മാറ്റങ്ങളല്ല. അഡ്മിൻ എന്ന നിലയിൽ നടത്തുന്ന മാറ്റങ്ങൾ മീഡിയാവിക്കി സന്ദേശങ്ങളിലും പേജ് ഡിലിഷനുകളിലും ഏതാനും പ്രോജക്ട് പേജുകളിലും ചില നയരൂപീകരണ താളുകളിലും മാത്രമാണ്. സാധാരണ ലേഖന താളുകളിൽ ഞാനും ഒരു സാധാര യൂസർ മാത്രമാണ്.മൻ‌ജിത് കൈനി 04:27, 4 ജനുവരി 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Challiyan/Archive_2&oldid=2103183" എന്ന താളിൽനിന്ന് ശേഖരിച്ചത്