Jump to content

ഉപഗ്രഹവേധ മിസൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യു.എസ്.എ. 193-നശിപ്പിക്കാൻ ഉപയോഗിച്ച എം-3 ഉപഗ്രഹവേധ മിസൈൽ.
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലിന്റെ വിക്ഷേപണം.

സൈനിക ആവശ്യങ്ങൾക്കായി കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കുന്ന ബഹിരാകാശ ആയുധമാണ് ഉപഗ്രഹ വേധ മിസൈൽ (ആന്റി സാറ്റലൈറ്റ് മിസ്സൈൽ സിസ്റ്റം,അസാറ്റ്). പല രാജ്യങ്ങളിലും അസാറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇതുവരെ അസാറ്റ് സംവിധാനം ഉപയോഗിച്ചിട്ടില്ലെങ്കിലും, ഏതാനും ചില രാജ്യങ്ങൾ തങ്ങളുടെ സ്വന്തം ഉപഗ്രഹങ്ങളെ പരീക്ഷണങ്ങൾക്കായി തകർത്തിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ സംവിധാനം ഇതുവരെ വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത്.

ചരിത്രം[തിരുത്തുക]

അസാറ്റിന്റെ വികസനവും രൂപകൽപ്പനയും നടന്നത് നിരവധി പരീക്ഷണനീരീക്ഷണങ്ങളിലൂടെയാണ്. 1950-കളിൽ യു.എസ്, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളാണ് ഇതിനുള്ള ആദ്യ ശ്രമങ്ങൾ ആരംഭിച്ചത്. ശീതയുദ്ധം നിലനിന്നിരുന്ന ഇരു രാജ്യങ്ങളും തങ്ങളുടെ ബഹിരാകാശ ശക്തി പ്രകടിപ്പിക്കാനായാണ് അസാറ്റ് പദ്ധതികൾക്ക് തുടക്കമിട്ടത്. 1967-ൽ ബഹിരാകാശ നിയമങ്ങളുടെ അടിത്തറയായ ഔട്ടർ സ്പേസ് ട്രീറ്റി ബഹിരാകാശ യുദ്ധം നിരോധിച്ചതായി പ്രഖ്യാപിച്ചു. ബോൾഡ് ഓറിയോൺ വെപ്പൺ സിസ്റ്റം 199 ബി ആയിരുന്നു ആദ്യ യുഎസ് അസാറ്റ്. 1959 ഒക്ടോബർ 19 ന് എക്സ്പ്ലോറർ 6 എന്ന ഉപഗ്രഹത്തിനെതിരെ ബോൾഡ് ഓറിയോൺ പരീക്ഷിക്കപ്പെട്ടു.

യുണൈറ്റഡ് സ്റ്റേറ്റ്സ്[തിരുത്തുക]

U.S. ASM-135 ASAT missile
U.S. Vought ASM-135 ASAT missile launch on 13 September 1985, which destroyed P78-1.

1950 കളുടെ അവസാനത്തിൽ യു.എസ് എയർഫോഴ്സ് WS-199A എന്ന പേരിൽ വിപുലമായ തന്ത്രപരമായ മിസ്സൈൽ പ്രോജക്ടുകൾ ആരംഭിച്ചു. 199 എ അംബ്രല്ലയുടെ കീഴിലുള്ള പഠന പ്രോജക്ടുകളിൽ ഒന്ന് മാർട്ടിന്റെ സാർജന്റ് മിസൈലിൽ നിന്നുള്ള റോക്കറ്റ് മോട്ടറിനെ അടിസ്ഥാനമാക്കി ബി -47 സ്ട്രാറ്റോജെറ്റിന് വേണ്ടി നിർമ്മിച്ച ബോൽഡ് ഓറിയോൺ എയർ-ലൗഞ്ചെഡ് ബാലിസ്റ്റിക് മിസൈൽ (ALBM) ആയിരുന്നു. 1958 മേയ് 26 നും 1959 ഒക്ടോബർ 13 നുമിടയിൽ പന്ത്രണ്ട് ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ ഇവ സാധാരണഗതിയിൽ പരാജയപ്പെട്ടു. ALBM ൻറെ മറ്റു ജോലികൾ അവസാനിക്കുകയും ചെയ്തിരുന്നു. 1770 കിലോമീറ്റർ (1100 മൈൽ) പരിധിയിലുള്ള ഒരു ഉപഗ്രഹവേധ മിസ്സൈൽ നിർമ്മിക്കാൻ ഓൾട്ടെയറിൻറെ മുകളിലെ ഘടന ചേർത്ത് ഈ സംവിധാനം പരിഷ്കരിച്ചിരുന്നു. ഉപഗ്രഹ പ്രതിരോധ മിഷന്റെ ഒരു പരീക്ഷണ പറക്കൽ ആയ 251 കി.മീറ്ററിൽ (156 മൈൽ) ഉയരത്തിൽ, എക്സ്പ്ലോറർ 6-ൽ ഒരു അപായരഹിത ആക്രമണം മാത്രമേ നടത്തിയിരുന്നുള്ളു. ബോൾഡ് ഓറിയോൺ ടെലിമെട്രിയിൽ ട്രാക്ക് പാറ്റേൺ റെക്കോർഡ് ചെയ്തതിനുശേഷം ദൃശ്യ ട്രാക്കിങിനുള്ള അടയാള വെളിച്ചത്തിൻറെ സഹായത്തോടെ റഡാർ തുടർച്ചയായി നിരീക്ഷിച്ചു. മിസൈൽ ഉപഗ്രഹത്തിന്റെ 6.4 കിലോമീറ്ററിനുള്ളിൽ (4 mi) വിജയകരമായി കടന്നു. അത് ഒരു ആണവ ആയുധത്തിനോടൊപ്പം ഉപയോഗിക്കാൻ അനുയോജ്യമായിരുന്നു. എന്നാൽ സാധാരണ ആയുധശേഖരങ്ങൾക്ക് അനുയോജ്യവുമായിരുന്നില്ല.[1]

199A നു കീഴിൽ സമാനമായ ഒരു പദ്ധതിയിൽ, സർജന്റെ അടിസ്ഥാനത്തിൽ ലോക്ക്ഹീഡ്സിൻറെ ഹൈ വിർഗോ, ആദ്യം ബി -58 ഹ്സ്ലലറിന്റെ മറ്റൊരു ALBM ആയിരുന്നു. 1959 സെപ്റ്റംബർ 22-ന് എക്സ്പ്ലോറർ 5-ൽ ഒരു തടസ്സം നേരിട്ടതിനാൽ ഉപഗ്രഹവേധ പ്രവർത്തനത്തിനു വേണ്ടിയും ഇതിനെ യോജിച്ചതാക്കി. എന്നാൽ, മിസൈൽ വിക്ഷേപിച്ച ആശയവിനിമയങ്ങൾ നഷ്ടപ്പെട്ടതോടെ ക്യാമറ പായ്ക്കുകൾക്ക് പരീക്ഷണം വിജയിച്ചോ എന്ന് നോക്കാനായില്ല. ഈ സാഹചര്യത്തിലും, ജി.എ.എം.-87 സ്കൈബോൾട്ട് പ്രോജക്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡബ്ല്യു.എസ് 199 ന്റെ പണി പൂർത്തീകരിച്ചു. ഒരേകാലത്തുളള യുഎസ് നാവിക പദ്ധതികൾ ഉപേക്ഷിക്കുകയും ചെറിയ പദ്ധതികൾ 1970 കളുടെ തുടക്കം വരെ തുടരുകയുമുണ്ടായില്ല.

സോവിയറ്റ് യൂണിയൻ[തിരുത്തുക]

സോവിയറ്റ് യൂണിയന്റെ ഉപഗ്രഹവേധ മിസൈൽ പദ്ധതിയുടെ ഉറവിടം വ്യക്തമല്ല. ചില കണക്കുകൾ പ്രകാരം, 1956-ൽ സോവിയറ്റ് റോക്കറ്റ് എൻജിനീയറായ സെർജി കോറെലെവ് അദ്ദേഹത്തിന്റെ റോക്കറ്റ് ഡിസൈൻ ബ്യൂറോയായ OKB-1-യിൽ ചില ആശയങ്ങൾ അവതരിപ്പിച്ചു.

ചൈന[തിരുത്തുക]

1964 മുതൽ, ചൈന ഉപഗ്രഹവേധ മിസൈൽ പദ്ധതി വികസിപ്പിച്ചു തുടങ്ങി. ഉപഗ്രഹവേധ മിസൈൽ, ഉപായങ്ങൾ ഉപഗ്രഹങ്ങൾ, ലേസർ, ഇലക്ട്രോണിക്ക് ജാമർ എന്നിവയുൾപ്പെടെ ഒരു യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷിയുള്ള ശൂന്യാകാശ ആയുധങ്ങൾ ഉണ്ടെന്ന് ചൈനയുടെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി തലവൻ ആഷ്ലി അവകാശപ്പെട്ടു.

ഇന്ത്യ[തിരുത്തുക]

2012 ഏപ്രിലിൽ ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ പരിപാടിക്ക് വേണ്ടി വികസിപ്പിച്ച റഡാറുകൾ, ഇൻറർപിപ്റ്ററുകൾ എന്നിവയിൽ നിന്ന് ഒരു ഉപഗ്രഹവേധ മിസൈൽ ആയുധത്തിനായി ഇന്ത്യക്ക് നിർണായക സാങ്കേതിക വിദ്യ വികസിപ്പിക്കാൻ സാധിച്ചതായി ഡി.ആർ.ഡി.ഒ ചെയർമാൻ വി. കെ. സരസ്വത് അറിയിച്ചു. എൻപിടിക്ക് സമാനമായ ASAT ൻറെ വ്യാപനത്തെ നിയന്ത്രിക്കാൻ അന്താരാഷ്ട്ര ഭരണകൂടം സ്ഥാപിക്കുകയാണെങ്കിൽ അസാറ്റ് ടെസ്റ്റ് ഇന്ത്യയുടെ സ്ഥാനം ഉയർത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസിന്റെ വക്താവായ അജയ് ലെലെ എഴുതിയിരുന്നു. ഒരു ഉദ്ദേശ്യത്തോടെ ആരംഭിച്ച ഉപഗ്രഹത്തിനെതിരെ ഒരു കുറഞ്ഞ പരിക്രമണപഥ പരീക്ഷണം ഉത്തരവാദിത്തമില്ലാത്തതായി കാണാനാവില്ലന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സമീപകാല ഉപഗ്രഹവേധ മിസൈലുകൾ[തിരുത്തുക]

റഷ്യയിൽ[തിരുത്തുക]

2009 നവംബർ 18-നാണ് റഷ്യയുടെ PL-19 ന്യുഡോൽ എന്നറിയപ്പെടുന്ന ഉപഗ്രഹവേധ മിസൈൽ വിജയകരമായി പൂർത്തിയാക്കിയത്.

ചൈനയിൽ[തിരുത്തുക]

2007 ജനുവരിയിൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന വിജയകരമായി ഒരു പ്രവർത്തനരഹിതമായ കാലാവസ്ഥാ ഉപഗ്രഹം FY-1C-യെ നശിപ്പിച്ചു.

ഇന്ത്യയിൽ[തിരുത്തുക]

2019 മാർച്ച് 27 ന് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി വിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു[2][3].ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷൻ ശക്തി എന്ന പേരിലാണ് ഡി.ആർ.ഡി.ഒ ഈ പദ്ധതി നടപ്പിലാക്കിയത്. തദ്ദേശീയമായി വികസിപ്പിച്ച എം- സാറ്റ് മിസൈലാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥിതിചെയ്യുന്ന 283 കിലോമീറ്റർ ഉയരത്തിലുള്ള ടെസ്റ്റ് സാറ്റലൈറ്റിനെ വിജയകരമായി തകർക്കാൻ ഉപഗ്രഹവേധ മിസൈലിന് സാധിച്ചു. ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐ.ടി.ആർ) യിൽ നിന്ന് 05:40 UTC ന് വിക്ഷേപിച്ച ഇൻറർപ്റ്റ് റോക്കറ്റ് 168 സെക്കൻഡുകൾക്കുള്ളിൽ ലക്ഷ്യം കണ്ടു. മൈക്രോസാറ്റ്-ആർ എന്ന ഉപഗ്രഹത്തെയാണ് ഇന്റർസെപ്റെർ തകർത്തത്. ഇന്ത്യൻ പ്രതിരോധസേനയുടെ ഒരു ഗവേഷണ വിഭാഗമായ ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡിആർഡിഒ) മിസൈൽ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഈ പരീക്ഷണത്തോടെ ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ ശേഷിയുള്ള നാലാമത്തെ രാജ്യമായി മാറി. ഡിആർഡിഒ പറയുന്ന പ്രകാരം 1200 കി.മീ. ഉയരത്തിൽ സെക്കൻഡിൽ 10 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ശത്രു ഉപഗ്രഹങ്ങളെ തകർക്കുവാൻ ഇന്ത്യയുടെ അസാറ്റിന് കഴിവുണ്ട്.

അവലംബം[തിരുത്തുക]

  1. "WS-199". Designation-systems.net. Archived from the original on 15 ഡിസംബർ 2010. Retrieved 29 ഡിസംബർ 2007.
  2. "India Enters the Elite Club: Successfully Shot Down Low Orbit Satellite". 2019-03-27. Archived from the original on 2019-03-28.
  3. "India says space debris from anti-satellite test to 'vanish' in 45..."

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപഗ്രഹവേധ_മിസൈൽ&oldid=3907606" എന്ന താളിൽനിന്ന് ശേഖരിച്ചത്