ഉപയോക്താവിന്റെ സംവാദം:PRASANTH THOTTUNGAL

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം PRASANTH THOTTUNGAL !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:10, 29 സെപ്റ്റംബർ 2012 (UTC)[മറുപടി]

എഴുത്ത്‌ കൂട്ടായ്‌മയുടെ ഒടുക്കം/ spcs[തിരുത്തുക]

'സാഹിത്യത്തിന്‌ പകരം സാമ്പത്തികം കൈക്കലാക്കാനുള്ള എഴുത്തുകാരുടെയും രാഷ്ട്രീയക്കാരുടെയും കുബുദ്ധിയുടെ ഫലമായിട്ടാണ്‌ എസ്‌പിസിഎസ്‌ തകർന്നടിഞ്ഞത്‌. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ പാശ്ചാത്യ ശക്തികൾ പിടിമുറുക്കുമ്പോൾ അതിനെ ആശയപരമായി എതിർത്ത്‌ തോൽപിക്കാൻ എന്നും അക്ഷരങ്ങൾക്കേ കഴിയൂ. ഇത്‌ എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും വിസ്‌മരിച്ചതാണ്‌ എസ്‌പിസിഎസിന്റെ എല്ലാത്തരം തകർച്ചകളുടെയും കാരണം.'

1940 – മലയാള എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഏറെ പരിതാപകരമായ ഈ അവസ്ഥയിൽ പോലും തങ്ങളുടെ പുസ്‌തകങ്ങൾ അച്ചടിക്കാനും വിറ്റഴിക്കാനും സ്വകാര്യപ്രസാധകരുടെ ദയാവായ്‌പിന്‌ കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു നമ്മുടെ സാഹിത്യ സമൂഹം നേരിട്ടത്‌. ഇത്തരം സംഭവങ്ങൾ സാഹിത്യരംഗത്ത്‌ പുതിയൊരു ചർച്ചയ്ക്ക്‌ വഴിതെളിച്ചു. ഏങ്ങനെ സ്വകാര്യ പ്രസാധകരുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ആശയം മുൻനിർത്തിയുള്ള ചർച്ച സാഹിത്യലോകത്ത്‌ പുതിയൊരു കവാടം തുറക്കുകയായിരുന്നു. അക്കാലയളവിൽ പുരോഗമനചിന്താഗതിക്കാരായ എഴുത്തുകാരുടെ കോട്ടയത്തു ചേർന്ന രണ്ടാം സമ്മേളനം ‘സ്വകാര്യ പ്രസാധകരുടെ ചൂഷണ’ത്തെക്കുറിച്ചുള്ള ഗൌരവ ചർച്ചയ്ക്ക്‌ വേദിയായി മാറുകയും, അതോടുകൂടി കോട്ടയം എന്നത്‌ സാഹിത്യപ്രവർത്തക കൂട്ടായ്‌മയുടെ കേന്ദ്രമായി മാറുകയും ചെയ്‌തു. ഈ അവസരം മുതലെടുത്ത്‌ പ്രൊഫസർ എം.പി. പോൾ സാഹിത്യകാരത്താരുടെ കൂട്ടായ്‌മയ്ക്കായി പ്രവർത്തിച്ചു. പക്ഷെ വ്യക്തിപരമായ നീക്കങ്ങളോ ചെറുസംഘങ്ങളുടെ പരിശ്രമങ്ങളോ സ്വകാര്യപ്രസാധകരുടെ ചൂഷണത്തെ അതിജീവിക്കാൻ പ്രാപ്‌തമാകില്ല എന്ന തിരിച്ചറിവ്‌ ഉണ്ടാവുകയും അത്‌ ഇനിയെന്ത്‌? എന്ന മറ്റൊരു ചിന്തയിലേക്ക്‌ വഴിമാറുകയും ചെയ്‌തു. ഐക്യത്തോടെയുള്ള ഒരു മുന്നേറ്റമുണ്ടായാൽ മാത്രമേ സ്വകാര്യപ്രസാധകരെ നിലയ്ക്കുനിർത്താൻ കഴിയൂ എന്ന ആശയത്തിന്റെ ബീജം ആ ചർച്ചയുടെ ഭാഗമായി മുളപൊട്ടി. ഇതാണ്‌ പുസ്‌തകപ്രസാധക – വില്‌പനരംഗങ്ങളിൽ എഴുത്തുകാർ നേരിട്ട പ്രതിസന്ധിയെ മറികടക്കാനുള്ള സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ രൂപീകരണത്തിന്‌ വഴിതെളിച്ചത്‌. എഴുത്തുകാർക്ക്‌ മാന്യമായരീതിയിൽ ജീവിക്കുന്നതിന്‌ മതിയായ പ്രതിഫലം ലഭിക്കുന്നതിനും പുസ്‌തകങ്ങളുടെ സുഗമമായ വില്‌പനയുമായിരുന്നു ഈ സഹകരണപ്രസ്ഥാനത്തിന്റെ അടിസ്ഥാനലക്ഷ്യം. 1945 മാർച്ച്‌ 15 ന്‌ പ്രസാധനം എന്ന ലക്ഷ്യം മുൻനിർത്തി സാഹിത്യപ്രവർത്തക സഹകരണസംഘം രജിസ്റ്റർ ചെയ്‌തു. രൂപീകരണസമയത്ത്‌ 12 അംഗങ്ങളും 120 രൂപ മൂലധനവുമായിരുന്നു ഈ പ്രസ്ഥാനത്തിൽ കൈമുതലുണ്ടായിരുന്നത്‌. പ്രൊഫ. എം.പി.പോൾ, കാരൂർ നീലകണ്‌ഠപിള്ള, ഡിസി കിഴക്കേമുറി എന്നിവരാണ്‌ സംഘത്തിന്റെ ആദ്യകാല അംഗങ്ങളിൽ പ്രമുഖർ. ആ വർഷം ഡിസംബറിൽ തന്നെ ആദ്യ പുസ്‌തകമായ ‘തകഴിയുടെ കഥകൾ’ പുറത്തിറക്കി. എഴുത്തുകാർക്ക്‌ മാത്രമായിരുന്നില്ല പുസ്‌തകപ്രേമികൾക്കും ഇതിൽ അംഗത്വം നൽകിയിരുന്നു. 5 വർഷമായിരുന്നു സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി. അൻപതുകളിൽ ഈ സഹകരണപ്രസ്ഥാനം വളർന്ന്‌ പന്തലിച്ച്‌ ഏഷ്യയിലെ ഏറ്റവും മികച്ച പുസ്‌തക പ്രസാധക സംഘമായി. പ്രതിദിനം ഒരു പുസ്‌തകമെന്ന കണക്കിൽ അച്ചടിച്ച്‌ പുറത്തിറക്കിയിരുന്ന ഈ സംഘം അക്കാലത്തെ ഏറ്റവും ഉയർന്ന റോയൽറ്റിയാണ്‌ (മുഖവിലയുടെ 30 ശതമാനം) സാഹിത്യകാരത്താർക്ക്‌ നൽകിയിരുന്നത്‌. ഇന്ത്യയിലെ സഹകരണമേഖലയിൽ ആദ്യത്തെ വൻകിട അച്ചടിശാലകളിലൊന്നായി സംഘത്തിന്റെ കീഴിലുള്ള ഇന്ത്യ പ്രസ്‌ മാറി. 1953 ൽ ആരംഭിച്ച ഈ പ്രസാണ്‌ ഇന്ത്യയിലാദ്യമായി പ്രീ പബ്ലിഷിങ്‌ സ്‌കീം അവതരിപ്പിച്ചത്‌. മാർക്കറ്റിങ്‌ രംഗത്ത്‌ സൊസൈറ്റി ആവിഷ്‌ക്കരിച്ച ബിസ്‌ പദ്ധതി പോലെയുള്ള വിവിധ തന്ത്രങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. ലാഭത്തിനപ്പുറം എഴുത്തുകാരുടെ ക്ഷേമത്തിനായിരുന്നു ഈ സംഘം ഊന്നൽ നൽകിയത്‌. കൂടാതെ വാർദ്ധക്യസഹജമായ അസുഖങ്ങളും ദാരിദ്രവും മൂലം കഷ്ടപ്പെടുന്ന മുതിർന്ന എഴുത്തുകാരെ സഹായിക്കുന്നതിന്‌ വിവിധ പദ്ധതികൾക്കും രൂപം നൽകി.

സുവർണ കാലഘട്ടം ചുരുങ്ങിയ കാലംകൊണ്ട്‌ നിലനില്‌പിന്‌ വേണ്ടി കഷ്ടപ്പെടുന്ന കേരളത്തിലെ എഴുത്തുകാർക്ക്‌ അത്താണിയായി മാറാൻ എസ്‌പിസിഎസിന്‌ കഴിഞ്ഞു. 1967 ൽ ഇതിഹാസങ്ങളും ശബ്‌ദധാരാവലിയും നിഘണ്ടുവും പ്രസിദ്ധീകരിച്ചതിനു പുറമെ വർണചിത്രങ്ങളിൽ ആലേഖനം ചെയ്‌ത ബാലസാഹിത്യ രചനകൾ പ്രചുരപ്രചാരം നേടുന്നതിൽ സാഹിത്യപ്രസാധകസംഘത്തിന്‌ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു.സാഹിത്യലോകത്തെ പ്രമുഖ രചനകളും മറ്റും കേരളീയ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്നതിൽ ഇതൊരു ചാലകശക്തിയായി. പുസ്‌തകവിതരണത്തിനായി നാഷണൽ ബുക്ക്‌ സ്റ്റാൾ (എൻബിഎസ്‌) എന്ന പേരിൽ 11 ബ്രാഞ്ചുകളുള്ള വിപുലമായ വിതരണശൃംഖലയ്ക്ക്‌ അവർ തുടക്കമിട്ടു. 1968 – സൊസൈറ്റിയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമായിരുന്നു. ആ വർഷം 20 ലക്ഷം (ഇന്നത്തെ 20 കോടി) രൂപ വിലമതിക്കുന്ന പുസ്‌തകങ്ങളാണ്‌ സംഘം പ്രസിദ്ധീകരിച്ച്‌ വിറ്റഴിച്ചത്‌. 1960 നും 68 നുമിടയിൽ സൊസൈറ്റിയുടെ ഭൂസ്വത്തും ക്രമാനുഗതമായി വർദ്ധിക്കുകയുണ്ടായി.

2001 ജനുവരി വരെയുള്ള കണക്കനുസരിച്ച്‌ സാഹിത്യ – സാഹിത്യേതര വിഷയങ്ങൾ ഉൾപ്പെടെ 6,774 പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഇതിൽ മറ്റു പുസ്‌തകങ്ങളുൾപ്പെടെ 6,127 പുസ്‌തകങ്ങൾ എൻബിഎസ്‌ വഴി വിതരണം ചെയ്യാനും സാധിച്ചു. മലയാളിയുടെ വായനയെയും നല്ല പുസ്‌തകങ്ങൾ വാങ്ങാനും വായിക്കാനുമുള്ള ശീലത്തെയും വളർത്തുന്നതിൽ സാഹിത്യ പ്രവർത്തക പ്രസാധക സംഘം നിസ്‌തുലമായ പങ്കാണ്‌ വഹിച്ചത്‌.

അധപതനത്തിന്റെ തുടക്കം സാഹിത്യ പ്രവർത്തക പ്രസാധക സംഘത്തിന്‌ പുരോഗതി ഉണ്ടായെങ്കിലും എഴുപതുകളുടെ തുടക്കത്തിൽ അത്‌ എല്ലാ അർത്ഥത്തിലും അത്‌ അധ:പതനത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. അതിനിടയിൽ സഹകരണരംഗത്തെ വിദഗ്‌ദ്ധർ സംഘത്തിന്റെ മുഖ്യ ഭരണാദികാരികളായി രംഗത്തുവന്നു. ഈ കാലഘട്ടത്തിൽ പ്രസിഡന്റ്‌ സാഹിത്യകാരനായിരിക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. വിരോധാഭാസമെന്നു പറയട്ടെ ഈ സഹകരണസംഘത്തിന്റെ തകർച്ചയ്ക്ക്‌ വഴി വെച്ചത്‌ എഴുത്തുകാർ തന്നെയായിരുന്നു. സംഘത്തെ വളർത്തിയെടുക്കാൻ ശ്രമിച്ചവർ തന്നെയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കും കാരണക്കാരായത്‌. അവരുടെ നിക്ഷിപ്‌ത താല്‌പര്യങ്ങളും അതിന്റെ ഫലമായുണ്ടായ ഗൂഢതന്ത്രങ്ങളും സൊസൈറ്റിയുടെ ഭാവി അനശ്ചിതത്വത്തിലാക്കുകയായിരുന്നു.

സംഘത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും സാമ്പത്തിക ആരോപണവിധേയനായ ഡി.സി.കിഴക്കേമുറിയെ മാറ്റിയതും, പിന്നീട്‌ തിരിച്ചെടുത്തെങ്കിലും കിഴക്കേമുറി സ്വന്തം നിലയിൽ ഒരു പ്രസാധകസംരംഭം ‘ഡിസി ബുക്ക്‌സ്‌ ’ എന്ന പേരിൽ ആരംഭിച്ചതിനും സംഘം കനത്തവില നൽകേണ്ടിവന്നു. (എൻബിഎസിന്റെ പരസ്യം പത്രങ്ങളിൽ നൽകുക വഴി കമ്മീഷൻ ഡിസി കൈക്കലാക്കുന്നുവെന്നും മുട്ടത്തുവർക്കിയെപ്പോലെയുള്ള എഴുത്തുകാരുടെ ജനപ്രിയ നോവലുകൾ നിശ്ചിതതുക കൊടുത്ത്‌ പകർപ്പവകാശം എഴുത്തുകാരിൽ നിന്നുവാങ്ങി സ്വന്തം പേരിൽ സംഘത്തിന്‌ വിറ്റ്‌ റോയൽറ്റി വാങ്ങുന്നു എന്നീ ആരോപണങ്ങളായിരുന്നു ഡിസിയ്ക്കെതിരെ ഉന്നയിക്കപ്പെട്ടത്‌. പിന്നീട്‌ ഇത്‌ തെളിയിക്കാൻ സാധിച്ചതുമില്ല).

ആരോപണങ്ങൾ തെളിയിക്കപ്പെടാതെ വന്നപ്പോൾ സംഘത്തിന്റെ തലപ്പത്ത്‌ വീണ്ടുമെത്തിയ ഡിസിയും കോട്ടയം കേന്ദ്രീകരിച്ചുള്ള എഴുത്തുകാരും ചേർന്ന്‌ ഒരു കോക്കസ്‌ രൂപപ്പെടുത്തി സൊസൈറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സാഹിത്യപ്രവർത്തക പ്രസാധക സംഘം വഴി ഉണ്ടാക്കിയെടുത്ത എല്ലാ ബന്ധങ്ങളും തന്റെ സ്വകാര്യസ്ഥാപനം വളർത്തിയെടുക്കാൻ ഡിസി ഉപയോഗിച്ചതായുള്ള തെളിവുള്ള ആരോപണങ്ങൾ അക്കാലത്ത്‌ വീണ്ടുമുണ്ടായി.

ഇവരുടെ ഭരണം പ്രമുഖ എഴുത്തുകാരെയും സംഘത്തിന്റെ അഭ്യുദയകാംക്ഷികളെയും സംഘത്തിൽ നിന്നും അകറ്റാൻ മാത്രമേ ഉപകരിച്ചുള്ളൂ. ഭരണസമിതിയുടെ കഴിവില്ലായ്‌മയും അച്ചടക്കമില്ലായ്‌മയും സൊസൈറ്റിയുടെ നാശത്തിന്‌ വഴിതെളിച്ചു. ഈ കാലഘട്ടത്തിൽ കുടിശികയുള്ള റോയൽറ്റി ലഭ്യമാകില്ലെന്ന പ്രചരണം എഴുത്തുകാർക്കിടയിൽ വ്യാപകമായതോടെ പലരും സൊസൈറ്റിക്കെതിരെ നിയമയുദ്ധത്തിന്‌ പുറപ്പെടുകയുണ്ടായി. സ്വകാര്യ പ്രസാധകരിലേക്ക്‌ എഴുത്തുകാരെ അടുപ്പിക്കുന്നതിനുള്ള കുബുദ്ധിയുടെ ഫലമായിരുന്നു ഈ പ്രചാരണം. ഭരണസമിതിയിലെ അംഗങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രചാരകരും.

പ്രസിദ്ധചരിത്രകാരൻ ശ്രീധരമേനോൻ, സ്വന്തം നിലയിൽ തന്റെ പുസ്‌തകങ്ങൾക്ക്‌ ലഭിക്കാനുള്ള റോയൽറ്റി സംഘം നൽകണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുകയുണ്ടായി. ഈ അവസരത്തിൽ 30 ശതമാനം റോയൽറ്റിയും 33 ശതമാനം കമ്മീഷനും കഴിച്ചശേഷം 37 ശതമാനം ലാഭവിഹിതം മാത്രമാണ്‌ സംഘം ഒരു പുസ്‌തകത്തിൽ നിന്നും ഈടാക്കിയിരുന്നത്‌. ഇതാകട്ടെ വർദ്ധിച്ചുവരുന്ന ഉല്‌പാദനച്ചെലവിനോട്‌ താരതമ്യം ചെയ്യുമ്പോൾ നിലനിൽപ്പിനുപോലും മതിയാകുകയില്ലായിരുന്നു. ഇതോടെ സാമ്പത്തിക പരാധീനതകളിൽ പെട്ട സംഘത്തിൽ നിന്നും മുൻനിര എഴുത്തുകാർ അകലുകയായിരുന്നു. ഉദാഹരണത്തിന്‌ സാഹിത്യസംഘത്തിന്റെ കീഴിൽ 19 എഡിഷനുകൾ പ്രസിദ്ധീകരിച്ച തകഴിയുടെ ചെമ്മീൻ എന്ന കൃതിയുടെ 20–ാം എഡിഷൻ കൃത്യസമയത്ത്‌ ഇറക്കാൻ സംഘം വൈമനസ്യം കാണിച്ചത്‌ തകഴിക്ക്‌ അപ്രീതിയുണ്ടാക്കി. ഇതേത്തുടർന്ന്‌ തകഴി പുസ്‌തകം സ്വകാര്യ പ്രസാധകർക്ക്‌ നൽകുകയായിരുന്നു. തകഴിയെ പിന്തുടർന്ന്‌ നിരവധി എഴുത്തുകാരും തങ്ങളുടെ പുസ്‌തകങ്ങളും സ്വകാര്യപ്രസാധകർക്ക്‌ നൽകി. സി.പി.ശ്രീധരൻ സംഘത്തിന്റെ അദ്ധ്യക്ഷനായി തുടരുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ തന്നെ ആശീർവാദത്തോടു കൂടി ഡയറക്ടർ ബോർഡിലുണ്ടായിരുന്ന അംഗങ്ങൾ വലിയ പുസ്‌തകങ്ങളെഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പുതന്നെ റോയൽറ്റി വാങ്ങിയിരുന്നു. സംഘത്തിലെ ജീവനക്കാരും കൂടി ഒത്തുകൊണ്ടായിരുന്നു ഈ പുറാട്ടു നാടകം അരങ്ങേറിയത്‌.എഴുത്തുകാരെ സംഘത്തിലേക്ക്‌ അടുപ്പിക്കാൻ റോയൽറ്റി മുൻകൂർ നൽകുന്ന ഒരു പുതിയ പദ്ധതിയായിട്ടാണ്‌ ഈ രീതിയെ ഭരണസമിതി ന്യായീകരിച്ചത്‌. സംഘത്തിനു വേണ്ടി ഫണ്ട്‌ സ്വരൂപിക്കാനെന്ന പേരിൽ ലോട്ടറി അടിച്ചുവിറ്റതിലും ക്രമക്കേടുകളുണ്ടായതും ഇക്കാലത്താണ്‌. എഴുത്തുകാർക്ക്‌ എസ്‌പിസിഎസിൽ നിന്ന്‌ ലഭിക്കുന്ന റോയൽറ്റി പണം എന്നും നികുതിക്ക്‌ വിധേയമായിരുന്നു. ഇത്‌ വെട്ടിക്കുന്നതിനു വേണ്ടി എഴുത്തുകാർ തന്നെ തങ്ങളുടെ സൃഷ്ടികൾ സ്വകാര്യ പ്രസാധകർക്ക്‌ മറിച്ചു വിറ്റതും സാഹിത്യ പ്രസാധക സംഘത്തിന്റെ തകർച്ചയ്ക്ക്‌ ആക്കം കൂട്ടി. നിക്ഷിപ്‌ത താല്‌പര്യങ്ങളും ആഭ്യന്തരകലഹങ്ങളും കൊണ്ട്‌ തകർച്ചയിലേക്ക്‌ കൂപ്പുകുത്തിയ സംഘം പിന്നീട്‌ കേട്ടുകേൾവി പോലും ഇല്ലാത്ത എഴുത്തുകാരുടെ മൂന്നാംകിട പുസ്‌തകങ്ങളുടെ പ്രസാധകരായിത്തീരുകയായിരുന്നു. കൂടാതെ പ്രീ–പബ്ലിക്കേഷൻ പദ്ധതി നടത്തിപ്പിലെ അലംഭാവവും അപാകതയും ഭീമമായ സാമ്പത്തികനഷ്ടത്തിലേക്കാണ്‌സംഘത്തെ എത്തിച്ചത്‌. കൂടാതെ ഹോംലൈബ്രറി പദ്ധതികളിലൂടെ വിതരണം ചെയ്‌ത പുസ്‌തകങ്ങളുടെ തുക സമാഹരിക്കുന്നതിൽ ഭരണസമിതി വൻ വീഴ്‌ചയാണ്‌ വരുത്തിയത്‌. കൂടാതെ ഇതിഹാസങ്ങളുടെയും നിഘണ്ടുവിന്റെയും അച്ചടിജോലികൾ നിസാരകാരണങ്ങളാൽ പാതിവഴിയിൽ നഷ്ടപ്പെട്ടതും, യഥാർത്ഥ സ്റ്റോക്കും സ്റ്റോക്ക്‌ രജിസ്റ്ററിലെ കണക്കുകൾ തമ്മിലുള്ള അന്തരങ്ങളും, എൻബിഎസിന്റെ 11 ബ്രാഞ്ചുകളിലും ബില്ലില്ലാതെ പുസ്‌തകങ്ങൾ വിറ്റതും പ്രവർത്തിസമയങ്ങളിൽ ജീവനക്കാർ പണസമ്പാദനത്തിന്‌ മറ്റ്‌ വഴികൾ തേടിയതും പുസ്‌തകം വാങ്ങാനെത്തുന്നവരോടുള്ള ജീവനക്കാരുടെ ശത്രുതാപരമായ നിലപാടും മോശം പെരുമാറ്റവും സംഘത്തിനെ വെട്ടിലാക്കുകയായിരുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകളും സാമ്പത്തിക അഴിമതികളും സംഘത്തിന്റെ അടിമുതൽ മുടിവരെ പടർന്നതോടെ ഇത്‌ ക്രമേണ വിസ്‌മൃതിയിലേക്ക്‌ താഴുകയായിരുന്നു. ഒരുകാലത്ത്‌ രണ്ട്‌ ദിവസം കൊണ്ട്‌ മൂന്ന്‌ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ച സംഘത്തിന്‌ പിന്നീട്‌ ഒരു പുസ്‌തകമിറക്കുന്നതിന്‌ മാസങ്ങളോളം വേണ്ടി വന്നത്‌ സംഘത്തിന്റെ കാര്യക്ഷമത എത്രത്തോളം ക്ഷയിച്ചു എന്നതിന്‌ തെളിവാണ്‌.

4.5 കോടി രൂപയുടെ സ്വത്തുക്കളുള്ള സൊസൈറ്റിക്ക്‌ 2.5 കോടി രൂപയുടെ ബാധ്യത തീർക്കാൻവേണ്ടി വസ്‌തു വകകൾ വിൽക്കാൻ തുനിഞ്ഞത്‌ പിന്നീട്‌ സൊസൈറ്റി ലിക്വിഡേറ്റ്‌ ചെയ്യപ്പെടുമെന്ന പ്രചാരണത്തിനിടയാക്കി. ഇതിനിടെ ആഭ്യന്തരകലഹങ്ങളും ഗ്രൂപ്പിസവും മൃതപ്രായനാക്കിയ സൊസൈറ്റിയുടെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ ഹൈക്കോടതി ഇടപെടുകയും സംഘത്തിന്റെ ചുമതല അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ കൈമാറുകയും ചെയ്‌തു.

ഇടതുസർക്കാരിന്റെ ഇടപെടൽ ഇക്കാലത്താണ്‌ 96 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റ്‌ സംഘത്തെ പുനരുദ്ധരിക്കുന്നതിന്‌ തീരുമാനിക്കുകയും ഇതോടനുബന്ധിച്ച്‌ അന്നത്തെ സഹകരണമന്ത്രിയായിരുന്ന പിണറായി വിജയൻ സംഘാംഗങ്ങളായ എഴുത്തുകാരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ താല്‌ക്കാലിക ഭരണസമിതി രൂപീകരിക്കുകയും കമ്മറ്റിയുടെ പദ്ധതി പ്രകാരം സംഘത്തിന്റെ പുനരുദ്ധാരണത്തിന്‌ സബ്‌സിഡികൾ ലോൺ, ഓഹരി തുടങ്ങിയ മാർഗങ്ങളിലൂടെ 88.57 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി. (സഹകരണവകുപ്പു വഴി 34 ലക്ഷവും ഓഹരി ഇനത്തിൽ 27.25 ലക്ഷം രൂപയും സബ്‌സിഡി ഇനത്തിൽ 27 ലക്ഷം രൂപയും മറ്റിനങ്ങളും കൂട്ടിച്ചേർത്താണ്‌ 88.57 ലക്ഷം രൂപ). മറ്റ്‌ സഹകരണ സ്ഥാപനങ്ങളെ അപേക്ഷിച്ച്‌ സവിശേഷ ഘടനയുള്ള ഒരു സംഘമെന്ന നിലയിൽ ജില്ലാസഹകരണബാങ്കിൽ നിന്നും വിവിധ തരത്തിൽ ലോണുകൾ സംഘടിപ്പിക്കാനും സംഘത്തിനു കഴിഞ്ഞു. തുടർന്ന്‌ പുതിയ പദ്ധതിപ്രകാരം എൻബിഎസിന്റെ ഗോഡൌണിൽ കെട്ടിക്കിടന്ന പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതിനും പുതിയവ അച്ചടിക്കുന്നതിനും നടപടികൾ സ്വീകരിച്ചതിനു പുറമെ തവണവ്യവസ്ഥയിൽ പുസ്‌തകവിതരണം വിജയകരമായി പുനരാരംഭിക്കുകയും ചെയ്‌തു. കൂടാതെ സ്‌കൂൾ, കോളേജ്‌, പഞ്ചായത്ത്‌, വില്ലേജ്‌ ലൈബ്രറികൾക്കാവശ്യമായ പുസ്‌തകങ്ങൾ എൻബിഎസിൽ നിന്നും വാങ്ങുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയുണ്ടായി. ഇവയ്ക്കു പുറമെ ധനകാര്യവകുപ്പിന്റെ സഹായത്തോടുകൂടി കേരളത്തിലെ ലൈബ്രറികൾക്ക്‌ ഒരു കോടി രൂപയുടെ പുസ്‌തകങ്ങൾ നൽകാൻ പദ്ധതി നടപ്പിലാക്കി. ധനകാര്യവകുപ്പിന്റെ സഹായവും ലൈബ്രറി കൌൺസിലിന്റെ സഹകരണത്തോടു കൂടിയും കേരളത്തിലെ 3,241 ലൈബ്രറികൾക്ക്‌ 2 മാസം കൊണ്ട്‌ ഏകദേശം 1 കോടി രൂപയുടെ പുസ്‌തകങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കി. കൂടാതെ 5 ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ കേരളത്തിലെ ജയിൽ ലൈബ്രറികൾക്കു നൽകാനുള്ള നടപടികളും സ്വീകരിക്കുകയുണ്ടായി. ഹാംലൈബ്രറി പദ്ധതികളിലൂടെ വിതരണം ചെയ്‌ത പുസ്‌തകങ്ങളുടെ തുകയിൽ 13.42 ലക്ഷം രൂപ പിരിച്ചെടുത്തു. ഇവയ്ക്കു പുറമെ ഇന്ത്യ പ്രസ്‌ തിരിച്ചുപിടിക്കാനും സംഘത്തിന്‌ മേലുള്ള റവന്യൂ റിക്കവറി നടപടികൾ നിർത്തിവെയ്ക്കാനും ഗവൺമെന്റിന്‌ കഴിഞ്ഞു.

പുതിയ ഭരണസമിതിയുടെ അഴിമതി സംഘം പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മലബാറുകാരനായ പൂച്ചാലി ഗോപാലൻ സംഘത്തിന്റെ അദ്ധ്യക്ഷനായി പതിനാലംഗ കമ്മറ്റിയെ ഭരണസമിതിയായി തിരഞ്ഞെടുത്തു. തുടർന്ന്‌ എഴുത്തുകാരുടെ 30 ശതമാനം റോയൽറ്റി എന്നത്‌ 15 ശതമാനമായി കുറയ്ക്കുകയുണ്ടായി. 97 ൽ വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗം ഓഹരി മൂലധനം വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി. ഇതോടെ എഴുത്തുകാരല്ലാത്തവരുടെ അംഗത്വപരിധി എടുത്തുകളഞ്ഞ്‌ എല്ലാ സഹകരണസംഘങ്ങളും പിടിച്ചെടുക്കുന്ന പതിവു പരിപാടി ഗവൺമെന്റ്‌ സഹായത്തോടെ ഇടതുപാർട്ടികൾ ആവിഷ്‌ക്കരിച്ചത്‌ ആരോപണങ്ങൾക്കിടനൽകി. ഈ പ്രവർത്തിയിലൂടെ 2001 വരെ 1007 വോട്ടവകാശമുള്ള അംഗങ്ങൾ സംഘത്തിനുണ്ടായി. ഈ ആക്ഷേപങ്ങൾ ശക്തമായപ്പോഴും ഭൂരിപക്ഷം അംഗങ്ങളും സംഘത്തിന്റെ ഭാവിയോർത്ത്‌ ഗവൺമെന്റിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുകയായിരുന്നു. വിവിധ പദ്ധതികൾ ശ്രമകരമായി നടപ്പാക്കി പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതിലൂടെ എസ്‌പിസിഎസിന്‌ ലഭിച്ച തുക ഉപയോഗിച്ച്‌ സാഹിത്യകാരത്താർക്ക്‌ നൽകാനുള്ള കുടിശിക ഭാഗികമായി തീർക്കാൻ ഭരണസമിതി തയ്യാറായില്ല. മാത്രമല്ല ആ തുകയുടെ സിംഹഭാഗവും ഉപയോഗപ്പെടുത്തി 98 ൽ ഒരു പുതിയ ഓഫ്‌സെറ്റ്‌ പ്രസ്‌ പ്രൊഫ: എം.പി. പോളിന്റെ പേരിൽ സ്ഥാപിക്കുകയും ചെയ്‌തു. പ്രസ്‌ ഉപകരണങ്ങൾ വാങ്ങിയതിന്റ മറവിൽ വൻ സാമ്പത്തിക തിരിമറി നടന്നതായും സംഘത്തോട്‌ അടുപ്പമുള്ളവർ പറയുന്നു. പ്രതിസന്ധി നേരിടുന്ന സംഘത്തിന്‌ ഓഫ്‌സെറ്റ്‌ പ്രസ്‌ അല്ലായിരുന്നു അന്നത്തെ മുഖ്യ ആവശ്യം. ഇത്‌ നന്നായി അറിയാമായിരുന്ന പൂച്ചാലിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഭരണസമിതി അത്‌ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു. അന്ന്‌ ലഭിച്ച തുക എഴുത്തുകാർക്ക്‌ റോയൽറ്റിയായി നൽകി അവരിൽ നിന്ന്‌ പുതിയ എഗ്രിമെന്റ്‌ ഏറ്റെടുത്ത്‌ ഏതെങ്കിലും സ്വകാര്യ പ്രസുകളിൽ നിന്ന്‌ ക്വട്ടേഷൻ ക്ഷണിച്ച്‌ പുസ്‌തകങ്ങൾ അച്ചടിച്ചിരുന്നെങ്കിൽ സാഹിത്യപ്രസാധകസംഘം വിസ്‌മൃതിയിലാകുമായിരുന്നില്ല. പുതുതായി സ്ഥാപിച്ച പ്രസിൽ അച്ചടിക്കപ്പെട്ടതാകട്ടെ വിപണിയിൽ മൂല്യമില്ലാത്തതും ഇടതുപക്ഷ ചേരിയിൽ പെട്ട അറിയപ്പെടാത്ത ചില പ്രാദേശിക സാഹിത്യകാരത്താരുടെ രചനകളും എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ചിലരുടെ മൂന്നാംകിട സൃഷ്ടികളുമായിരുന്നു. ഇവ ഇപ്പോഴും എൻപിഎസിന്റെ ഗോഡൌണുകളിൽ കെട്ടിക്കിടക്കുകയാണ്‌.

അക്ഷരമന്ദിരത്തിന്റെ നാടകീയ ജപ്‌തി ഇടതുപക്ഷ ഭരണം കാലങ്ങളായി അരങ്ങേറുന്ന എറണാകുളം സഹകരണബാങ്കിന്റെ ആസ്‌തിയിലേക്ക്‌ സംഘത്തിന്റെ മറൈൻഡ്രൈവിലുള്ള അക്ഷരമന്ദിരം അകപ്പെട്ടത്‌ ബോധപൂർവ്വമായ കരുനീക്കത്തിന്റെ ഭാഗമായിരുന്നു എന്നുവേണം സംശയിക്കാൻ. മറൈൻഡ്രൈവിൽ പത്തരസെന്റിൽ 8 നിലകളുള്ള അക്ഷരമന്ദിരത്തിന്റെ ഏകദേശവില ഇന്നാണെങ്കിൽ 24 കോടിയെങ്കിലും വരും. ആ കെട്ടിട സമുച്ചയമാണ്‌ വെറും രണ്ടരകോടിയുടെ പേരിൽ എറണാകുളം ജില്ലാ സഹകരണബാങ്ക്‌ ജപ്‌തി ചെയ്‌തെടുത്തത്‌.

സാഹിത്യത്തിന്‌ പകരം സാമ്പത്തികം കൈക്കലാക്കാനുള്ള എഴുത്തുകാരുടെയും രാഷ്ട്രീയക്കാരുടെയും കുബുദ്ധിയുടെ ഫലമായിട്ടാണ്‌ എസ്‌പിസിഎസ്‌ തകർന്നടിഞ്ഞത്‌. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ പാശ്ചാത്യ ശക്തികൾ പിടിമുറുക്കുമ്പോൾ അതിനെ ആശയപരമായി എതിർത്ത്‌ തോൽപിക്കാൻ എന്നും അക്ഷരങ്ങൾക്കേ കഴിയൂ. ഇത്‌ എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും വിസ്‌മരിച്ചതാണ്‌ എസ്‌പിസിഎസിന്റെ എല്ലാത്തരം തകർച്ചകളുടെയും കാരണം.

(മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചത്‌)

എഴുത്ത്‌ കൂട്ടായ്‌മയുടെ ഒടുക്കം/ spcs[തിരുത്തുക]

'സാഹിത്യത്തിന്‌ പകരം സാമ്പത്തികം കൈക്കലാക്കാനുള്ള എഴുത്തുകാരുടെയും രാഷ്ട്രീയക്കാരുടെയും കുബുദ്ധിയുടെ ഫലമായിട്ടാണ്‌ എസ്‌പിസിഎസ്‌ തകർന്നടിഞ്ഞത്‌. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ പാശ്ചാത്യ ശക്തികൾ പിടിമുറുക്കുമ്പോൾ അതിനെ ആശയപരമായി എതിർത്ത്‌ തോൽപിക്കാൻ എന്നും അക്ഷരങ്ങൾക്കേ കഴിയൂ. ഇത്‌ എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും വിസ്‌മരിച്ചതാണ്‌ എസ്‌പിസിഎസിന്റെ എല്ലാത്തരം തകർച്ചകളുടെയും കാരണം.'

1940 – മലയാള എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ഏറെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ഏറെ പരിതാപകരമായ ഈ അവസ്ഥയിൽ പോലും തങ്ങളുടെ പുസ്‌തകങ്ങൾ അച്ചടിക്കാനും വിറ്റഴിക്കാനും സ്വകാര്യപ്രസാധകരുടെ ദയാവായ്‌പിന്‌ കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു നമ്മുടെ സാഹിത്യ സമൂഹം നേരിട്ടത്‌. ഇത്തരം സംഭവങ്ങൾ സാഹിത്യരംഗത്ത്‌ പുതിയൊരു ചർച്ചയ്ക്ക്‌ വഴിതെളിച്ചു. ഏങ്ങനെ സ്വകാര്യ പ്രസാധകരുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്ന ആശയം മുൻനിർത്തിയുള്ള ചർച്ച സാഹിത്യലോകത്ത്‌ പുതിയൊരു കവാടം തുറക്കുകയായിരുന്നു. അക്കാലയളവിൽ പുരോഗമനചിന്താഗതിക്കാരായ എഴുത്തുകാരുടെ കോട്ടയത്തു ചേർന്ന രണ്ടാം സമ്മേളനം ‘സ്വകാര്യ പ്രസാധകരുടെ ചൂഷണ’ത്തെക്കുറിച്ചുള്ള ഗൌരവ ചർച്ചയ്ക്ക്‌ വേദിയായി മാറുകയും, അതോടുകൂടി കോട്ടയം എന്നത്‌ സാഹിത്യപ്രവർത്തക കൂട്ടായ്‌മയുടെ കേന്ദ്രമായി മാറുകയും ചെയ്‌തു. ഈ അവസരം മുതലെടുത്ത്‌ പ്രൊഫസർ എം.പി. പോൾ സാഹിത്യകാരത്താരുടെ കൂട്ടായ്‌മയ്ക്കായി പ്രവർത്തിച്ചു. പക്ഷെ വ്യക്തിപരമായ നീക്കങ്ങളോ ചെറുസംഘങ്ങളുടെ പരിശ്രമങ്ങളോ സ്വകാര്യപ്രസാധകരുടെ ചൂഷണത്തെ അതിജീവിക്കാൻ പ്രാപ്‌തമാകില്ല എന്ന തിരിച്ചറിവ്‌ ഉണ്ടാവുകയും അത്‌ ഇനിയെന്ത്‌? എന്ന മറ്റൊരു ചിന്തയിലേക്ക്‌ വഴിമാറുകയും ചെയ്‌തു. ഐക്യത്തോടെയുള്ള ഒരു മുന്നേറ്റമുണ്ടായാൽ മാത്രമേ സ്വകാര്യപ്രസാധകരെ നിലയ്ക്കുനിർത്താൻ കഴിയൂ എന്ന ആശയത്തിന്റെ ബീജം ആ ചർച്ചയുടെ ഭാഗമായി മുളപൊട്ടി. ഇതാണ്‌ പുസ്‌തകപ്രസാധക – വില്‌പനരംഗങ്ങളിൽ എഴുത്തുകാർ നേരിട്ട പ്രതിസന്ധിയെ മറികടക്കാനുള്ള സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ രൂപീകരണത്തിന്‌ വഴിതെളിച്ചത്‌. എഴുത്തുകാർക്ക്‌ മാന്യമായരീതിയിൽ ജീവിക്കുന്നതിന്‌ മതിയായ പ്രതിഫലം ലഭിക്കുന്നതിനും പുസ്‌തകങ്ങളുടെ സുഗമമായ വില്‌പനയുമായിരുന്നു ഈ സഹകരണപ്രസ്ഥാനത്തിന്റെ അടിസ്ഥാനലക്ഷ്യം. 1945 മാർച്ച്‌ 15 ന്‌ പ്രസാധനം എന്ന ലക്ഷ്യം മുൻനിർത്തി സാഹിത്യപ്രവർത്തക സഹകരണസംഘം രജിസ്റ്റർ ചെയ്‌തു. രൂപീകരണസമയത്ത്‌ 12 അംഗങ്ങളും 120 രൂപ മൂലധനവുമായിരുന്നു ഈ പ്രസ്ഥാനത്തിൽ കൈമുതലുണ്ടായിരുന്നത്‌. പ്രൊഫ. എം.പി.പോൾ, കാരൂർ നീലകണ്‌ഠപിള്ള, ഡിസി കിഴക്കേമുറി എന്നിവരാണ്‌ സംഘത്തിന്റെ ആദ്യകാല അംഗങ്ങളിൽ പ്രമുഖർ. ആ വർഷം ഡിസംബറിൽ തന്നെ ആദ്യ പുസ്‌തകമായ ‘തകഴിയുടെ കഥകൾ’ പുറത്തിറക്കി. എഴുത്തുകാർക്ക്‌ മാത്രമായിരുന്നില്ല പുസ്‌തകപ്രേമികൾക്കും ഇതിൽ അംഗത്വം നൽകിയിരുന്നു. 5 വർഷമായിരുന്നു സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി. അൻപതുകളിൽ ഈ സഹകരണപ്രസ്ഥാനം വളർന്ന്‌ പന്തലിച്ച്‌ ഏഷ്യയിലെ ഏറ്റവും മികച്ച പുസ്‌തക പ്രസാധക സംഘമായി. പ്രതിദിനം ഒരു പുസ്‌തകമെന്ന കണക്കിൽ അച്ചടിച്ച്‌ പുറത്തിറക്കിയിരുന്ന ഈ സംഘം അക്കാലത്തെ ഏറ്റവും ഉയർന്ന റോയൽറ്റിയാണ്‌ (മുഖവിലയുടെ 30 ശതമാനം) സാഹിത്യകാരത്താർക്ക്‌ നൽകിയിരുന്നത്‌. ഇന്ത്യയിലെ സഹകരണമേഖലയിൽ ആദ്യത്തെ വൻകിട അച്ചടിശാലകളിലൊന്നായി സംഘത്തിന്റെ കീഴിലുള്ള ഇന്ത്യ പ്രസ്‌ മാറി. 1953 ൽ ആരംഭിച്ച ഈ പ്രസാണ്‌ ഇന്ത്യയിലാദ്യമായി പ്രീ പബ്ലിഷിങ്‌ സ്‌കീം അവതരിപ്പിച്ചത്‌. മാർക്കറ്റിങ്‌ രംഗത്ത്‌ സൊസൈറ്റി ആവിഷ്‌ക്കരിച്ച ബിസ്‌ പദ്ധതി പോലെയുള്ള വിവിധ തന്ത്രങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. ലാഭത്തിനപ്പുറം എഴുത്തുകാരുടെ ക്ഷേമത്തിനായിരുന്നു ഈ സംഘം ഊന്നൽ നൽകിയത്‌. കൂടാതെ വാർദ്ധക്യസഹജമായ അസുഖങ്ങളും ദാരിദ്രവും മൂലം കഷ്ടപ്പെടുന്ന മുതിർന്ന എഴുത്തുകാരെ സഹായിക്കുന്നതിന്‌ വിവിധ പദ്ധതികൾക്കും രൂപം നൽകി.

സുവർണ കാലഘട്ടം

ചുരുങ്ങിയ കാലംകൊണ്ട്‌ നിലനില്‌പിന്‌ വേണ്ടി കഷ്ടപ്പെടുന്ന കേരളത്തിലെ എഴുത്തുകാർക്ക്‌ അത്താണിയായി മാറാൻ എസ്‌പിസിഎസിന്‌ കഴിഞ്ഞു. 1967 ൽ ഇതിഹാസങ്ങളും ശബ്‌ദധാരാവലിയും നിഘണ്ടുവും പ്രസിദ്ധീകരിച്ചതിനു പുറമെ വർണചിത്രങ്ങളിൽ ആലേഖനം ചെയ്‌ത ബാലസാഹിത്യ രചനകൾ പ്രചുരപ്രചാരം നേടുന്നതിൽ സാഹിത്യപ്രസാധകസംഘത്തിന്‌ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു.സാഹിത്യലോകത്തെ പ്രമുഖ രചനകളും മറ്റും കേരളീയ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്നതിൽ ഇതൊരു ചാലകശക്തിയായി. പുസ്‌തകവിതരണത്തിനായി നാഷണൽ ബുക്ക്‌ സ്റ്റാൾ (എൻബിഎസ്‌) എന്ന പേരിൽ 11 ബ്രാഞ്ചുകളുള്ള വിപുലമായ വിതരണശൃംഖലയ്ക്ക്‌ അവർ തുടക്കമിട്ടു. 1968 – സൊസൈറ്റിയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമായിരുന്നു. ആ വർഷം 20 ലക്ഷം (ഇന്നത്തെ 20 കോടി) രൂപ വിലമതിക്കുന്ന പുസ്‌തകങ്ങളാണ്‌ സംഘം പ്രസിദ്ധീകരിച്ച്‌ വിറ്റഴിച്ചത്‌. 1960 നും 68 നുമിടയിൽ സൊസൈറ്റിയുടെ ഭൂസ്വത്തും ക്രമാനുഗതമായി വർദ്ധിക്കുകയുണ്ടായി.

2001 ജനുവരി വരെയുള്ള കണക്കനുസരിച്ച്‌ സാഹിത്യ – സാഹിത്യേതര വിഷയങ്ങൾ ഉൾപ്പെടെ 6,774 പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും ഇതിൽ മറ്റു പുസ്‌തകങ്ങളുൾപ്പെടെ 6,127 പുസ്‌തകങ്ങൾ എൻബിഎസ്‌ വഴി വിതരണം ചെയ്യാനും സാധിച്ചു. മലയാളിയുടെ വായനയെയും നല്ല പുസ്‌തകങ്ങൾ വാങ്ങാനും വായിക്കാനുമുള്ള ശീലത്തെയും വളർത്തുന്നതിൽ സാഹിത്യ പ്രവർത്തക പ്രസാധക സംഘം നിസ്‌തുലമായ പങ്കാണ്‌ വഹിച്ചത്‌.

അധപതനത്തിന്റെ തുടക്കം

സാഹിത്യ പ്രവർത്തക പ്രസാധക സംഘത്തിന്‌ പുരോഗതി ഉണ്ടായെങ്കിലും എഴുപതുകളുടെ തുടക്കത്തിൽ അത്‌ എല്ലാ അർത്ഥത്തിലും അത്‌ അധ:പതനത്തിലേക്ക്‌ കൂപ്പുകുത്തുകയായിരുന്നു. അതിനിടയിൽ സഹകരണരംഗത്തെ വിദഗ്‌ദ്ധർ സംഘത്തിന്റെ മുഖ്യ ഭരണാദികാരികളായി രംഗത്തുവന്നു. ഈ കാലഘട്ടത്തിൽ പ്രസിഡന്റ്‌ സാഹിത്യകാരനായിരിക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. വിരോധാഭാസമെന്നു പറയട്ടെ ഈ സഹകരണസംഘത്തിന്റെ തകർച്ചയ്ക്ക്‌ വഴി വെച്ചത്‌ എഴുത്തുകാർ തന്നെയായിരുന്നു. സംഘത്തെ വളർത്തിയെടുക്കാൻ ശ്രമിച്ചവർ തന്നെയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കും കാരണക്കാരായത്‌. അവരുടെ നിക്ഷിപ്‌ത താല്‌പര്യങ്ങളും അതിന്റെ ഫലമായുണ്ടായ ഗൂഢതന്ത്രങ്ങളും സൊസൈറ്റിയുടെ ഭാവി അനശ്ചിതത്വത്തിലാക്കുകയായിരുന്നു.

സംഘത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും സാമ്പത്തിക ആരോപണവിധേയനായ ഡി.സി.കിഴക്കേമുറിയെ മാറ്റിയതും, പിന്നീട്‌ തിരിച്ചെടുത്തെങ്കിലും കിഴക്കേമുറി സ്വന്തം നിലയിൽ ഒരു പ്രസാധകസംരംഭം ‘ഡിസി ബുക്ക്‌സ്‌ ’ എന്ന പേരിൽ ആരംഭിച്ചതിനും സംഘം കനത്തവില നൽകേണ്ടിവന്നു. (എൻബിഎസിന്റെ പരസ്യം പത്രങ്ങളിൽ നൽകുക വഴി കമ്മീഷൻ ഡിസി കൈക്കലാക്കുന്നുവെന്നും മുട്ടത്തുവർക്കിയെപ്പോലെയുള്ള എഴുത്തുകാരുടെ ജനപ്രിയ നോവലുകൾ നിശ്ചിതതുക കൊടുത്ത്‌ പകർപ്പവകാശം എഴുത്തുകാരിൽ നിന്നുവാങ്ങി സ്വന്തം പേരിൽ സംഘത്തിന്‌ വിറ്റ്‌ റോയൽറ്റി വാങ്ങുന്നു എന്നീ ആരോപണങ്ങളായിരുന്നു ഡിസിയ്ക്കെതിരെ ഉന്നയിക്കപ്പെട്ടത്‌. പിന്നീട്‌ ഇത്‌ തെളിയിക്കാൻ സാധിച്ചതുമില്ല).

ആരോപണങ്ങൾ തെളിയിക്കപ്പെടാതെ വന്നപ്പോൾ സംഘത്തിന്റെ തലപ്പത്ത്‌ വീണ്ടുമെത്തിയ ഡിസിയും കോട്ടയം കേന്ദ്രീകരിച്ചുള്ള എഴുത്തുകാരും ചേർന്ന്‌ ഒരു കോക്കസ്‌ രൂപപ്പെടുത്തി സൊസൈറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സാഹിത്യപ്രവർത്തക പ്രസാധക സംഘം വഴി ഉണ്ടാക്കിയെടുത്ത എല്ലാ ബന്ധങ്ങളും തന്റെ സ്വകാര്യസ്ഥാപനം വളർത്തിയെടുക്കാൻ ഡിസി ഉപയോഗിച്ചതായുള്ള തെളിവുള്ള ആരോപണങ്ങൾ അക്കാലത്ത്‌ വീണ്ടുമുണ്ടായി.

ഇവരുടെ ഭരണം പ്രമുഖ എഴുത്തുകാരെയും സംഘത്തിന്റെ അഭ്യുദയകാംക്ഷികളെയും സംഘത്തിൽ നിന്നും അകറ്റാൻ മാത്രമേ ഉപകരിച്ചുള്ളൂ. ഭരണസമിതിയുടെ കഴിവില്ലായ്‌മയും അച്ചടക്കമില്ലായ്‌മയും സൊസൈറ്റിയുടെ നാശത്തിന്‌ വഴിതെളിച്ചു. ഈ കാലഘട്ടത്തിൽ കുടിശികയുള്ള റോയൽറ്റി ലഭ്യമാകില്ലെന്ന പ്രചരണം എഴുത്തുകാർക്കിടയിൽ വ്യാപകമായതോടെ പലരും സൊസൈറ്റിക്കെതിരെ നിയമയുദ്ധത്തിന്‌ പുറപ്പെടുകയുണ്ടായി. സ്വകാര്യ പ്രസാധകരിലേക്ക്‌ എഴുത്തുകാരെ അടുപ്പിക്കുന്നതിനുള്ള കുബുദ്ധിയുടെ ഫലമായിരുന്നു ഈ പ്രചാരണം. ഭരണസമിതിയിലെ അംഗങ്ങൾ തന്നെയായിരുന്നു അതിന്റെ പ്രചാരകരും.

പ്രസിദ്ധചരിത്രകാരൻ ശ്രീധരമേനോൻ, സ്വന്തം നിലയിൽ തന്റെ പുസ്‌തകങ്ങൾക്ക്‌ ലഭിക്കാനുള്ള റോയൽറ്റി സംഘം നൽകണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുകയുണ്ടായി. ഈ അവസരത്തിൽ 30 ശതമാനം റോയൽറ്റിയും 33 ശതമാനം കമ്മീഷനും കഴിച്ചശേഷം 37 ശതമാനം ലാഭവിഹിതം മാത്രമാണ്‌ സംഘം ഒരു പുസ്‌തകത്തിൽ നിന്നും ഈടാക്കിയിരുന്നത്‌. ഇതാകട്ടെ വർദ്ധിച്ചുവരുന്ന ഉല്‌പാദനച്ചെലവിനോട്‌ താരതമ്യം ചെയ്യുമ്പോൾ നിലനിൽപ്പിനുപോലും മതിയാകുകയില്ലായിരുന്നു. ഇതോടെ സാമ്പത്തിക പരാധീനതകളിൽ പെട്ട സംഘത്തിൽ നിന്നും മുൻനിര എഴുത്തുകാർ അകലുകയായിരുന്നു. ഉദാഹരണത്തിന്‌ സാഹിത്യസംഘത്തിന്റെ കീഴിൽ 19 എഡിഷനുകൾ പ്രസിദ്ധീകരിച്ച തകഴിയുടെ ചെമ്മീൻ എന്ന കൃതിയുടെ 20–ാം എഡിഷൻ കൃത്യസമയത്ത്‌ ഇറക്കാൻ സംഘം വൈമനസ്യം കാണിച്ചത്‌ തകഴിക്ക്‌ അപ്രീതിയുണ്ടാക്കി. ഇതേത്തുടർന്ന്‌ തകഴി പുസ്‌തകം സ്വകാര്യ പ്രസാധകർക്ക്‌ നൽകുകയായിരുന്നു. തകഴിയെ പിന്തുടർന്ന്‌ നിരവധി എഴുത്തുകാരും തങ്ങളുടെ പുസ്‌തകങ്ങളും സ്വകാര്യപ്രസാധകർക്ക്‌ നൽകി. സി.പി.ശ്രീധരൻ സംഘത്തിന്റെ അദ്ധ്യക്ഷനായി തുടരുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ തന്നെ ആശീർവാദത്തോടു കൂടി ഡയറക്ടർ ബോർഡിലുണ്ടായിരുന്ന അംഗങ്ങൾ വലിയ പുസ്‌തകങ്ങളെഴുതി അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുന്നതിന്‌ മുമ്പുതന്നെ റോയൽറ്റി വാങ്ങിയിരുന്നു. സംഘത്തിലെ ജീവനക്കാരും കൂടി ഒത്തുകൊണ്ടായിരുന്നു ഈ പുറാട്ടു നാടകം അരങ്ങേറിയത്‌.എഴുത്തുകാരെ സംഘത്തിലേക്ക്‌ അടുപ്പിക്കാൻ റോയൽറ്റി മുൻകൂർ നൽകുന്ന ഒരു പുതിയ പദ്ധതിയായിട്ടാണ്‌ ഈ രീതിയെ ഭരണസമിതി ന്യായീകരിച്ചത്‌. സംഘത്തിനു വേണ്ടി ഫണ്ട്‌ സ്വരൂപിക്കാനെന്ന പേരിൽ ലോട്ടറി അടിച്ചുവിറ്റതിലും ക്രമക്കേടുകളുണ്ടായതും ഇക്കാലത്താണ്‌. എഴുത്തുകാർക്ക്‌ എസ്‌പിസിഎസിൽ നിന്ന്‌ ലഭിക്കുന്ന റോയൽറ്റി പണം എന്നും നികുതിക്ക്‌ വിധേയമായിരുന്നു. ഇത്‌ വെട്ടിക്കുന്നതിനു വേണ്ടി എഴുത്തുകാർ തന്നെ തങ്ങളുടെ സൃഷ്ടികൾ സ്വകാര്യ പ്രസാധകർക്ക്‌ മറിച്ചു വിറ്റതും സാഹിത്യ പ്രസാധക സംഘത്തിന്റെ തകർച്ചയ്ക്ക്‌ ആക്കം കൂട്ടി. നിക്ഷിപ്‌ത താല്‌പര്യങ്ങളും ആഭ്യന്തരകലഹങ്ങളും കൊണ്ട്‌ തകർച്ചയിലേക്ക്‌ കൂപ്പുകുത്തിയ സംഘം പിന്നീട്‌ കേട്ടുകേൾവി പോലും ഇല്ലാത്ത എഴുത്തുകാരുടെ മൂന്നാംകിട പുസ്‌തകങ്ങളുടെ പ്രസാധകരായിത്തീരുകയായിരുന്നു. കൂടാതെ പ്രീ–പബ്ലിക്കേഷൻ പദ്ധതി നടത്തിപ്പിലെ അലംഭാവവും അപാകതയും ഭീമമായ സാമ്പത്തികനഷ്ടത്തിലേക്കാണ്‌സംഘത്തെ എത്തിച്ചത്‌. കൂടാതെ ഹോംലൈബ്രറി പദ്ധതികളിലൂടെ വിതരണം ചെയ്‌ത പുസ്‌തകങ്ങളുടെ തുക സമാഹരിക്കുന്നതിൽ ഭരണസമിതി വൻ വീഴ്‌ചയാണ്‌ വരുത്തിയത്‌. കൂടാതെ ഇതിഹാസങ്ങളുടെയും നിഘണ്ടുവിന്റെയും അച്ചടിജോലികൾ നിസാരകാരണങ്ങളാൽ പാതിവഴിയിൽ നഷ്ടപ്പെട്ടതും, യഥാർത്ഥ സ്റ്റോക്കും സ്റ്റോക്ക്‌ രജിസ്റ്ററിലെ കണക്കുകൾ തമ്മിലുള്ള അന്തരങ്ങളും, എൻബിഎസിന്റെ 11 ബ്രാഞ്ചുകളിലും ബില്ലില്ലാതെ പുസ്‌തകങ്ങൾ വിറ്റതും പ്രവർത്തിസമയങ്ങളിൽ ജീവനക്കാർ പണസമ്പാദനത്തിന്‌ മറ്റ്‌ വഴികൾ തേടിയതും പുസ്‌തകം വാങ്ങാനെത്തുന്നവരോടുള്ള ജീവനക്കാരുടെ ശത്രുതാപരമായ നിലപാടും മോശം പെരുമാറ്റവും സംഘത്തിനെ വെട്ടിലാക്കുകയായിരുന്നു. ഇത്തരത്തിലുള്ള ക്രമക്കേടുകളും സാമ്പത്തിക അഴിമതികളും സംഘത്തിന്റെ അടിമുതൽ മുടിവരെ പടർന്നതോടെ ഇത്‌ ക്രമേണ വിസ്‌മൃതിയിലേക്ക്‌ താഴുകയായിരുന്നു. ഒരുകാലത്ത്‌ രണ്ട്‌ ദിവസം കൊണ്ട്‌ മൂന്ന്‌ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ സാധിച്ച സംഘത്തിന്‌ പിന്നീട്‌ ഒരു പുസ്‌തകമിറക്കുന്നതിന്‌ മാസങ്ങളോളം വേണ്ടി വന്നത്‌ സംഘത്തിന്റെ കാര്യക്ഷമത എത്രത്തോളം ക്ഷയിച്ചു എന്നതിന്‌ തെളിവാണ്‌.

4.5 കോടി രൂപയുടെ സ്വത്തുക്കളുള്ള സൊസൈറ്റിക്ക്‌ 2.5 കോടി രൂപയുടെ ബാധ്യത തീർക്കാൻവേണ്ടി വസ്‌തു വകകൾ വിൽക്കാൻ തുനിഞ്ഞത്‌ പിന്നീട്‌ സൊസൈറ്റി ലിക്വിഡേറ്റ്‌ ചെയ്യപ്പെടുമെന്ന പ്രചാരണത്തിനിടയാക്കി. ഇതിനിടെ ആഭ്യന്തരകലഹങ്ങളും ഗ്രൂപ്പിസവും മൃതപ്രായനാക്കിയ സൊസൈറ്റിയുടെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ ഹൈക്കോടതി ഇടപെടുകയും സംഘത്തിന്റെ ചുമതല അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ കൈമാറുകയും ചെയ്‌തു.

ഇടതുസർക്കാരിന്റെ ഇടപെടൽ

ഇക്കാലത്താണ്‌ 96 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ഗവൺമെന്റ്‌ സംഘത്തെ പുനരുദ്ധരിക്കുന്നതിന്‌ തീരുമാനിക്കുകയും ഇതോടനുബന്ധിച്ച്‌ അന്നത്തെ സഹകരണമന്ത്രിയായിരുന്ന പിണറായി വിജയൻ സംഘാംഗങ്ങളായ എഴുത്തുകാരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ താല്‌ക്കാലിക ഭരണസമിതി രൂപീകരിക്കുകയും കമ്മറ്റിയുടെ പദ്ധതി പ്രകാരം സംഘത്തിന്റെ പുനരുദ്ധാരണത്തിന്‌ സബ്‌സിഡികൾ ലോൺ, ഓഹരി തുടങ്ങിയ മാർഗങ്ങളിലൂടെ 88.57 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി. (സഹകരണവകുപ്പു വഴി 34 ലക്ഷവും ഓഹരി ഇനത്തിൽ 27.25 ലക്ഷം രൂപയും സബ്‌സിഡി ഇനത്തിൽ 27 ലക്ഷം രൂപയും മറ്റിനങ്ങളും കൂട്ടിച്ചേർത്താണ്‌ 88.57 ലക്ഷം രൂപ). മറ്റ്‌ സഹകരണ സ്ഥാപനങ്ങളെ അപേക്ഷിച്ച്‌ സവിശേഷ ഘടനയുള്ള ഒരു സംഘമെന്ന നിലയിൽ ജില്ലാസഹകരണബാങ്കിൽ നിന്നും വിവിധ തരത്തിൽ ലോണുകൾ സംഘടിപ്പിക്കാനും സംഘത്തിനു കഴിഞ്ഞു. തുടർന്ന്‌ പുതിയ പദ്ധതിപ്രകാരം എൻബിഎസിന്റെ ഗോഡൌണിൽ കെട്ടിക്കിടന്ന പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതിനും പുതിയവ അച്ചടിക്കുന്നതിനും നടപടികൾ സ്വീകരിച്ചതിനു പുറമെ തവണവ്യവസ്ഥയിൽ പുസ്‌തകവിതരണം വിജയകരമായി പുനരാരംഭിക്കുകയും ചെയ്‌തു. കൂടാതെ സ്‌കൂൾ, കോളേജ്‌, പഞ്ചായത്ത്‌, വില്ലേജ്‌ ലൈബ്രറികൾക്കാവശ്യമായ പുസ്‌തകങ്ങൾ എൻബിഎസിൽ നിന്നും വാങ്ങുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയുണ്ടായി. ഇവയ്ക്കു പുറമെ ധനകാര്യവകുപ്പിന്റെ സഹായത്തോടുകൂടി കേരളത്തിലെ ലൈബ്രറികൾക്ക്‌ ഒരു കോടി രൂപയുടെ പുസ്‌തകങ്ങൾ നൽകാൻ പദ്ധതി നടപ്പിലാക്കി. ധനകാര്യവകുപ്പിന്റെ സഹായവും ലൈബ്രറി കൌൺസിലിന്റെ സഹകരണത്തോടു കൂടിയും കേരളത്തിലെ 3,241 ലൈബ്രറികൾക്ക്‌ 2 മാസം കൊണ്ട്‌ ഏകദേശം 1 കോടി രൂപയുടെ പുസ്‌തകങ്ങൾ നൽകുന്ന പദ്ധതി നടപ്പിലാക്കി. കൂടാതെ 5 ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ കേരളത്തിലെ ജയിൽ ലൈബ്രറികൾക്കു നൽകാനുള്ള നടപടികളും സ്വീകരിക്കുകയുണ്ടായി. ഹാംലൈബ്രറി പദ്ധതികളിലൂടെ വിതരണം ചെയ്‌ത പുസ്‌തകങ്ങളുടെ തുകയിൽ 13.42 ലക്ഷം രൂപ പിരിച്ചെടുത്തു. ഇവയ്ക്കു പുറമെ ഇന്ത്യ പ്രസ്‌ തിരിച്ചുപിടിക്കാനും സംഘത്തിന്‌ മേലുള്ള റവന്യൂ റിക്കവറി നടപടികൾ നിർത്തിവെയ്ക്കാനും ഗവൺമെന്റിന്‌ കഴിഞ്ഞു.

പുതിയ ഭരണസമിതിയുടെ അഴിമതി

സംഘം പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മലബാറുകാരനായ പൂച്ചാലി ഗോപാലൻ സംഘത്തിന്റെ അദ്ധ്യക്ഷനായി പതിനാലംഗ കമ്മറ്റിയെ ഭരണസമിതിയായി തിരഞ്ഞെടുത്തു. തുടർന്ന്‌ എഴുത്തുകാരുടെ 30 ശതമാനം റോയൽറ്റി എന്നത്‌ 15 ശതമാനമായി കുറയ്ക്കുകയുണ്ടായി. 97 ൽ വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗം ഓഹരി മൂലധനം വർദ്ധിപ്പിക്കാൻ അംഗീകാരം നൽകി. ഇതോടെ എഴുത്തുകാരല്ലാത്തവരുടെ അംഗത്വപരിധി എടുത്തുകളഞ്ഞ്‌ എല്ലാ സഹകരണസംഘങ്ങളും പിടിച്ചെടുക്കുന്ന പതിവു പരിപാടി ഗവൺമെന്റ്‌ സഹായത്തോടെ ഇടതുപാർട്ടികൾ ആവിഷ്‌ക്കരിച്ചത്‌ ആരോപണങ്ങൾക്കിടനൽകി. ഈ പ്രവർത്തിയിലൂടെ 2001 വരെ 1007 വോട്ടവകാശമുള്ള അംഗങ്ങൾ സംഘത്തിനുണ്ടായി. ഈ ആക്ഷേപങ്ങൾ ശക്തമായപ്പോഴും ഭൂരിപക്ഷം അംഗങ്ങളും സംഘത്തിന്റെ ഭാവിയോർത്ത്‌ ഗവൺമെന്റിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുകയായിരുന്നു. വിവിധ പദ്ധതികൾ ശ്രമകരമായി നടപ്പാക്കി പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതിലൂടെ എസ്‌പിസിഎസിന്‌ ലഭിച്ച തുക ഉപയോഗിച്ച്‌ സാഹിത്യകാരത്താർക്ക്‌ നൽകാനുള്ള കുടിശിക ഭാഗികമായി തീർക്കാൻ ഭരണസമിതി തയ്യാറായില്ല. മാത്രമല്ല ആ തുകയുടെ സിംഹഭാഗവും ഉപയോഗപ്പെടുത്തി 98 ൽ ഒരു പുതിയ ഓഫ്‌സെറ്റ്‌ പ്രസ്‌ പ്രൊഫ: എം.പി. പോളിന്റെ പേരിൽ സ്ഥാപിക്കുകയും ചെയ്‌തു. പ്രസ്‌ ഉപകരണങ്ങൾ വാങ്ങിയതിന്റ മറവിൽ വൻ സാമ്പത്തിക തിരിമറി നടന്നതായും സംഘത്തോട്‌ അടുപ്പമുള്ളവർ പറയുന്നു. പ്രതിസന്ധി നേരിടുന്ന സംഘത്തിന്‌ ഓഫ്‌സെറ്റ്‌ പ്രസ്‌ അല്ലായിരുന്നു അന്നത്തെ മുഖ്യ ആവശ്യം. ഇത്‌ നന്നായി അറിയാമായിരുന്ന പൂച്ചാലിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ഭരണസമിതി അത്‌ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു. അന്ന്‌ ലഭിച്ച തുക എഴുത്തുകാർക്ക്‌ റോയൽറ്റിയായി നൽകി അവരിൽ നിന്ന്‌ പുതിയ എഗ്രിമെന്റ്‌ ഏറ്റെടുത്ത്‌ ഏതെങ്കിലും സ്വകാര്യ പ്രസുകളിൽ നിന്ന്‌ ക്വട്ടേഷൻ ക്ഷണിച്ച്‌ പുസ്‌തകങ്ങൾ അച്ചടിച്ചിരുന്നെങ്കിൽ സാഹിത്യപ്രസാധകസംഘം വിസ്‌മൃതിയിലാകുമായിരുന്നില്ല. പുതുതായി സ്ഥാപിച്ച പ്രസിൽ അച്ചടിക്കപ്പെട്ടതാകട്ടെ വിപണിയിൽ മൂല്യമില്ലാത്തതും ഇടതുപക്ഷ ചേരിയിൽ പെട്ട അറിയപ്പെടാത്ത ചില പ്രാദേശിക സാഹിത്യകാരത്താരുടെ രചനകളും എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ചിലരുടെ മൂന്നാംകിട സൃഷ്ടികളുമായിരുന്നു. ഇവ ഇപ്പോഴും എൻപിഎസിന്റെ ഗോഡൌണുകളിൽ കെട്ടിക്കിടക്കുകയാണ്‌.

അക്ഷരമന്ദിരത്തിന്റെ നാടകീയ ജപ്‌തി

ഇടതുപക്ഷ ഭരണം കാലങ്ങളായി അരങ്ങേറുന്ന എറണാകുളം സഹകരണബാങ്കിന്റെ ആസ്‌തിയിലേക്ക്‌ സംഘത്തിന്റെ മറൈൻഡ്രൈവിലുള്ള അക്ഷരമന്ദിരം അകപ്പെട്ടത്‌ ബോധപൂർവ്വമായ കരുനീക്കത്തിന്റെ ഭാഗമായിരുന്നു എന്നുവേണം സംശയിക്കാൻ. മറൈൻഡ്രൈവിൽ പത്തരസെന്റിൽ 8 നിലകളുള്ള അക്ഷരമന്ദിരത്തിന്റെ ഏകദേശവില ഇന്നാണെങ്കിൽ 24 കോടിയെങ്കിലും വരും. ആ കെട്ടിട സമുച്ചയമാണ്‌ വെറും രണ്ടരകോടിയുടെ പേരിൽ എറണാകുളം ജില്ലാ സഹകരണബാങ്ക്‌ ജപ്‌തി ചെയ്‌തെടുത്തത്‌.

സാഹിത്യത്തിന്‌ പകരം സാമ്പത്തികം കൈക്കലാക്കാനുള്ള എഴുത്തുകാരുടെയും രാഷ്ട്രീയക്കാരുടെയും കുബുദ്ധിയുടെ ഫലമായിട്ടാണ്‌ എസ്‌പിസിഎസ്‌ തകർന്നടിഞ്ഞത്‌. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഭാഷയ്ക്കും സംസ്‌കാരത്തിനും മീതെ പാശ്ചാത്യ ശക്തികൾ പിടിമുറുക്കുമ്പോൾ അതിനെ ആശയപരമായി എതിർത്ത്‌ തോൽപിക്കാൻ എന്നും അക്ഷരങ്ങൾക്കേ കഴിയൂ. ഇത്‌ എഴുത്തുകാരും രാഷ്ട്രീയപ്രവർത്തകരും വിസ്‌മരിച്ചതാണ്‌ എസ്‌പിസിഎസിന്റെ എല്ലാത്തരം തകർച്ചകളുടെയും കാരണം.

(മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചത്‌)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

നമസ്കാരം! PRASANTH THOTTUNGAL

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:35, 16 നവംബർ 2013 (UTC)[മറുപടി]