ഉപയോക്താവിന്റെ സംവാദം:Navaneethu
പ്രിയ നവനീത്,
പള്ളിയോടങ്ങൾ എന്ന ലേഖനം കണ്ടു. നന്നായിട്ടുണ്ട്. വിക്കിയിൽ കൂടുതൽ എഴുതുമെന്നു കരുതട്ടെ. ലേഖനങ്ങളിൽ നമ്മുടെ ഒപ്പു പതിപ്പിക്കാറില്ല. അതിനാൽ അതു മാറ്റിയിട്ടുണ്ട്. ഒപ്പു പതിപ്പിക്കാതെതന്നെ നമ്മുടെ സംഭാവനകൾ രേഖപ്പെടുത്തുന്നുണ്ട്. ലേഖനങ്ങൾ എല്ലാവരും ചേർന്നെഴുതുക എന്നതാണു വിക്കിയുടെ ശൈലി. സംശയങ്ങൾ ഉണ്ടെങ്കിൽ മുകളിൽ കാണുന്ന സഹായക ലിങ്കുകൾ നോക്കുക. തുടർന്നും മികവുറ്റ ലേഖനങ്ങൾ പ്രതീക്ഷിക്കട്ടെ. ആശംസകൾ.
അതു സാരമില്ല[തിരുത്തുക]
നവനീതേ,
പുതുമുഖങ്ങൾക്ക് സാധാരണ പറ്റുന്ന ഒരു അബദ്ധമാണിത്. അതിനു ക്ഷമയൊന്നും ചോദിക്കേണ്ട. ഞാനും ആദ്യ ലേഖനത്തിൽ ഇങ്ങനെ ഒപ്പുവച്ചിരുന്നു :). പുതിയ എൻട്രിയായതിനാലാവാം സെർച്ചിൽ വരാത്തത്. കൂടുതൽ പരിശോധിക്കാം. പള്ളിയോടങ്ങളുടെ പഴയ ചിത്രം വല്ലതുമുണ്ടെങ്കിൽ ചേർത്താൽ നന്നായിരുന്നു. ഇനി നാട്ടിൽ പോകുമ്പോൾ സംഘടിപ്പിച്ചാലും മതി :)
തിരയുമ്പോൾ കിട്ടാഞ്ഞത്[തിരുത്തുക]
പ്രിയ നവനീത്, വിക്കിപീഡിയയിലേക്കു സ്വാഗതം പള്ളിയോടങ്ങൾ ലേഖനം നന്നായിരിക്കുന്നു. താങ്കളുടെ വിക്കിപീഡിയ ക്രമീകരണങ്ങളിൽ(അഥവാ മുകളിൽ my preferences-ൽ) search എന്ന റ്റാബിൽ, Hits per page എന്ന ടെക്സ്റ്റ്ബോക്സിൽ കൊടുത്തിരിക്കുന്ന അത്രയും ഹിറ്റുകൾ പ്രസ്തുത താളിനു ലഭിക്കാഞ്ഞതിലാവണം search ചെയ്തപ്പോൾ ലഭിക്കാഞ്ഞത്. താങ്കൾ ലേഖനം എഴുതിയ ഉടനേയായിരിക്കുമല്ലോ സേർച്ച് ചെയ്തത്. നമ്മുടെ കൊച്ചു വിക്കിപീഡിയായിൽ ഹിറ്റുകൾ താമസിച്ചാണു കിട്ടുന്നത്. ഇനിയും ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു cheers!--പ്രവീൺ:സംവാദം 15:23, 13 സെപ്റ്റംബർ 2006 (UTC)
- നവനീത്, മേലെ ഞാൻ തന്നെ എഴുതിയിരിക്കുന്ന കാര്യം ശരിയല്ലെന്നു തോന്നുന്നു (Hits per page), Hits per page സേർച്ച് താളിൽ ലിസ്റ്റു ചെയ്യുന്ന താളുകളുടെ എണ്ണമാണെന്ന് കണ്ടു. നേരത്തെ മറ്റെവിടയോ, യൂസർ ഹിറ്റ്സും, ഇൻഡക്സിങ്ങും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടായിരുന്നു ആ ഓർമ്മയിൽ എഴുതിയതാണ്. ക്ഷമിക്കുക നന്ദി--പ്രവീൺ:സംവാദം 18:01, 16 സെപ്റ്റംബർ 2006 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Navaneethu,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:08, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Navaneethu
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:29, 16 നവംബർ 2013 (UTC)